Connect with us

ടെസയാവാന്‍ സായ് പല്ലവിയില്ല; സംവിധായകനും പിന്‍വാങ്ങി; ചാര്‍ലി റീമേക്കില്‍ അടിമുടി മാറ്റം

Malayalam

ടെസയാവാന്‍ സായ് പല്ലവിയില്ല; സംവിധായകനും പിന്‍വാങ്ങി; ചാര്‍ലി റീമേക്കില്‍ അടിമുടി മാറ്റം

ടെസയാവാന്‍ സായ് പല്ലവിയില്ല; സംവിധായകനും പിന്‍വാങ്ങി; ചാര്‍ലി റീമേക്കില്‍ അടിമുടി മാറ്റം

ദുല്‍ഖര്‍ സല്‍മാന്റെ കരിയറിലെ എക്കാലത്തേയും മികച്ച സിനിമകളിലൊന്നായ ചാര്‍ലിക്ക് റീമേക്ക് ഒരുങ്ങുന്നുവെന്ന വാര്‍ത്ത മുന്‍പേ തന്നെ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു . മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത് . 2015 ലായിരുന്നു ഈ സിനിമ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയത്. ചിത്രത്തിലെ സുന്ദരി പെണ്ണെ എന്ന ഗാനം വമ്പൻ ഹിറ്റായിരുന്നു. പാര്‍വതി, അപര്‍ണ്ണ ഗോപിനാഥ്, നെടുമുടി വേണു, ചെമ്പന്‍ വിനോദ്, കല്‍പ്പന, നീരജ് മാധവ്, സൗബിന്‍ ഷാഹിര്‍, പി ബാലചന്ദ്രന്‍, കെപിഎസി ലളിത തുടങ്ങി വന്‍ താരനിരയായിരുന്നു ചിത്രത്തിനായി അണിനിരന്നത്.

സിനിമയിലെ ഡയലോഗുകളും പാട്ടുകളും ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവയാണ് . ചാര്‍ലിയായുള്ള ദുല്‍ഖറിന്റെ വരവിനും ഗംഭീര കൈയ്യടിയാണ് ലഭിച്ചത്.ഒരു വ്യത്യസ്ത ലുക്കിലാണ് ദുൽക്കർ ഈ ചിത്രത്തിൽ എത്തിയത്. താരത്തിന്റെ ലുക്കും വേഷവുമെല്ലാം ആരാധകർ അനുകരിക്കാനും ശ്രമിച്ചിരുന്നു . സൂപ്പര്‍ഹിറ്റായി മാറിയ ചിത്രത്തിന് തമിഴ് പതിപ്പൊരുക്കുന്നുവെന്ന് പ്രഖ്യാപിച്ചത് സംവിധായകൻ എഎല്‍ വിജയ് യാണ്. മാര എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ഷൂട്ടിംഗ് പുരോഗമിച്ച്ഇപ്പോൾ  വരികയാണ്. സായ് പല്ലവിയായിരിക്കും ടെസയുടെ വേഷത്തിലെത്തുന്നതെന്നുള്ള വിവരങ്ങളായിരുന്നു നേരത്തെ പുറത്തുവന്നിരുന്നത് . ടെസയായി താരമെത്തുമെന്നറിഞ്ഞതോടെ ആരാധകരും സന്തോഷത്തിലായിരുന്നു. എന്നാല്‍ ചിത്രത്തില്‍ നിന്നും സായ് പല്ലവി പിന്‍വാങ്ങിയെന്നുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. റീമേക്ക് പ്രഖ്യാപിച്ചത് എഎല്‍ വിജയ് ആയിരുന്നുവെങ്കിലും തിരക്ക് കാരണം സിനിമയൊരുക്കാന്‍ സംവിധായകൻ  ദിലീപ് കുമാര്‍ തീരുമാനിക്കുകയായിരുന്നു.

സംവിധായകന് മാത്രമല്ല സായ് പല്ലവിയും തിരക്ക് കാരണമാണ് ചിത്രത്തില്‍ നിന്നും പിന്‍വാങ്ങിയത്. മാധവന്‍ നായകനായെത്തുന്ന ചിത്രത്തില്‍ വിക്രം വേദ ഫെയിം ശ്രദ്ധ ശ്രീനാഥാണ് നായികയാവുന്നത്. അപര്‍ണ ഗോപിനാഥിന്റെ കഥാപാത്രത്തെ തമിഴില്‍ അവതരിപ്പിക്കുന്നത് ശിവദയാണ്. ഇടവേളയ്ക്ക് ശേഷം താരം വീണ്ടും സജീവമായിരിക്കുകയാണ് ഇപ്പോള്‍. അനുയോജ്യമായ മാറ്റങ്ങള്‍ വരുത്തിയാണ് ചാര്‍ലി തമിഴ് പതിപ്പ് എത്തുന്നതെന്നുള്ള വിവരങ്ങള്‍ ആണ് പ്രേക്ഷകർക്കായി പുറത്തു വന്നിരിക്കുന്നത്.

ചാർളി ആയി ദുൽക്കറും  ടെസ്സയായി പാർവതിയും തകർത്തഭിനയിച്ച ചിത്രം തമിഴിൽ സൂപ്പർ ഹിറ്റാകുമോയെന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ. ഹിപ്പി ലുക്കിൽ മാധവനെത്തുമ്പോൾ ദുൽക്കറിന്റെ ചാർളിയോളം വരുമോ മാധവൻ അവതരിപ്പിക്കുന്ന ചാർളി എന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ. വമ്പൻ മാസ്സ് ചിത്രം വിക്രം വേദയിലൂടെ പ്രേക്ഷകരുടെ പ്രിയ ജോഡിയായ താരങ്ങളാണ് മാധവനും ശ്രദ്ധ ശ്രീനാഥും. പുതിയ ചിത്രത്തിലും താരങ്ങളുടെ ജോഡി ഹിറ്റാകുമോ എന്ന് കാത്തിരുന്ന് തന്നെ അറിയാം. മലയാളികളുടെ പ്രിയപ്പെട്ട മലർ മിസ് ചിത്രത്തിൽ നിന്നും പിന്മാറിയതിന്റെ നിരാശയിലും പ്രേക്ഷകർ പുതിയ മാറ്റങ്ങളെ സ്വീകരിച്ചിരിക്കുകയാണ്.

about charlie film remake

More in Malayalam

Trending

Recent

To Top