Connect with us

മരുന്നിനു ഒപ്പം ഉറച്ച മനസ്സോടെ രോഗത്തെ കീഴ്പെടുത്തിയ താരങ്ങൾ…!

Malayalam

മരുന്നിനു ഒപ്പം ഉറച്ച മനസ്സോടെ രോഗത്തെ കീഴ്പെടുത്തിയ താരങ്ങൾ…!

മരുന്നിനു ഒപ്പം ഉറച്ച മനസ്സോടെ രോഗത്തെ കീഴ്പെടുത്തിയ താരങ്ങൾ…!

കഴിഞ്ഞ ദിവസമായിരുന്നു ലോക കാൻസർ ദിനം. എല്ലാ വർഷവും ഫെബ്രുവരി 4 ന് ലോക കാൻസർ ദിനമായി ആചരിക്കുന്നു. കാൻസർ പ്രതിരോധത്തിൻറെ ആവശ്യകത, നേരത്തേയുള്ള കണ്ടെത്തൽ, ചികിത്സയുടെ പ്രാധാന്യം എന്നിവയെക്കുറിച്ച് സംസാരിക്കേണ്ട ഒരു പ്രധാന ദിവസമാണിത്. ‘യുണൈറ്റഡ് ബൈ യുണീക്ക്’ എന്നതാണ് ഈ വർഷത്തെ ക്യാൻസർ ദിന സന്ദേശം.

മരുന്നിനു ഒപ്പം ഉറച്ച മനസ്സോടെ രോഗത്തെ കീഴ്പെടുത്തുക എന്നതാണ് കാൻസർ എന്ന മഹാമാരിയ ചെറുക്കാനുള്ള മികച്ച വഴി. നമ്മളുടെ പ്രിയപ്പെട്ട ചില താരങ്ങൾക്കും അവർക്ക് പ്രിയപ്പെട്ട ചിലർക്കും ഈ മാരക രോഗം ബാധിച്ചിട്ടുണ്ട്. പോരാട്ടത്തിൽ ചിലർ തകർന്ന് പോയപ്പോൾ മറ്റ് ചിലർ കാൻസറിനെതിരെ പോരാടി വിജയം കൈവരിച്ചിട്ടുമുണ്ട്. അതിൽ ക്യാൻസറിനെ ചിരിച്ചുകൊണ്ട് തോൽപ്പിച്ചുവെന്ന് മലയാളികൾ പറയുന്ന ഇന്നസെന്റിന്റെ മുഖം നമുക്ക് മറക്കാനാവില്ല. പല തവണ കാൻസർ എന്ന വില്ലൻ കീഴ്പ്പെടുത്താൻ ശ്രമിച്ചുവെങ്കിലും അവിടെയെല്ലാം ഇന്നസെന്റ് എന്ന നടൻ ജയിച്ചു കാണിക്കുകയായിരുന്നു. ‌

കാൻസർ ചികിത്സയുടെ അനുഭവങ്ങൾ എല്ലാം ചേർത്ത് അദ്ദേഹം “കാൻസർ വാർഡിലെ ചിരി” എന്ന പേരിൽ പ്രതീക്ഷയുടെ പുസ്തകം പുറത്തിറക്കുകയുമുണ്ടായി. അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞ് പോയെങ്കിലും ഇന്നും കാൻസർ പോരാളികൾക്ക് ശക്തി പകരാൻ തളർന്ന് പോകാതിരിക്കാനുള്ള നല്ലൊരു വഴിതെളിച്ച് വെച്ചിട്ടാണ് അദ്ദേഹം യാത്രയാത്. കവിയൂർ പൊന്നമ്മ, ശരണ്യ ശശി, ജിഷ്ണു തുടങ്ങിയ താരങ്ങളെ കാൻസർ കവർന്നെടുത്തു.

