Movies
ന്യൂയോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലിലെ മികച്ച ചിത്രം സൗദി വെള്ളക്ക
ന്യൂയോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലിലെ മികച്ച ചിത്രം സൗദി വെള്ളക്ക
Published on

ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ” സൗദി വെള്ളക്ക’ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. നിരവധി രാജ്യാന്തര മേളകളില്‍ നേരത്തെ തന്നെ ഈ സിനിമ നിരവധി അംഗീകാരങ്ങള്‍ നേടിയിരുന്നു.
ഓപ്പറേഷന് ജാവ’യുടെ വമ്പന്‍ വിജയത്തിനു ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ചിത്രം ഉര്‍വശി തിയെറ്റേഴ്സിന്റെ ബാനറില്‍ സന്ദീപ് സേനനാണ് നിര്‍മിച്ചത്. ഇന്ത്യന്‍ പനോരമയില്‍ ഇടം ലഭിച്ചതുള്‍പ്പടെ നിരവധി അംഗീകാരങ്ങള്‍ നേടിയാണ് ചിത്രം തിയെറ്ററിലെത്തിയത്. ഗോവ ചലച്ചിത്ര മേളയില്‍ നടന്ന വേള്‍ഡ് പ്രീമിയറിലുംഈ ചിത്രം അംഗീകാരം നേടിയിരുന്നു.
കൊച്ചിക്കടുത്ത് തേവര പാലത്തിനടുത്തുള്ള സൗദി എന്ന സ്ഥലത്തെ തെങ്ങില്‍നിന്നു വീണ ഒരു വെള്ളക്ക കുറേ മനുഷ്യരെ വര്‍ഷങ്ങളോളം കോടതി കയറ്റിയ കഥയാണ് ഈ സിനിമയുടെ പ്രമേയം. യഥാര്‍ഥത്തില്‍ സംഭവിച്ച കാര്യങ്ങളെ ആസ്പദമാക്കിയാണ് തരുണ്‍ ചിത്രം ഒരുക്കിയത്. 35 ഇ്ന്ത്യന്‍ ചിത്രങ്ങളാണ് ഫെസ്റ്റിവലില്‍ ഉണ്ടായിരുന്നത്.
മലയാളികൾക്കേറൈ പ്രിയപ്പെട്ട താരമാണ് ഉണ്ണിമുകുന്ദൻ. നിരവധി ആരാധകരാണ് താരത്തിനുള്ളത്. മമ്മൂട്ടി ചിത്രം ബോംബൈ മാർച്ച് 12ലൂടെ മോളിവുഡിലെത്തിയ താരം തുടർന്നും നിരവധി...
അല്ലു അർജുൻ നായകനായെത്തി വളരെ വലിയ ഹിറ്റായി മാറിയ ചിത്രമാണ് പുഷ്പ. ചിത്രത്തിൽ ഏറെ ശ്രദ്ധ നേടിയതായിരുന്നു നടി സാമന്തയുടെ ഐറ്റം...
ഒരു തികഞ്ഞ പൊലീസ് കഥയുടെ ചലച്ചിതാവിഷ്ക്കാരണമായ പോലീസ് ഡേ എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു. ഈ ചിത്രം ജൂൺ ആറിന്...
ഉണ്ണി മുകുന്ദന്റേതായി പുറത്തെത്തി റെക്കോർഡ് കളക്ഷൻ നേടിയ ചിത്രമായിരുന്നു മാർക്കോ. ഉണ്ണി മുകുന്ദന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയ ചിത്രവും...
ഉലകനായകൻ കമൽ ഹാസന്റെ തഗ്ഗ് ലൈഫ് എന്ന ചിത്രം സുപ്രീം കോടതി ഉത്തരവ്. നടൻ നടത്തിയ വിവാദ പരാമർശങ്ങളുടെ പേരിൽ ചിത്രത്തിന്റെ...