Connect with us

‘വിമർശനങ്ങൾ ഞാൻ ശ്രദ്ധിക്കാറില്ല, എന്റെ സിനിമയുടെ ഡിഫക്ടുകൾ ഏറ്റവും കൂടുതൽ അറിയാവുന്നത് എനിക്കാണ്; പ്രിയദർശൻ

Movies

‘വിമർശനങ്ങൾ ഞാൻ ശ്രദ്ധിക്കാറില്ല, എന്റെ സിനിമയുടെ ഡിഫക്ടുകൾ ഏറ്റവും കൂടുതൽ അറിയാവുന്നത് എനിക്കാണ്; പ്രിയദർശൻ

‘വിമർശനങ്ങൾ ഞാൻ ശ്രദ്ധിക്കാറില്ല, എന്റെ സിനിമയുടെ ഡിഫക്ടുകൾ ഏറ്റവും കൂടുതൽ അറിയാവുന്നത് എനിക്കാണ്; പ്രിയദർശൻ

മലയാളത്തിലെ മാത്രമല്ല ഇന്ത്യൻ സിനിമയിലെ തന്നെ എണ്ണം പറഞ്ഞ സംവിധായകരിൽ ഒരാളാണ് മലയാളിയായ സൂപ്പർ സംവിധായകൻ പ്രിയദർശൻ. മലയാളത്തിലും ബോളിവുഡിലും തമിഴിലും എല്ലാം അദ്ദേഹം നിരവധി സൂപ്പർഹിറ്റ് സിനിമകൾ ഒരുക്കിയിട്ടുണ്ട്.ഈ അടുത്ത കാലത്തായി പ്രിയദർശൻ സിനിമകൾ പരാജയത്തിലേക്ക് കൂപ്പുകുത്തുന്നുണ്ട്.

ഇന്നത്തെ കാലത്തിന് അനുസരിച്ച് അപ്ഡേറ്റഡായി പ്രിയദർശൻ വരണമെന്നാണ് ഭൂരിഭാ​ഗം പേരും അഭിപ്രായപ്പെടാറുള്ളത്. ഏറ്റവും അവസാനം റിലീസ് ചെയ്ത മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ബി​ഗ് ബജറ്റ് സിനിമ വരെ ഏറെ വിമർശിക്കപ്പെട്ടിരുന്നു. ഇപ്പോഴത്തെ ജനറേഷന് ഒപ്പം നിന്ന് സിനിമകൾ ചെയ്യുന്നതിന് പറ്റുമോയെന്ന് തന്നെ താൻ സംശയിക്കുന്നുവെന്നും പ്രിയദർശൻ അടുത്തിടെ പറഞ്ഞിരുന്നു

അടുത്തിടെ വാര്‍ത്ത സമ്മേളനത്തില്‍ എംടി സ്ക്രിപ്റ്റ് എഴുതിയ രണ്ടാമൂഴം സംവിധാനം ചെയ്യാന്‍ സാധ്യതയുണ്ടോയെന്ന് മാധ്യമ പ്രവര്‍ത്തകന്‍ പ്രിയദർശനോട് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞ മറുപടി വൈറലായിരുന്നു. ഇനിയൊരു ഊഴവും ഇല്ല. ഒരു ഊഴത്തോടെ മതിയായി. കുഞ്ഞാലി മരക്കാരുടെ ഊഴത്തോടെ ഞാന്‍ എല്ലാ പരിപാടിയും നിര്‍ത്തി എന്നായിരുന്നു സംവിധായകന്റെ മറുപടി.

ഹിസ്റ്റോറിക് ഡ്രാമ വിഭാഗത്തിൽ ഒരുക്കിയ മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം 2021ലാണ് റിലീസ് ചെയ്തത്. മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരവും മികച്ച ഗ്രാഫിക്സിനുള്ള ദേശീയ പുരസ്കാരവും ചിത്രം നേടി. എന്നാല്‍ തിയേറ്ററിൽ വിജയം കണ്ടില്ല. മോഹൻലാൽ, പ്രണവ് മോഹൻലാൽ, കീർത്തി സുരേഷ്, സുനിൽ ഷെട്ടി, അർജുൻ സർജ, പ്രഭു, മുകേഷ്, സിദ്ദിഖ്, മഞ്ജു വാര്യർ, തുടങ്ങിയ വമ്പൻ താരനിര തന്നെ ഈ ചിത്രത്തിനുവേണ്ടി അണിനിരന്നു.