കഴിഞ്ഞ കുറച്ച് ദിവസങ്ങള്ക്ക് മുമ്പ് നടൻ മണിയൻപിള്ള രാജുവിന്റെ മാറ്റം കണ്ട് അമ്പരന്നവരാണ് മലയാളികൾ. അദ്ദേഹവും ഒരു കാൻസർ സർവൈവർ ആണ്. തൊണ്ടയിലാണ് അദ്ദേഹത്തിന് കാൻസർ ബാധിച്ചത്. അച്ഛന് കാൻസർ ആയിരുന്നു. തൊണ്ടയിലായിരുന്നു അർബുദം. കീമോയും റേഡിയേഷനുമെല്ലാം കഴിയുമ്പോൾ സ്വാഭാവികമായി തൈറോഡിൽ വ്യതിയാനം ഉണ്ടാകുമല്ലോ.

അതും മെലിയാനൊരു കാരണമാണ്. പിന്നെ, കീമൊയൊക്കെ കഴിഞ്ഞതാണല്ലോ. അപ്പോൾ വായിലെയും തൊണ്ടയിലെയും തൊലിയൊക്കെ ശരിയായി വരാൻ ഏകദേശം ആറു മാസം എങ്കിലും എടുക്കും. അപ്പോൾ നല്ല ഭക്ഷണമൊക്കെ കഴിച്ചുതുടങ്ങാമല്ലോ. പോയ വണ്ണമൊക്കെ അപ്പോൾ തിരിച്ചു വന്നോളും എന്നാണ് അദ്ദേഹത്തന്റെ മകൻ നിരഞ്ജ് പറഞ്ഞത്.

നടി മംമ്ത മോഹൻദാസും ഒരു ക്യൻസർ സർവൈവർ ആണ്. രണ്ടുവട്ടം ആണ് കാന്സറിനോട് പോരാടി മംമ്ത തിരിച്ചെത്തിയത്. കാൻ സർ വന്നപ്പോഴുള്ള 2009–ലെ ചിത്രവും 2019–ലെ ചിത്രവും പങ്കുവെച്ച് മംമ്ത പറഞ്ഞ വാക്കുകൾ ഏവർക്കും പ്രതീക്ഷ നൽകുന്നതായിരുന്നു, ‘എനിക്ക് കാൻസർ കിട്ടി, പക്ഷേ കാൻസറിന് എന്നെ കിട്ടിയില്ല’ എന്നായിരുന്നു നടി പറഞ്ഞത്.

നടൻ സുധീറും കാൻസർ സർവൈവർ ആണ്. കാൻസർ ബാധിച്ച് കുടലിന്റെ ചെറിയ ഭാഗം മുറിച്ചു കളഞ്ഞ് സ്റ്റിച്ച് ഇട്ടിരിക്കുന്ന 14-ാം ദിവസം സിനിമയിലെ ഫൈറ്റ് സീനിൽ അഭിനയിക്കാൻ പോയത് തന്റെ മനോധൈര്യം കൊണ്ടാണ്. ജീവിത്തിൽ ഏത് പ്രതികൂല സാഹചര്യത്തിലും മുന്നോട്ട് പോകണമെന്നാണ് നടൻ പറയുന്നത്.

മലയാളികളുടെ പ്രിയ നടി ഗൗതമിയും കാൻസർ സർവൈവർ ആണ്. 35ാം വയസ്സിലാണ് നടിയ്ക്ക് സ്തനാർബുദം ബാധിച്ചത്. നാലു വർഷത്തെ ചികിത്സയ്‌ക്കൊടുവിലാണ് ഗൗതമി രോഗത്തിൽ നിന്നും മുക്തി നേടിയത്. ഭയപ്പെടാതെ രോഗത്തെ നേരിടുകയാണ് വേണ്ടതെന്നും തന്നെ കാൻസർ വിന്നർ എന്ന് വിശേഷിപ്പിക്കുന്നതിൽ അഭിമാനമുണ്ടെന്നും ഗൗതമി പലപ്പോഴും പറഞ്ഞിട്ടുണ്ട്.

More in Malayalam

Trending

Recent

To Top