Connect with us

17 വയസ്സിന്റെ പ്രായവ്യത്യാസവും വീട്ടുകാരുടെ എതിര്‍പ്പും അവഗണിച്ച് മേതില്‍ ദേവിക വിവാഹത്തിന് സമ്മതിച്ചത് ഇതുകൊണ്ട്!; മുകേഷ്-മേതില്‍ ദേവിക വിവാഹം വീണ്ടും ചര്‍ച്ചയാകുമ്പോള്‍

Malayalam

17 വയസ്സിന്റെ പ്രായവ്യത്യാസവും വീട്ടുകാരുടെ എതിര്‍പ്പും അവഗണിച്ച് മേതില്‍ ദേവിക വിവാഹത്തിന് സമ്മതിച്ചത് ഇതുകൊണ്ട്!; മുകേഷ്-മേതില്‍ ദേവിക വിവാഹം വീണ്ടും ചര്‍ച്ചയാകുമ്പോള്‍

17 വയസ്സിന്റെ പ്രായവ്യത്യാസവും വീട്ടുകാരുടെ എതിര്‍പ്പും അവഗണിച്ച് മേതില്‍ ദേവിക വിവാഹത്തിന് സമ്മതിച്ചത് ഇതുകൊണ്ട്!; മുകേഷ്-മേതില്‍ ദേവിക വിവാഹം വീണ്ടും ചര്‍ച്ചയാകുമ്പോള്‍

ഒരിടയ്ക്ക് വെച്ച് മലയാളി പ്രേക്ഷകര്‍ ഏറെ ചര്‍ച്ച ചെയ്ത സംഭവമായിരുന്നു നടനും കൊല്ലം എംഎല്‍എയുമായ മുകേഷും പ്രശസ്ത നര്‍ത്തകിയായ മേതില്‍ ദേവികയും തമ്മിലുള്ള വിവാഹമോചനം. എട്ട് വര്‍ഷത്തെ ദാമ്പത്യ ജീവിതമാണ് ഇരുവരും അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. ഇതിനായി മേതില്‍ ദേവിക കുടുംബകോടതിയെ സമീപിക്കുകയും ചെയ്ത വാര്‍ത്ത പരന്നതിനു പിന്നാലെ പുറത്ത് വന്ന വാര്‍ത്ത ശരിവെച്ച് മേതില്‍ ദേവികയും രംഗത്ത് എത്തുകയായിരുന്നു.

പുറത്ത് വരുന്ന എല്ലാ കാര്യവും ശരിയല്ലെന്നും വിവാഹമോചന വാര്‍ത്ത ശരിവെച്ച് കൊണ്ട് ദേവിക പറഞ്ഞിരുന്നു. എട്ട് വര്‍ഷം ഒന്നിച്ച് ജീവിച്ചിട്ടും മുകേഷിനെ മനസിലാക്കാന്‍ പറ്റിയില്ല. ഇനി പറ്റുമെന്ന് തോന്നുന്നില്ലെന്നും അതിനാലാണ് മുകേഷുമായുള്ള ബന്ധം പിരിയുന്നതെന്നുമാണ് കാരണമായി ദേവിക പറഞ്ഞത്. വേര്‍പിരിഞ്ഞാലും സുഹൃത്തുക്കളായി തുടരുമെന്നും പറഞ്ഞിരുന്നു. എന്നാല്‍ മുകേഷ് വിവാഹമോചന വാര്‍ത്തകളോട് പ്രതികരിച്ചിട്ടുണ്ടായിരുന്നില്ല.

പ്രശസ്ത നടി സരിതയുമായുള്ള നീണ്ട 23 വര്‍ഷങ്ങളുടെ ദാമ്പത്യം അവസാനിപ്പിച്ചതിന് ശേഷം ആണ് മലയാളികളുടെ പ്രിയപ്പെട്ട നടന്‍ മുകേഷ് നര്‍ത്തകി ദേവികയെ തന്റെ ജീവിതസഖിയാക്കുന്നത്. 2013ലായിരുന്നു മുകേഷും ദേവികയും തമ്മില്‍ ഉള്ള വിവാഹം. ഒരുപാട് എതിര്‍പ്പുകള്‍ക്ക് ശേഷം ആയിരുന്നു ഇവര്‍ ഒന്നിച്ചതെങ്കിലും ആ ബന്ധവും വിവാഹമോചനത്തില്‍ അവസാനിക്കുകയായിരുന്നു. വിവാഹമോചന വാര്‍ത്തകള്‍ പുറത്തു വരുന്നതിനു മുമ്പ് തന്നെ കുറച്ചു കാലങ്ങളായി ഇവര്‍ അകന്നാണ് കഴിഞ്ഞിരുന്നത്.

ദേവികയെ വിവാഹം കഴിക്കുമ്പോള്‍ മുകേഷിന് 53 വയസും ദേവികയ്ക്ക് 36 വയസുമായിരുന്നു. 17 വയസ്സിന്റെ പ്രായവ്യത്യാസവും വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും എതിര്‍പ്പുകളും അവഗണിച്ചായിരുന്നു ദേവിക മുകേഷിനെ വിവാഹം കഴിച്ചത്. കേരള സംഗീത നാടക അക്കാദമി അധ്യക്ഷനായിരിക്കെയാണ് മുകേഷ് അക്കാദമി അംഗമായ ദേവികയെ പരിചയപ്പെടുന്നത്. ആ സൗഹൃദം പിന്നീട് പ്രണയവും വിവാഹത്തിലേക്കും എത്തുകയായിരുന്നു. അങ്ങനെ 2014 ഒക്ടോബര്‍ 24ന് ഇരുവരും വിവാഹിതരായി.

അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മേതില്‍ ദേവിക തന്റെ വിവാഹമോചനത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മേതില്‍ ദേവിക എന്ന് ഗൂഗിളില്‍ അടിച്ചു നോക്കിയാല്‍ മുഴുവനായും കാണുന്നത് വ്യക്തി ജീവിതത്തെ കുറിച്ചുള്ള കാര്യങ്ങളാണല്ലോ, പ്രത്യേകിച്ചും വിവാഹ മോചനത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ എന്ന് അവതാരക പറഞ്ഞപ്പോള്‍, അത് എന്നെ വല്ലാതെ ബുദ്ധിമുട്ടിയ്ക്കുന്നുണ്ട് എന്നായിരുന്നു ദേവികയുടെ പ്രതികരണം. പുറത്തുള്ള പല യൂണിവേഴ്‌സിറ്റികളില്‍ നിന്നും ലെക്‌ചേഴ്‌സും മറ്റും കൊടുക്കാനായി ബന്ധപ്പെടാറുണ്ട്. ആ സമയത്ത് എന്റെ പേര് ഗൂഗിള്‍ ചെയ്തു നോക്കുമ്പോള്‍ കാണുന്നത് മുഴുവന്‍ ഇതാണ്.

പുറത്ത് നിന്ന് ഫെലോഷിപ്പ് എല്ലാം കിട്ടുമ്പോള്‍ അവര്‍ ആദ്യം നോക്കുന്നത് എന്നെ കുറിച്ചുള്ള കാര്യങ്ങള്‍ ഗൂഗില്‍ ചെയ്യുകയാണ്. അത് എനിക്ക് വളരെ അധികം ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. എന്നെ കുറിച്ചുള്ള ഏറ്റവും വലി ഇന്‍ഫര്‍മേഷന്‍ എന്ന് പറയുന്നത് എന്റെ ദാമ്പത്യമാണ്. ഞാന്‍ അത് മാത്രമല്ല, എനിക്ക് ഒരു സ്‌ട്രോങ് അക്കാഡമിക് ബാക്ക്ഗ്രൗണ്ട് ഉണ്ട്. അത് കാരണം ഞാന്‍ മറ്റൊരു കാര്യം ചെയ്തു, വളരെ പെട്ടന്ന് ഒരു വെബ്‌സൈറ്റ് തുടങ്ങി. അതില്‍ എന്റെ ഡാന്‍സും ക്ലാസും ലെക്ചറുകളും എല്ലാം ഉണ്ട്. അത് എല്ലാം ആളുകള്‍ കാണുന്നുണ്ട് എന്നതും വലിയ സന്തോഷമാണ് എന്നുമാണ് താരം പറഞ്ഞിരുന്നത്.

മുകേഷുമായി ഒത്തുപോകാന്‍ ബുദ്ധിമുട്ട് ഉള്ളതിനാല്‍ ആണ് വിവാഹ മോചനം ആവശ്യപ്പെട്ടത് എന്നാണ് ദേവിക മാധ്യമങ്ങളോട് പ്രതികരിച്ചത്. മാസങ്ങളോളം മുകേഷുമായി പിരിഞ്ഞു പാലക്കാടുള്ള കുടുംബവീട്ടില്‍ അമ്മയ്‌ക്കൊപ്പം ആയിരുന്നുട് ദേവിക താമസിച്ചിരുന്നത്. വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണ് ഞാന്‍ ബന്ധം പിരിയാന്‍ തീരുമാനിച്ചത് എന്നും ഒരാളുടെ കുടുംബത്തില്‍ നടക്കുന്ന എല്ലാ കാര്യങ്ങളും തുറന്ന് പറയാന്‍ കഴിയില്ലല്ലോ എന്നും ദേവിക പറഞ്ഞിരുന്നു. മാത്രമല്ല, അദ്ദേഹം എന്റെ ഭര്‍ത്താവ് കൂടിയാണ്. അതിനാല്‍ വ്യക്തപരമായി വേര്‍പിരിയാനുള്ള കാരണങ്ങള്‍ തുറന്ന് പറയാന്‍ ബുദ്ധിമുട്ടുണ്ടെന്നും താരം പറഞ്ഞിരുന്നു.

അതേസമയം, വിവാഹമോചന വാര്‍ത്തകള്‍ പ്രചരിച്ചതോടെ മുകേഷിന്റെ ആദ്യ ഭാര്യ സരിതയുടെ പല വെളിപ്പെടുത്തലുകളും സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. കാണാന്‍ പാടില്ലാത്ത പല സാഹചര്യങ്ങളിലും മുകേഷിനെ സരിത കണ്ടിരുന്നു എന്നും, ശാരീരികമായി സരിതയെ ദേഹോപദ്രവിക്കുകയും, മുകേഷിന്റെ മദ്യാസക്തി തുടങ്ങി നിരവധി ആരോപണങ്ങള്‍ ആയിരുന്നു സരിത അന്ന് ഉന്നയിച്ചിരുന്നത്. 1988 സെപ്റ്റംബര്‍ 2ന് വിവാഹിതരായ താരദമ്പതികള്‍ ആയ മുകേഷും സരിതയും 2011ലായിരുന്നു വിവാഹ മോചിതരായത്. ഈ ബന്ധത്തില്‍ രണ്ട് ആണ്‍മക്കള്‍ ആണ് ഉള്ളത്. ശ്രാവണ്‍, തേജസ് ഇരുവരും വിദേശ സര്‍വകലാശാലകളില്‍ പഠനവും ജോലിയുമായി കഴിയുകയാണ്.

More in Malayalam

Trending