മലയാളസിനിമയിലെ ഏറ്റവും ചെലവേറിയ ഈ ചിത്രത്തിന്‍റെ ബജറ്റ് 85-100 കോടിയായിരുന്നു. അന്ന് മോഹൻലാലിനും നി​രവധി വിമർശനവും ട്രോളും ലഭിച്ചിരുന്നു. ഇപ്പോഴിത കൈരളി ടിവിക്ക് നൽകിയ പഴയൊരു അഭിമുഖത്തിൽ വിമർശനങ്ങളെ കുറിച്ച് പ്രിയദർശൻ പറഞ്ഞ കാര്യങ്ങളാണ് വീണ്ടും ശ്രദ്ധനേടുന്നത്. വിമർശനങ്ങൾ താൻ ശ്രദ്ധിക്കാറില്ലെന്നും തന്റെ സിനിമയുടെ ഡിഫക്ടുകൾ ഏറ്റവും കൂടുതൽ അറിയാവുന്നത് തനിക്കാണെന്നുമാണ് പ്രിയദർശൻ ജോൺ ബ്രിട്ടാസിനോട് പറഞ്ഞത്.

‘വിമർശനങ്ങൾ ഞാൻ ശ്രദ്ധിക്കാറില്ല. എന്റെ സിനിമയുടെ ഡിഫക്ടുകൾ ഏറ്റവും കൂടുതൽ അറിയാവുന്നത് എനിക്കാണ്. എനിക്ക് മുകളിൽ വേറൊരാൾക്കും അത് അറിയാൻ പറ്റില്ല. എനിക്ക് ആ അവെയർനെസ് ഉള്ളതുകൊണ്ടാണ് എന്റെ സിനിമകൾ ബെറ്റർ ആക്കാനും ഒരു ബെറ്റർ ഡയറക്ടറാകാൻ എനിക്ക് സാധിച്ചതും.’

‘ഹെൽത്തി ക്രിട്ടിസിസം എനിക്കിഷ്ടമാണ്. മനപൂർവമായ ക്രിട്ടിസിസം എനിക്ക് അറിയാൻ പറ്റും. ഞാൻ പ്രൊഡ്യൂസ് ചെയ്യുന്നതുകൊണ്ട് നല്ല സിനിമ ഉണ്ടാകണമെന്നുമില്ല. നല്ല സിനിമയാണോ അല്ലയോയെന്ന് എനിക്ക് അറിയില്ലല്ലോ. എല്ലാ സംവിധായകരും സിനിമ തുടങ്ങുന്നത് നല്ല ഉദ്ദേശത്തോടെയാണ്. താനൊരു നല്ല സിനിമ എടുക്കുന്നുവെന്ന് കരുതിയാണ് അവർ സിനിമ ചെയ്യുന്നതും.’

‘പുറത്തിറങ്ങുമ്പോഴാണ് ഇത് മോശം സിനിമയായിയെന്ന് മനസിലാകുന്നത്. പൈസ കിട്ടുന്ന ബിസിനസ് ചെയ്യാൻ എനിക്ക് അറിയില്ല. ബോളിവുഡിലെ ഏറ്റവും പ്രതിഫലം വാങ്ങുന്ന സംവിധായകനായി എന്നത് സംഭവിച്ച് പോയതാണ്’ എന്നാണ് പ്രിയദർശൻ പറഞ്ഞത്.

ഷെയ്ന്‍ നിഗം, ഷൈന്‍ ടോം ചാക്കോ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത കൊറോണ പേപ്പേഴ്സ് റിലീസിനൊരുങ്ങുകയാണ്. ഏപ്രില്‍ ആറിന് ചിത്രം തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ നേരത്തെ പുറത്തിറങ്ങിയ ട്രെയിലര്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.

പോലീസ് വേഷത്തിലാണ് ഷെയ്ന്‍ ചിത്രത്തിലെത്തുന്നത്. ഫോര്‍ ഫ്രെയിംസിന്റെ ആദ്യ നിര്‍മാണ സംരഭമായ ഈ ചിത്രം പ്രിയദര്‍ശന്‍ തന്നെയാണ് നിര്‍മ്മിച്ചിരിക്കുന്നത്. ശ്രീഗണേഷിന്റേതാണ് കഥ. തമിഴ് താരം ഗായത്രി ശങ്കറാണ്‌ ചിത്രത്തിലെ നായിക.

More in Movies

Trending

Recent

To Top