Movies
”ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്” സെൻസറിംഗ് പൂർത്തിയായി; ക്ലീൻ യു സർട്ടിഫിക്കറ്റ്
”ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്” സെൻസറിംഗ് പൂർത്തിയായി; ക്ലീൻ യു സർട്ടിഫിക്കറ്റ്
ഭാവനയും ഷറഫുദ്ദീനും പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രമാണ് ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്.’ സിനിമയുടെ സെൻസറിങ് പൂർത്തിയായി. ക്ലീൻ യു സെൻസർ സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ഫെബ്രുവരി 17-ന് തിയേറ്ററുകളില്‍ എത്തും. ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഭാവന മലയാളത്തില്‍ തിരിച്ചെത്തുന്ന സിനിമ കൂടിയാണിത്
കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലര്‍ ശ്രദ്ധ നേടിയിരുന്നു. നവാഗതനായ ആദില്‍ മൈമൂനത്ത് അഷറഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ലണ്ടന്‍ ടാക്കീസും ബോണ്‍ഹോമി എന്റര്‍ടെയിന്‍മെന്റ്സുമായി ചേര്‍ന്ന് രാജേഷ് കൃഷ്ണ, റെനീഷ് അബ്ദുള്‍ ഖാദര്‍ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. ഛായാഗ്രഹണം അരുണ്‍ റഷ്ദി. ബിജിബാലാണ് പശ്ചാത്തല സംഗീതം ഒരുക്കുന്നത്. മാജിക് ഫ്രെയിംസ് ചിത്രം വിതരണത്തിനെത്തിക്കും.
അശോകന്‍, സാദിഖ്, അനാര്‍ക്കലി നാസര്‍, ഷെബിന്‍ ബെന്‍സണ്‍, അതിരി ജോ, മറിയം, അഫ്‌സാന ലക്ഷ്മി, മാസ്റ്റര്‍ ധ്രുവിന്‍ എന്നിവര്‍ ചിത്രത്തിലുണ്ട്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് നിഷാന്ത് രാംടെകെ, പോള്‍ മാത്യു, ജോക്കര്‍ ബ്ലൂംസ് എന്നിവരാണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. സിതാര കൃഷ്ണകുമാര്‍, സയനോര, രശ്മി സതീഷ്, പോള്‍ മാത്യു, ഹരിശങ്കര്‍, ജോക്കര്‍ ബ്ലൂംസ് തുടങ്ങിയവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.
