Malayalam
മഹാഭാരതം പ്രതിസന്ധിയിൽ നിൽക്കുമ്പോൾ ;രാമായണം വെള്ളിത്തിരയിലേയ്ക്ക്!
മഹാഭാരതം പ്രതിസന്ധിയിൽ നിൽക്കുമ്പോൾ ;രാമായണം വെള്ളിത്തിരയിലേയ്ക്ക്!
By
രാമായണം വെള്ളിത്തിരയിലേയ്ക്ക് എന്ന വർത്തയാണിപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് .500 കോടി മുതല്‍ മുടക്കിലാണ് ചിത്രം ഒരുങ്ങുന്നത്. സംവിധായകന്റെയോ അഭിനേതാക്കളുടെയോ പേരുകള്‍ പുറത്തു വിട്ടിട്ടില്ല. രാമായണത്തോട് പൂര്‍ണ്ണമായും നീതി പുലര്‍ത്തുന്ന ഒരു ചിത്രമായിരിക്കുമെന്നും മൂന്നു ഭാഗങ്ങളായാണ് ചിത്രം വരികയെന്നുമാണ് റിപ്പോര്‍ട്ട്.
ദംഗലിന്റെ സംവിധായകന്‍ നിതേഷ് തിവാരി, തെലുങ്ക് നിര്‍മാതാവ് അല്ലു അരവിന്ദ്, മധു മന്റേന, നമിത് മല്‍ഹോത്ര, മോം എന്ന ചിത്രത്തിന്റെ സംവിധായകന്‍ രവി ഉദയ്‌വാര്‍ എന്നിവര്‍ ചേര്‍ന്‍്‌നാണ് ചിത്രം നിര്‍മ്മിക്കുന്നത് എന്നു മാത്രമാണ് പുറത്തു വരുന്ന വിവരം. അടുത്ത വര്‍ഷം സിനിമയുടെ ചിത്രീകരണം തുടങ്ങും. 2021 ല്‍ ചിത്രം പുറത്തിറങ്ങും.കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല .
മോഹന്‍ലാലിനെ നായകനാക്കി വി.എ ശ്രീകുമാര്‍ മേനോന്‍ 1000 കോടി രൂപ മുതല്‍ മുടക്കില്‍ മഹാഭാരതം എന്ന ചിത്രം പ്രഖ്യാപിച്ചിരുന്നു. എം.ടിയുടെ രണ്ടാമൂഴം എന്ന ചിത്രത്തെ ആസ്പദമാക്കി ചിത്രം ഒരുക്കുമെന്നായിരുന്നു സംവിധായകന്‍ പറഞ്ഞിരുന്നത്.
എന്നാല്‍, കരാറില്‍ പറഞ്ഞ സമയത്ത് ചിത്രം തുടങ്ങാന്‍ കഴിയാതെ വന്നപ്പോള്‍ എം.ടിയും ശ്രീകുമാര്‍ മേനോനും തമ്മില്‍ അഭിപ്രായ വ്യത്യാസം ഉണ്ടാകുകയും തുടര്‍ന്ന് തിരക്കഥ തിരിച്ചു വേണമെന്ന് ആവശ്യപ്പെട്ട് എം.ടി കോടതിയെ സമീപിക്കുകയും ചെയ്തു. വിവാദങ്ങള്‍ക്കിടെ മഹാഭാരതം അനിശ്ചിതത്വത്തിലായ സാഹചര്യത്തിലാണ് രാമായണത്തിന്റെ പ്രഖ്യാപനം.
500 Crore budget Ramayana to challenge Mohanlal’s thousand crore Mahabharat
