Connect with us

ജൂഡ് അടക്കം ഈ സിനിമയുടെ ഭാഗമായ പലരും എന്റെ സുഹൃത്തുക്കളാണ്, ഇത്രയും കഴിവുള്ളവര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് അഭിമാനം; വിനീത് ശ്രീനിവാസൻ

Movies

മെയ് 5ന് റിലീസ് ചെയ്ത ‘2018’ തിയേറ്ററിൽ നിറഞ്ഞോടുകയാണ്. ഈ വര്‍ഷത്തെ ആദ്യ നൂറ് കോടി ചിത്രം എന്ന നേട്ടത്തിലേക്ക് കുതിക്കുകയാണ് ചിത്രം. ഇതിനോടകം 93 കോടി രൂപയാണ് ചിത്രം കളക്ഷന്‍ നേടിയത്.

ചിത്രത്തിന്റെ ഭാഗമായതിനെ ഭാഗ്യമായി വിശേഷിപ്പിച്ചിരിക്കുകയാണ് വിനീത് ശ്രീനിവാസന്‍ ഇപ്പോള്‍. 2018 സിനിമ കണ്ടതിന് ശേഷം താരം പങ്കുവച്ച ഫെയ്‌സ്ബുക്ക് പോസ്റ്റ് ആണിപ്പോള്‍ ശ്രദ്ധ നേടുന്നത്. മലയാള സിനിമയുടെ ഭാഗമായതിനാല്‍ ഞാന്‍ അഭിമാനിക്കുന്നു എന്നാണ് വിനീത് കുറിച്ചിരിക്കുന്നത്.

വിനീത് ശ്രീനിവാസന്റെ കുറിപ്പ്:

2018 എന്ന ചിത്രത്തില്‍ ചെറിയൊരു ഭാഗത്തില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും വളരെ കുറച്ച് ഭാഗം മാത്രമേ ഇതുവരെ കണ്ടിരുന്നുള്ളു. കാത്തിരിപ്പിന് ഒടുവില്‍ ഇന്നലെയാണ് സിനിമ കാണാനായത്. മികച്ച അനുഭവമാണ് സിനിമ സമ്മാനിക്കുന്നത്. ജൂഡ് അടക്കം ഈ സിനിമയുടെ ഭാഗമായ പലരും എന്റെ സുഹൃത്തുക്കളാണ്, ഇത്രയും കഴിവുള്ളവര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിയുന്നു എന്നത് തന്നെ അഭിമാനമാണ്.

ഈ കാലത്ത് മലയാള സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞതും ഭാഗ്യമായി കരുതുന്നു. തീര്‍ച്ചയായും ഒരു വ്യവസായമെന്ന നിലയില്‍ നാം അഭിമുഖീകരിക്കുന്ന നിരവധി പ്രശ്നങ്ങളുണ്ട്. എങ്കിലും. എല്ലാറ്റിനുമുപരിയായി, നാമെല്ലാവരും ഉള്‍പ്പെടുന്ന ഈ മനോഹരമായ കലാരൂപത്തിന് വേണ്ടി പ്രയത്‌നിക്കാന്‍ നിരവധി പേരുണ്ട്.

More in Movies

Trending

Recent

To Top