ജനസ്വാധീനമുള്ള യുവതാരങ്ങൾ പാര്‍വതിയും നയന്‍താരയും !! ചില ഫാൻസിന്റെ സൈബർ അക്രമണങ്ങളൊന്നും ഇവിടെ ഏൽക്കില്ലെന്ന് പാർവതി ആരാധകർ…
ജി.ക്യൂ മാഗസിന് പുറത്ത് വിട്ട ജനസ്വാധീനമുള്ള യുവതാരങ്ങളുടെ പട്ടികയില്‍ നയന്‍താരയും പാര്‍വതി തിരുവോത്തും. കായികം, വിനോദം, ബിസിനസ് തുടങ്ങിയ മേഖലകളില്‍ 2018ലെ ജനസ്വാധീനമുള്ള 50 പേരുടെ പട്ടികയാണ് പുറത്ത് വിട്ടത്. മാധ്യമപ്രവര്‍ത്തക സന്ധ്യ മേനോനും പട്ടികയിലിടം നേടിയിട്ടുണ്ട്.
തനതായ അഭിനയമികവ് കൊണ്ട് ലേഡിസൂപ്പര്‍സ്റ്റാര്‍ എന്ന വിശേഷണം നേടിയ നയന്‍താര ഫോബ്സ് മാഗസിന് പുറത്ത് വിട്ട പട്ടികയില്‍ ഇടം നേടിയ ഒരേയൊരു ദക്ഷിണേന്ത്യന്‍ നടിയായിരുന്നു. പ്രൊഫഷണലിസം കൊണ്ട് സിനിമാ ഇന്‍ഡസ്ട്രിയിലും അഭിനയം കൊണ്ട് സാധാരണക്കാര്‍ക്കിടയിലും നയന്‍സിന് ധാരാളം ആരാധകരാണുള്ളത്.
ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ച് കൊണ്ട് കയ്യടി നേടിയ പാര്‍വതി സിനിമാ മേഖലയില്‍ സ്ത്രീക ള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ തുറന്ന് കാട്ടിക്കൊണ്ട് സമീപകാലത്ത് ശ്രദ്ധ നേടിയിരുന്നു. കസബ എന്ന സിനിമയ്ക്ക് നേരെ വിമര്‍ശനം ഉന്നയിച്ചതിനെ തുടര്‍ന്ന് വിവാദത്തിലകപ്പെടുകയും ചെയ്തിരുന്നു. ബോളിവുഡിലും സാന്നിദ്ധ്യമറിയിച്ചിട്ടുണ്ട്. ഇതോടെ ചില ഫാൻസിന്റെ സൈബർ അക്രമണങ്ങൾക്കൊന്നും പാർവതിയുടെ വളർച്ച തടയാൻ സാധിക്കില്ല എന്നാണ് ആരാധകർ പറയുന്നത്.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...