Connect with us

ബാലയുടെ വിവാഹം കഴിഞ്ഞപ്പോൾ തകർന്നു പോയോ ? – സീരിയൽ താരം പ്രതീക്ഷ വെളിപ്പെടുത്തുന്നു

Malayalam Breaking News

ബാലയുടെ വിവാഹം കഴിഞ്ഞപ്പോൾ തകർന്നു പോയോ ? – സീരിയൽ താരം പ്രതീക്ഷ വെളിപ്പെടുത്തുന്നു

ബാലയുടെ വിവാഹം കഴിഞ്ഞപ്പോൾ തകർന്നു പോയോ ? – സീരിയൽ താരം പ്രതീക്ഷ വെളിപ്പെടുത്തുന്നു

മലയാളി സീരിയൽ പ്രേക്ഷകരുടെ കണ്ണിലെ കരടാണ് നടി പ്രതീക്ഷ . വില്ലത്തി വേഷങ്ങളിൽ മാത്രം പ്രത്യക്ഷപ്പെടുന്ന പ്രതീക്ഷ , എന്നാൽ യഥാർത്ഥ ജീവിതത്തിൽ താൻ പാവമാണെന്നു പറയുന്നു . മാത്രമല്ല താൻ ഒരുപാട് ആരാധിച്ച വ്യക്തിയെ പറ്റി മനസ് തുറക്കുകയും ചെയ്യുന്നു , പ്രതീക്ഷ .

റിമി ടോമി അവതാരകയാകുന്ന പരിപാടിയിൽ അതിഥികളായെത്തിയത് സീരിയല്‍ രംഗത്തെ മിന്നും താരങ്ങളായ റബേക്കയും, പ്രതീക്ഷയുമായിരുന്നു. ഭാവി വരനെക്കുറിച്ചുള്ള സ്വപ്നങ്ങളും ഇരുവരും പരിപാടിയില്‍ പങ്കുവച്ചു. റിമിയുടെ ചോദ്യത്തിനു പ്രത്യേകിച്ചു സങ്കല്‍പങ്ങളൊന്നുമില്ലെന്നായിരുന്നു പ്രതീക്ഷയുടെ മറുപടി. എന്നാല്‍ പ്രതീക്ഷയുടെ സങ്കല്‍പത്തിലുള്ള വ്യക്തിയെ റബേക്ക വെളിപ്പെടുത്തി. സിനിമാതാരം ബാലയാണെങ്കില്‍ പ്രതീക്ഷയ്ക്ക് അത്രയും സന്തോഷം എന്നായിരുന്നു റബേക്ക പറഞ്ഞത്.

”പണ്ടു മുതലേ ബാലയുടെ ആരാധികയാണ്. പത്തനംത്തിട്ടയാണ് എന്റെ സ്ഥലം, പത്താം ക്ലാസില്‍ പഠിക്കുമ്ബോള്‍ അവിടെ ഒരു ഉദ്ഘാടനത്തിന് അദ്ദേഹം വന്നിരുന്നു. ഞാന്‍ ഇത് അറിഞ്ഞില്ല. അപ്രതീക്ഷതമായി എന്റെ ഇഷ്ടതാരം അവിടെ നില്‍ക്കുന്നുതാണ് കാണുന്നത്” പ്രതീക്ഷ പറഞ്ഞു. അന്ന് ഒരുപാട് പണിപ്പെട്ട് പ്രതീക്ഷ ബാലയുടെ ഓട്ടോഗ്രാഫ് സ്വന്തമാക്കി. ഇതെല്ലാം വെളിപ്പെടുത്തുമ്ബോള്‍ പ്രതീക്ഷയുടെ കണ്ണുകളിലെ തിളക്കം കണ്ടോ എന്നായിരുന്നു റബേക്കയുടെ പ്രതികരണം.

‘ബാലയുടെ കല്യാണം കഴിഞ്ഞപ്പോള്‍ തകര്‍ന്നു പോയി അല്ലേ’ എന്നായിരുന്നു റിമിയുടെ അടുത്ത ചോദ്യം. തനിക്ക് ബാലയോട് ആരാധനയായിരുന്നു എന്നു പ്രതീക്ഷ മറുപടി നല്‍കി. പിന്നീടു തകര്‍പ്പന്‍ കോമഡിയുടെ ഭാഗമായപ്പോള്‍ ബാലയെ കണ്ണു നിറയെ കണ്ടുവെന്നും താരം വ്യക്തമാക്കി. ”ഇത്രയുമധികം ആരാധിക്കുന്ന ഒരാളുണ്ടെന്നു ബാല അറിയുന്നുണ്ടാവില്ല. ഈ പ്രോഗ്രാം കഴിഞ്ഞാല്‍ ഇങ്ങനെ ഒരാളുണ്ടെന്നു ബാലയെ വിളിച്ചറിയിച്ചിരിക്കുമെന്ന് റിമിയും കമ്മന്റ് ചെയ്യുന്നു.

Pratheeksha g pradeep about actor bala

More in Malayalam Breaking News

Trending

Recent

To Top