Connect with us

മോഹന്‍ലാലിന്റെ മോണ്‍സ്റ്ററിന് ഗള്‍ഫ് രാജ്യങ്ങളില്‍ വിലക്ക്

Malayalam

മോഹന്‍ലാലിന്റെ മോണ്‍സ്റ്ററിന് ഗള്‍ഫ് രാജ്യങ്ങളില്‍ വിലക്ക്

മോഹന്‍ലാലിന്റെ മോണ്‍സ്റ്ററിന് ഗള്‍ഫ് രാജ്യങ്ങളില്‍ വിലക്ക്

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് മോണ്‍സ്റ്റര്‍. ചിത്രത്തിന്റേതായി പുറത്തെത്തിയിട്ടുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിന് ഗള്‍ഫ് രാജ്യങ്ങളില്‍ വിലക്കെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തെത്തുന്നത്. എല്‍ജിബിടിക്യു രംഗങ്ങള്‍ ഉള്ളതിനാലാണ് സിനിമയ്ക്ക് ഗള്‍ഫ് രാജ്യങ്ങളില്‍ പ്രദര്‍ശനാനുമതി നിഷേധിച്ചുവെന്നാണ് വിവരം.

അണിയറ പ്രവര്‍ത്തകര്‍ ചില മാറ്റങ്ങളോടെ ചിത്രം വീണ്ടും സെന്‍സറിങ്ങിന് സമര്‍പ്പിക്കാന്‍ ഒരുങ്ങുന്നതായും സൂചനകളുണ്ട്. ഈ നടപടികള്‍ പൂര്‍ത്തിയാകാത്ത പക്ഷം സിനിമയുടെ ഗള്‍ഫ് റിലീസ് നീളുവാനും സാധ്യതകളുണ്ട്. ഒക്ടോബര്‍ 21ന് ദീപാവലി റിലീസായാണ് മോണ്‍സ്റ്റര്‍ എത്തുക.

സസ്‌പെന്‍സ് ത്രില്ലറായൊരുങ്ങുന്ന സിനിമയുടെ സംവിധാനം വൈശാഖാണ്. മോഹന്‍ലാലിന്റെ തന്നെ ‘പുലിമുരുകന്‍’ എന്ന സിനിമയിലൂടെ വൈശാഖ് പ്രേക്ഷകര്‍ക്ക് നല്‍കിയ ആവേശമാണ് മോണ്‍സ്റ്ററിന്റെ പ്രതീക്ഷകള്‍ കൂട്ടുന്നതും. അവരുടെ പ്രതീക്ഷകള്‍ സിനിമയുടെ മേക്കിംഗിനെയോ അതിന്റെ കഥയെയോ ബാധിക്കരുതെന്ന് തങ്ങള്‍ക്ക് നിര്‍ബന്ധമായിരുന്നു എന്നും സിനിമയെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിടാത്തതിന്റെ കാരണങ്ങളിലൊന്നും അത് തന്നെയാണ് എന്നാണ് വൈശാഖ് സിനിമയെ കുറിച്ച് പറഞ്ഞത്.

പുലിമുരുകന്റെ തിരക്കഥയൊരുക്കിയ ഉദയ്കൃഷ്ണയാണ് ഈ ചിത്രത്തിനും തിരക്കഥയൊരുക്കുന്നത്. തെലുങ്ക് നടന്‍ മോഹന്‍ബാബുവിന്റെ മകളും നടിയുമായ ലക്ഷ്മി മഞ്ജുവാണ് നായിക. ലക്ഷ്മിയുടെ ആദ്യ മലയാള സിനിമ കൂടിയാണിത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മാണം.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top