Connect with us

മകന് വളരെ നാളുകളായി ഉണ്ടായിരുന്ന ഒരു ഭയമായിരുന്നു അത്; രമിത്തേട്ടൻ വന്നതോടെ അതിന് പരിഹാരമായി; വിവാഹം കഴിഞ്ഞ ശേഷം സബിത !

serial news

മകന് വളരെ നാളുകളായി ഉണ്ടായിരുന്ന ഒരു ഭയമായിരുന്നു അത്; രമിത്തേട്ടൻ വന്നതോടെ അതിന് പരിഹാരമായി; വിവാഹം കഴിഞ്ഞ ശേഷം സബിത !

മകന് വളരെ നാളുകളായി ഉണ്ടായിരുന്ന ഒരു ഭയമായിരുന്നു അത്; രമിത്തേട്ടൻ വന്നതോടെ അതിന് പരിഹാരമായി; വിവാഹം കഴിഞ്ഞ ശേഷം സബിത !

മലയാളികളുടെ പ്രിയപ്പെട്ട സീരിയലാണ് മൗനരാ​ഗം. സീരിയലിലെ എല്ലാ കഥാപാത്രങ്ങൾക്കും മികച്ച പിന്തുണയാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. മൗനരാഗത്തിലൂടെയും നീലക്കുയിൽ പരമ്പരയിലൂടെയും ശ്രദ്ധേയയായ നടിയാണ് സബിത നായർ.

സീരിയലുകളിൽ മാത്രമല്ല ചില സിനിമകളിലും സബിത അഭിനയിച്ചിട്ടുണ്ട്. പെട്ടിലാമ്പട്ട്ര എന്ന സിനിമയാണ് സബിത അഭിനയിച്ച സിനിമകളിൽ ശ്രദ്ധിക്കപ്പെട്ട സിനിമകളിൽ ഒന്ന്.യ 2018ൽ പുറത്തിറങ്ങിയ ചിത്രത്തിൽ ഇന്ദ്രൻസായിരുന്നു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്.

സബിത ചെയ്ത സീരിയലുകളിൽ മറ്റൊരു പ്രധാനപ്പെട്ട സീരിയലാണ് കൃഷ്ണ തുളസി. സീരിയലിൽ സജീവമായി നിൽക്കുന്ന സബിത കഴിഞ്ഞ ദിവസം വീണ്ടും വിവാഹിതയായത് വലിയ രീതിയിൽ വാർത്തയായിരുന്നു. രമിത്താണ് താരത്തെ വിവാഹം ചെയ്തത്.

വിവാഹശേഷം ജീവിതത്തിൽ വന്ന മാറ്റത്തെ കുറിച്ച് സബിത നായർ ഇപ്പോൾ സമയം മലയാളത്തിന് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചിരിക്കുകയാണ്. മകന് വളരെ നാളുകളായി ഉണ്ടായിരുന്ന ഒരു ഭയമായിരുന്നു താൻ ഒറ്റക്കായി പോകുമോയെന്നത്.

അതിനിപ്പോൾ രമിത്തേട്ടൻ വന്നതോടെ പരിഹാരമായി എന്നാണ് സബിത നായർ പറയുന്നത്. ‘ഒരുപാട് സന്തോഷത്തിലാണ്. വിവാഹം ഗുരുവായൂർ വെച്ചായിരുന്നു. എല്ലാം ഭഗവാന്റെ അനുഗ്രഹത്തോടെ ശുഭമായി തന്നെ നടന്നു. പ്രണയവിവാഹം ആയിരുന്നില്ല. രണ്ട് കുടുംബവും ആലോചിച്ചെടുത്ത തീരുമാനമാണ്.’

രമിത്തേട്ടൻ അധികം പബ്ലിസിറ്റി ആഗ്രഹിക്കാത്ത ആളാണ് അത്‌കൊണ്ടുകൂടിയാണ് സോഷ്യൽ മീഡിയ വഴി വിവാഹവാർത്ത അറിയിക്കാതിരുന്നത്. എന്റെ പബ്ലിസിറ്റിക്ക് അദ്ദേഹം എതിരല്ലാത്തതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ഇഷ്ടം കൂടി ഞാൻ നോക്കേണ്ടതുണ്ടല്ലോ. അതാണ് വിവാഹ വാർത്ത പുറത്തുപറയാതെ നടത്തിയത്.

