Connect with us

എന്റെ സ്വഭാവം അങ്ങനെയാണ്. വെറുതെ സന്തോഷത്തോടെ ഇരുന്നാൽ പോരെ. വല്ലവരുടെയും വായിലിരിക്കുന്ന ചീത്ത കേൾക്കുന്നത് എന്തിനാണ്; മോഹൻലാൽ

Actor

എന്റെ സ്വഭാവം അങ്ങനെയാണ്. വെറുതെ സന്തോഷത്തോടെ ഇരുന്നാൽ പോരെ. വല്ലവരുടെയും വായിലിരിക്കുന്ന ചീത്ത കേൾക്കുന്നത് എന്തിനാണ്; മോഹൻലാൽ

എന്റെ സ്വഭാവം അങ്ങനെയാണ്. വെറുതെ സന്തോഷത്തോടെ ഇരുന്നാൽ പോരെ. വല്ലവരുടെയും വായിലിരിക്കുന്ന ചീത്ത കേൾക്കുന്നത് എന്തിനാണ്; മോഹൻലാൽ

പ്രായഭേദമന്യേ പ്രേക്ഷകരുടെ മനസിലിടം നേടിയ താരപ്രതിഭയാണ് മോഹൻലാൽ. വർഷങ്ങളായി പ്രേക്ഷകരെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താരം ഇന്നും തന്റെ അഭിനയസപര്യ തുടരുന്നു. മോഹൻലാൽ സിനിമകൾ കാണാനുളള മലയാളികളുടെ ആവേശം ഇന്നും ചോർന്ന് പോയിട്ടില്ല. നടനായും സംവിധായകനായും എല്ലാം അദ്ദേഹം മോളിവുഡിന്റെ അഭിമാനമായി നിലനിൽക്കുകയാണ്. അദ്ദേഹത്തിന്റേതായി പുറത്തെത്താറഉള്ള വിശേഷങ്ങളെല്ലാം വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്.

ഇപ്പോഴിതാ ഒരു മാധ്യമത്തോട് തന്റെ വിശേഷങ്ങൾ സംസാരിക്കവെ അദ്ദേഹം പറഞ്ഞ ചില വാക്കുകളാണ് ഇപ്പോൾ ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. വിവാദങ്ങളിൽ നിന്ന് എപ്പോഴും മാറി നടക്കാൻ മോഹൻലാൽ എന്ന നടൻ ശ്രമിക്കാറില്ലേയെന്നുള്ള ചോദ്യത്തിനായിരുന്നു മോഹൻലാലിന്റെ മറുപടി.

പൊതുബോധത്തിന് അനുസരിച്ച് നീങ്ങാൻ സാധിക്കാത്ത ഒരാളാണ് മോഹൻലാൽ എന്ന് തനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ടെന്നും, അത് താങ്കളുടെ നിഷ്‌കളങ്കത കൊണ്ടാണ് അങ്ങനെ സംഭവിക്കുന്നതെന്ന വിലയിരുത്തലുണ്ടെന്നുമായിരുന്നു അവതാരകൻ പറഞ്ഞത്. ഇതിന് മോഹൻലാലിന്റെ മറുപടി ഇങ്ങനെയായിരുന്നു.

എന്റെ സ്വഭാവം അങ്ങനെയാണ്. അതിലും വലിയ കാര്യങ്ങൾ എനിക്ക് ചെയ്യാനുണ്ട്. വെറുതെ സന്തോഷത്തോടെ ഇരുന്നാൽ പോരെ. വല്ലവരുടെയും വായിലിരിക്കുന്ന ചീത്ത കേൾക്കുന്നത് എന്തിനാണ് എന്നാണ് മോഹൻലാൽ പറയുന്നത്. അപ്പോഴും അറിയാതെ പെട്ട് പോകുന്നില്ലേ എന്ന അവതാരകന്റെ ചോദ്യത്തിന് പ്ലാൻ ചെയ്ത് ജീവിതം മുന്നോട്ട് കൊണ്ട് പോകുന്ന ആളല്ല താനെന്നും തനിക്ക് അങ്ങനെ പെടുന്നതിലോ തന്നെ പറ്റി ആരെങ്കിലും പറയുന്നതിലോ ഒരു കുഴപ്പവുമില്ലെന്നും താരം പറയുന്നു.

