serial news
ഇതെന്ത് ഹെയർ സ്റ്റൈൽ ?; മൗനരാഗം സീരിയൽ താരം പ്രതീക്ഷയുടെ പുത്തൻ ഹെയർ സ്റ്റൈൽ!
ഇതെന്ത് ഹെയർ സ്റ്റൈൽ ?; മൗനരാഗം സീരിയൽ താരം പ്രതീക്ഷയുടെ പുത്തൻ ഹെയർ സ്റ്റൈൽ!
ടെലിവിഷന് സീരിയലുകളില് വില്ലത്തിയായി നിറഞ്ഞ് നില്ക്കുകയാണ് നടി പ്രതീക്ഷ പ്രദീപ്. ഏഷ്യാനെറ്റിൽ അമ്മയായിരുന്നു പ്രതീക്ഷയുടെ ആദ്യ സീരിയൽ. അതിന് ശേഷം നിരവധി ടെലിവിഷൻ പരമ്പരകളുടെ ഭാഗമായി പ്രതീക്ഷയെ കാണാൻ പ്രേക്ഷകർക്ക് സാധിച്ചു.
പത്തനംതിട്ട സ്വദേശിനിയായ പ്രതീക്ഷ ഇന്ന് സീരിയലുകളിലെ ഒരു പ്രധാന താരമാണ്. അമല, അമ്മ മാനസം, എന്ന് സ്വന്തം കൂട്ടുകാരി, മഞ്ഞുരുകും കാലം, പ്രണയം, സ്ത്രീധനം, സീത, കറുത്തമുത്ത് തുടങ്ങിയ പരമ്പരകളിൽ പ്രതീക്ഷ അഭിനയിച്ചു.
ഏഷ്യാനെറ്റിൽ കസ്തൂരിമാൻ എന്ന പരമ്പരയിലെ വില്ലത്തി വേഷമാണ് പ്രതീക്ഷയെ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കി മാറ്റിയതിൽ പ്രധാന പങ്കുവഹിച്ചിട്ടുള്ളത്. കസ്തൂരിമാൻ കഴിഞ്ഞ് പ്രതീക്ഷയ്ക്ക് കൂടുതൽ വില്ലത്തി വേഷങ്ങളാണ് എത്തിയത്.
അരയന്നങ്ങളുടെ വീട്, ഒരിടത്തൊരു രാജകുമാരി എന്നീ പരമ്പരകളാണ് അതിന് ശേഷം പ്രതീക്ഷ ചെയ്തിട്ടുള്ളത്. സീ കേരളത്തിലെ നീയും ഞാനും ഏഷ്യാനെറ്റിൽ മൗനരാഗം എന്നീ പരമ്പരകളിലാണ് ഇപ്പോൾ പ്രതീക്ഷ അഭിനയിക്കുന്നത്.
രണ്ടും പ്രേക്ഷകർ സ്വീകരിച്ച് സൂപ്പർഹിറ്റുകളായി ഓടിക്കൊണ്ടിരിക്കുകയാണ്. ഇൻസ്റ്റാഗ്രാമിൽ മോഡൽ ഫോട്ടോഷൂട്ടുകളും പ്രതീക്ഷ ചെയ്യാറുണ്ട്.
ഇപ്പോഴിതാ മോഡൽ ഫോട്ടോഷൂട്ടിന് പുറമെ, രസകരമായ മറ്റൊരു ചിത്രം കൂടി പങ്കുവച്ചിരിക്കുകയാണ് പ്രതീക്ഷ. പുത്തൻ ഹയർ സ്റ്റൈൽ ആണെന്നു പറഞ്ഞാണ് താരം ഫോട്ടോ പങ്കുവച്ചിരിക്കുന്നത്. എന്നാൽ ഇതെന്തു ഹയർ സ്റ്റൈൽ ആണെന്നാണ് ആരാധകർ ചോദിക്കുന്നത്.
About pratheeksha pradeep
