Connect with us

മേക്കപ്പ് മാറ്റിവരാന്‍ മണിക്കൂറുകളോളം കാത്തുനിന്നു കിട്ടിയ സെല്‍ഫി, ഇനി മരിച്ചാല്‍ മതിയെന്ന് ശ്വേത

Malayalam

മേക്കപ്പ് മാറ്റിവരാന്‍ മണിക്കൂറുകളോളം കാത്തുനിന്നു കിട്ടിയ സെല്‍ഫി, ഇനി മരിച്ചാല്‍ മതിയെന്ന് ശ്വേത

മേക്കപ്പ് മാറ്റിവരാന്‍ മണിക്കൂറുകളോളം കാത്തുനിന്നു കിട്ടിയ സെല്‍ഫി, ഇനി മരിച്ചാല്‍ മതിയെന്ന് ശ്വേത

സിനിമാതാരങ്ങളെ ജീവനുതുല്യം സ്‌നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്നവരാണ് ഇന്ത്യക്കാരെന്ന് പൊതുവെ പറയാറുണ്ട്. ഇഷ്ടതാരങ്ങളെ ആരാധിക്കുന്നവര്‍ സിനിമാമേഖലയില്‍ തന്നെയുണ്ട്. മലയാളിനടിയും മോഡലും വ്‌ലോഗറുമൊക്കെയായ ശ്വേത വിനോദ് തന്റെ ഇഷ്ടതാരത്തെ കാണാനായതിന്റെയും അദ്ദേഹത്തോടൊപ്പം അഭിനയിച്ചതിന്റെയും അനുഭവങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് സോഷ്യല്‍മീഡിയയിലൂടെ. ബോളിവുഡ് താരം രണ്‍വീര്‍ സിങ്ങാണ് ശ്വേതയുടെ ഇഷ്ടതാരം.

ചിത്രീകരണത്തിനൊടുവില്‍ മണിക്കൂറുകളോളം കാത്തുനിന്ന് അദ്ദേഹത്തോടൊപ്പം ഒരു സെല്‍ഫിയെടുക്കാനായതിന്റെ സന്തോഷവും ശ്വേത പങ്കവെക്കുന്നു. ക്രിക്കറ്റ് ഇതിഹാസം കപില്‍ദേവായി രണ്‍വീര്‍ സിങ് എത്തുന്ന ഏറ്റവും പുതിയ ചിത്രം 83യില്‍ മലയാളി നടിയായ ശ്വേതയും ഒരു പ്രധാന കഥാപാത്രമായി അഭിനയിക്കുന്നുണ്ട്.

ശ്വേതയുടെ വാക്കുകള്‍ ഇങ്ങനെ. ‘എനിക്കിനി സമാധാനത്തോടെ മരിക്കാം. എന്റെ ജീവിതത്തിലെ ഏറ്റവും നല്ല നിമിഷം.. ഇദ്ദേഹത്തെ കാണുക എന്നതും ഒപ്പം നിന്ന് ഫോട്ടോ എടുക്കാന്‍ സാധിച്ചതും.. എന്നാല്‍ അദ്ദേഹത്തോടൊപ്പം ജോലി ചെയ്യാന്‍ പോകുന്നുവെന്നതിന്റെ സന്തോഷം എനിക്ക് വിവരിക്കാനാവുന്നില്ല.. ഞാന്‍ നിങ്ങളുടെ കടുത്ത ആരാധികയാണ്… രണ്‍വീര്‍.. നല്ല മനുഷ്യനാണ് നിങ്ങള്‍..ഇതിന് ഒരുപാട് നന്ദി.. ഈ ഫോട്ടോ ഞാനെന്റെ ജീവനെപ്പോലെ സൂക്ഷിക്കും..’

സെല്‍ഫിക്കായി മണിക്കൂറുകളോളം കാത്തുനിന്നതും ശ്വേത വിവരിക്കുന്നു. മേക്കപ്പ് കോസ്റ്റ്യൂമിലായതിനാല്‍ അത് മാറ്റി വരുന്നതുവരെ താന്‍ രണ്‍വീറിനെ കാത്തുനിന്നുവെന്നും ശ്വേത പറയുന്നു. പുലര്‍ച്ചെ നാലേമുക്കാലിന് സംവിധായകന്‍ പായ്ക്കപ്പ് പറഞ്ഞപ്പോള്‍ രണ്‍വീര്‍ വസ്ത്രം മാറുവാനായി മുറിയിലേക്ക് പോയി. താൻ പുറത്തു കാത്തുനില്‍ക്കുകയായിരുന്നു. രണ്‍വീര്‍ പുറത്തെത്തിയ സമയത്താണ് സംവിധായകന്‍ തന്നെ വിളിക്കുന്നതെന്നും ഫോട്ടോ എടുക്കാനുള്ള ആദ്യ അവസരം അങ്ങനെ നഷ്ടപ്പെട്ടെന്നും ശ്വേത പറയുന്നു.

രണ്‍വീര്‍ അപ്പോഴേക്കും മുറിയില്‍ നിന്നും പുറത്തു കടന്നെന്ന് അറിഞ്ഞപ്പോള്‍ ഹൃദയം തകര്‍ന്നു പോയി. താഴേക്കു ചെന്നപ്പോഴേക്കും എല്ലാവരും എന്നെ നോക്കി കൈവീശി കാണിക്കുകയും വിളിക്കുകയും ചെയ്യുകയായിരുന്നു. നോക്കുമ്പോള്‍ രണ്‍വീര്‍ എന്നെ കാത്തു നില്‍ക്കുകയായിരുന്നു. ഷൂട്ടിനിടയില്‍ പല തവണ കൂടെ നിന്ന് ഒരു സെല്‍ഫിയെടുക്കണമെന്ന ആവശ്യം പ്രകടിപ്പിച്ചിരുന്നു. പുലര്‍ച്ചെ തുടങ്ങിയ ഷൂട്ട് തീര്‍ന്നു വളരെയധികം ക്ഷീണിതനായിട്ടും എനിക്കു കൂടെ നിന്നൊരു ഫോട്ടോ എടുക്കാന്‍ വേണ്ടി കാത്തു നിന്ന രണ്‍വീറിനെ അവിടെ കണ്ടതും താന്‍ ആവേശഭരിതയായെന്നും ശ്വേത പറയുന്നു. ഫാന്‍സിനെ അദ്ദേഹം എത്ര ഗൗനിക്കുന്നു എന്നതിന്റെ ഉത്തമോദാഹരണമാണ് ഈ സംഭവമെന്നും ശ്വേത പറയുന്നു. രണ്‍വീറിനോട് തനിക്ക് വലിയ ബഹുമാനമാണെന്നും നടി പറയുന്നു.

ഇര, മേരേ പ്യാരി ദേശ്വാസിയോം, ഇക്കയുടെ ശകടം, മായാനദി, ഒരു സിനിമാക്കാരന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് ശ്വേത വിനോദ്. മേക്കപ്പിനെക്കുറിച്ച് ചെയ്ത ബ്ലോഗുകളും വ്‌ലോഗുകളുമാണ് നടിയെ പരിചിതയാക്കിയത്. 83ല്‍ തമിഴ് നടന്‍ ജീവയും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Mollywood actress Swetha Vinod in Ranveer Singh’s ’83; Spills beans about her role and working with the actor

Continue Reading
You may also like...

More in Malayalam

Trending

Recent

To Top