Connect with us

‘777 ചാര്‍ളി’ എന്ന സിനിമ പൂര്‍ണമായത് ഇപ്പോള്‍; ചാര്‍ളിയേയും കുഞ്ഞുങ്ങളേയും കാണാന്‍ മൈസൂരുവിലേയ്ക്ക് ഓടിയെത്തി രക്ഷിത് ഷെട്ടി

Actor

‘777 ചാര്‍ളി’ എന്ന സിനിമ പൂര്‍ണമായത് ഇപ്പോള്‍; ചാര്‍ളിയേയും കുഞ്ഞുങ്ങളേയും കാണാന്‍ മൈസൂരുവിലേയ്ക്ക് ഓടിയെത്തി രക്ഷിത് ഷെട്ടി

‘777 ചാര്‍ളി’ എന്ന സിനിമ പൂര്‍ണമായത് ഇപ്പോള്‍; ചാര്‍ളിയേയും കുഞ്ഞുങ്ങളേയും കാണാന്‍ മൈസൂരുവിലേയ്ക്ക് ഓടിയെത്തി രക്ഷിത് ഷെട്ടി

നായയും മനുഷ്യരും തമ്മിലുള്ള മനോഹര ബന്ധത്തിന്റെ കഥ പറഞ്ഞ നിരവധി ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അതില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട, എല്ലാവരുടെയും കണ്ണുകള്‍ നിറച്ച ചിത്രമായിരുന്നു ‘777 ചാര്‍ളി’. കന്നഡ താരം രക്ഷിത് ഷെട്ടിയാണ് പ്രധാന വേഷത്തിലെത്തിയത്. ഇപ്പോഴിതാ ഒരു സന്തോഷവാര്‍ത്തയുമായി എത്തിയിരിക്കുകയാണ് രക്ഷിത് ഷെട്ടി.

ഇപ്പോഴിതാ ചിത്രത്തിലെ ചാര്‍ളി അമ്മയായിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലൂടെയാണ് രക്ഷിത് സന്തോഷ വാര്‍ത്ത പങ്കുവച്ചത്. അമ്മയെയും കുഞ്ഞുങ്ങളെയും കാണാനെത്തിയ വീഡിയോ താരം തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.

ലാബ്രഡോര്‍ ഇനത്തില്‍പ്പെടുന്ന നായ ആറ് കുഞ്ഞുങ്ങള്‍ക്കാണ് ജന്മം നല്‍കിയത്. 777 ചാര്‍ളി എന്ന സിനിമ പൂര്‍ണമായത് ഇപ്പോഴാണ് എന്നാണ് രക്ഷിത് പറയുന്നത്. നായ പരിശീലകനായ ബി.സി. പ്രമോദ് ആണ് ഇപ്പോള്‍ ചാര്‍ളിയെ സംരക്ഷിക്കുന്നത്. കുഞ്ഞുങ്ങള്‍ ജനിച്ച വിവരം അറിഞ്ഞ താരം ചാര്‍ളിയെ കാണാനായി മൈസൂരില്‍ എത്തുകയായിരുന്നു.

777 ചാര്‍ളി യാത്ര പൂര്‍ണമായി എന്നാണ് കരുതുന്നത്. ചാര്‍ളി അമ്മയായി കാണണമെന്ന് ഞങ്ങള്‍ വളരെ അധികം ആഗ്രഹിച്ചിരുന്നു. സംവിധായകന്‍ കിരണ്‍ രാജാണ് ഈ ആഗ്രഹം ആദ്യം പറഞ്ഞത്. ഞാന്‍ പ്രമോദിനെക്കുറിച്ച് എപ്പോഴും ചോദിക്കുമായിരുന്നു.

എന്നാല്‍ അവള്‍ പ്രായമായിട്ടില്ല എന്നാണ് പറയാറ്. മേയ് 9നാണ് ചാര്‍ളി ആറ് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്. ചാര്‍ളിയേയും കുഞ്ഞുങ്ങളേയും കാണാനാണ് ഞാന്‍ മൈസൂരില്‍ വന്നത്. താരം പറഞ്ഞു.

മലയാളിയായ കിരണ്‍ രാജ് ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് 777 ചാര്‍ളി. കന്നഡയില്‍ ഒരുക്കിയ സിനിമ മലയാളത്തിലടക്കം ഹിറ്റായിരുന്നു.

മികച്ച കന്നഡ സിനിമയ്ക്കുള്ള ദേശീയ പുരസ്‌കാരവും സിനിമ നേടുകയുണ്ടായി. 20 കോടി മുതല്‍ മുടക്കില്‍ നിര്‍മിച്ച ചിത്രം ബോക്‌സ്ഓഫിസില്‍ നിന്നും 100 കോടിയാണ് നേടയത്.

More in Actor

Trending

Recent

To Top