‘ആരാധകർക്ക് എന്റെ വിവാഹം തീർത്തും സർപ്രൈസായിരുന്നുവെന്ന് അറിയാൻ കഴിഞ്ഞു. അവർ വിചാരിക്കാത്ത കാര്യം ആയിരുന്നതുകൊണ്ടുതന്നെ എല്ലാവർക്കും ശരിക്കും ഷോക്കായി പോയി. വിവരം അറിഞ്ഞപ്പോൾ മുതൽ തന്നെ ഫാൻസൊക്കെ ആശംസകളും പ്രാർത്ഥനകളും മെസേജുകളായി അയക്കുന്നുണ്ടായിരുന്നു.

‘ഒരുപാട് സന്തോഷം അവരുടെ സ്നേഹം ലഭിക്കുന്നതിൽ. എവിടെപ്പോയാലും ആരാധകരുടെ സ്നേഹം എനിക്ക് അനുഭവിച്ചറിയാൻ സാധിക്കുന്നുണ്ട്. തുടർന്നും എനിക്കും എന്റെ കുടുംബത്തിനും ഇതേ സ്‌നേഹവും പിന്തുണയും നിങ്ങൾ തരണം. ലോ കോളജിൽ രമിത്തേട്ടൻ എന്റെ സീനിയറായിരുന്നു.

‘ആളിനെ അങ്ങനെ പരിചയമുണ്ടായിരുന്നുവെങ്കിലും ഒരിക്കലും ഇതൊരു പ്രണയവിവാഹം ആയിരുന്നില്ല. ആളുകൾ തെറ്റിദ്ധരിക്കുന്നതാണ്. വർഷങ്ങൾക്ക് ശേഷം ഈ ആലോചന വന്നപ്പോഴാണ് ഞാൻ രമിത്തേട്ടനോട് സംസാരിക്കുന്നത് തന്നെ.

‘ഒരിക്കലും പുള്ളി എന്നെ വിവാഹം കഴിക്കുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. അങ്ങനെ ഉണ്ടായിരുന്നു എങ്കിൽ ഇത്രയും വർഷം അങ്ങനെ നിക്കേണ്ട കാര്യം ഇല്ലല്ലോ. ഏറ്റവും വലിയ ഭാഗ്യമായി തോന്നുന്നത് അദ്ദേഹത്തിന്റെ സ്വഭാവമാണ്. മദ്യപിക്കുന്ന ആളുകളെ എനിക്ക് ഇഷ്ടം ആയിരുന്നില്ല.

‘എന്റെ അച്ഛനും സഹോദരനും മദ്യപിക്കുന്ന ആളുകൾ അല്ല. അപ്പോൾ മദ്യപിക്കാത്ത എന്നെ ഒരുപാട് പിന്തുണയ്ക്കുന്ന ഒരാളെ കിട്ടിയതിലും ഒരുപാട് സന്തോഷം. വിവാഹത്തോടെ അഭിനയം നിർത്തുന്നതിനോട് എനിക്ക് യോജിപ്പില്ല. അഭിനയം എന്റെ പ്രൊഫെഷനാണ്. എന്റെ പാഷനാണ്.

‘എന്റെ ജീവിതത്തിലെ സുപ്രധാനമായ ഒരാൾ എന്റെ മോൻ തന്നെയാണ് രഹൻ. എന്റെ ജീവിതത്തിൽ ഒരുപാട് ഉപദേശങ്ങൾ നൽകി എന്നെ മുമ്പോട്ട് കൊണ്ടുപോകുന്നത് മകനാണ്. ജീവിതത്തിലെ വളരെ സുപ്രധാനപ്പെട്ട കാര്യങ്ങളിലും എന്റെ മോന്റെ ഒരു പിന്തുണയുണ്ട്.

‘ഇപ്പോൾ നീറ്റ് എക്സാം കഴിഞ്ഞു നിൽക്കുകയാണ്. കലാപരമായ കഴിവുകൾ മോനും ഉണ്ട്. എന്റെ മോന് ഞാൻ ഒറ്റക്കായി പോകുമോ എന്ന പേടിയുണ്ടായിരുന്നു. സത്യത്തിൽ എന്റെ മോൻ കാരണമാണ് ഞാൻ ഇന്ന് ഇത്രയും സ്ട്രോങ്ങായി നിൽക്കുന്നത്- സബിത പറഞ്ഞു.

about sabitha

More in serial news

Trending

Recent

To Top