മക്കളെ കണ്ണുനിറയെ കണ്ട് രൂപ ; പുതിയ കഥാവഴിയിലൂടെ മൗനരാഗം
Published on
മൗനരാഗം പരമ്പര ഭർത്താവിന്റെയും മക്കളുടെയും സന്തോഷനിമിഷങ്ങളിൽ പങ്കുചേരാനാവാതെ നിൽക്കുന്ന രൂപ സ്നേഹബന്ധങ്ങളെ അകലങ്ങളിൽ നിന്നുകൊണ്ട് കാണുന്നു. വികാരനിർഭരമായ മുഹൂർത്തങ്ങളും രസകരമായ തിരിച്ചടികളുമായാണ് മൗനരാഗം പുതിയ എപ്പിസോഡ് പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്നത്. ഊമയായ കല്യാണി എന്ന പെൺകുട്ടിയുടെ അതിജീവനത്തിന്റെയും ജീവിതഗതിയുടെയും കഥ പറയുന്ന പരമ്പര ഇന്ന് മിനിസ്ക്രീനിലെ മികച്ച പരമ്പരകളിൽ ഒന്നാണ്.ചന്ദ്രസേനനിൽ നിന്നും മരുമകന് കൊടുത്തതിന്റെ ബാക്കി വാങ്ങിവരുന്ന പ്രകാശൻ ഇന്നത്തെ എപ്പിസോഡിന്റെ ഹൈലൈറ്റ് തന്നെയാണ്. ശത്രുക്കൾക്കെല്ലാമുള്ള തിരിച്ചടി ഇപ്പോൾ കൃത്യമായി കിട്ടിക്കൊണ്ടിരിക്കുന്നു എന്നതിൽ പ്രേക്ഷകർ ആവേശഭരിതരാണ്.
Continue Reading
You may also like...
Related Topics:Featured, mounaragam, serial