നിങ്ങളും ഇത്തരം വിവാദങ്ങളിൽ പെടില്ലേ. എല്ലാവരും പെടില്ലേ. പ്ലാൻ ചെയ്ത് ജീവിതം മുന്നോട്ട് കൊണ്ട് പോകുന്ന ആളല്ല ഞാൻ. എനിക്ക് അങ്ങനെ പെടുന്നതിലോ എന്നെ പറ്റി പറയുന്നതിലോ ഒരു കുഴപ്പവും ഇല്ല. ഇത്രയും വർഷമായിട്ട് സിനിമയിൽ അഭിനയിച്ചിട്ട് എനിക്ക് പുതുതായി ഒരു മോഹൻലാൽ എന്ന് കാണിക്കേണ്ട ആവശ്യമില്ല. ഇത് അഹങ്കാരത്തോടെ പറയുകയല്ല, സത്യസന്ധമായ കാര്യമാണ് പറയുന്നത്.

പെടുക എന്ന വാക്കല്ല, അത് നമ്മൾ ഒരു കമന്റ് പറഞ്ഞു, പിന്നെയുള്ളത് മറ്റുള്ളവരുടെ ഇന്റപ്രട്ടേഷനാണ്. ഞാൻ ഹലോ എന്ന് പറഞ്ഞ ശേഷം നിങ്ങൾ എന്നോട് എന്തിനാണ് ഹലോ പറഞ്ഞതെന്ന് ചോദിച്ചു കഴിഞ്ഞാൽ, നിങ്ങൾ കേട്ട ഹലോയിൽ ഉള്ള കുഴപ്പമാണ്. ഞാൻ പറഞ്ഞത് വളരെ സത്യസന്ധമായിട്ടാകും എന്നും മോഹൻലാൽ പറഞ്ഞു.

അതേസമയം തന്റെ സിനിമാ തിരക്കുകളിലാണ് മോഹൻലാൽ. ഇപ്പോൾ എൽ 360 എന്ന പേരിടാത്ത ചിത്രത്തിലാണ് മോഹൻലാൽ അഭിനയിച്ചുവരുന്നത്. തരുൺ മൂർത്തീ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശോഭനയാണ് നായിക. അതോടൊപ്പം മോഹൻലാൽ സംവിധാനം ചെയ്യുന്ന ബാറോസ് എന്ന ചിത്രവും റിലീസിന് തയ്യാറെടുക്കുകയാണ്.

കഴിഞ്ഞ ദിവസം ചിത്രത്തിന്റെ അനിമേറ്റഡ് വീഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. മോഹൻലാലും മറ്റ് അണിയറപ്രവർത്തകരും കൂടിച്ചേർന്നാണ് സീരീസ് സോഷ്യൽ മീഡിയകളിലൂടെ പങ്കുവെച്ചത്. സുനിൽ നമ്പുവാണ് ‘ബറോസ് ആന്റ് വൂഡോ’ എന്ന അനിമേഷൻ സീരീസ് സംവിധാനം ചെയ്തിരിക്കുന്നത്. ടികെ രാജീവ്കുമാറിന്റെതാണ് സീരീസിന്റെ ആശയം.

മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്നുവെന്ന പ്രത്യേകത കൊണ്ടുതന്നെ വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ് ബറോസ്. 2019 ഏപ്രിലിൽ ഔദ്യോഗികമായി പ്രഖ്യാപിച്ച ‘ബറോസ്’ മോഹൻലാലിന്റെ സ്വപ്ന പ്രോജക്ട് ആണ്. ചിത്രത്തിൽ പ്രധാന കഥാപാത്രമായി മോഹൻലാലും എത്തുന്നുണ്ട്. പോർച്ചുഗീസ്, ചൈനീസ് ഉൾപ്പെടെ 15 മുതൽ 20 ഭാഷകളിലേക്ക് ഡബ്ബ് ചെയ്ത് സബ് ടൈറ്റിലോടുകൂടി പുറത്തുവരുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

More in Actor

Trending

Recent

To Top