Malayalam Breaking News
സത്യന് അന്തിക്കാട് ആദ്യ ചിത്രത്തില്‍ നിന്നും മോഹന്‍ലാലിന്റെ റോള്‍ മനപൂര്‍വ്വം മുറിച്ചുമാറ്റുകയായിരുന്നു !!!
സത്യന് അന്തിക്കാട് ആദ്യ ചിത്രത്തില്‍ നിന്നും മോഹന്‍ലാലിന്റെ റോള്‍ മനപൂര്‍വ്വം മുറിച്ചുമാറ്റുകയായിരുന്നു !!!
By
സത്യന് അന്തിക്കാട് ആദ്യ ചിത്രത്തില്‍ നിന്നും മോഹന്‍ലാലിന്റെ റോള്‍ മനപൂര്‍വ്വം മുറിച്ചുമാറ്റുകയായിരുന്നു !!!
മലയാള സിനിമ കണ്ട ഒരു പിടി പ്രശസ്ത സംവിധായകരോടോപ്പം സഹായിയായി പ്രവര്‍ത്തിച്ച സത്യന്‍അന്തിക്കാട് സ്വതന്ത്ര സംവിധായകനാവുന്നത് ‘കുറുക്കന്റെകല്ല്യാണം ‘എന്ന കോമഡി ചിത്രത്തിലൂടെയാണ്. സൂപ്പര്‍ ആക്ഷന്‍ താരമായ സുകുമാരനെ കോമഡി റോളില്‍ അവതരിപ്പിച്ചായിരുന്നു സത്യന്‍അന്തിക്കാട് ആദ്യ ചിത്രത്തെ വ്യതസ്തമാക്കിയത്.
പിന്നീട്,സത്യന് അന്തിക്കാട് മോഹന്‍ലാലിനൊപ്പം കൈകോര്‍ത്തപ്പോള്‍ മലയാളസിനിമയുടെ സൂപ്പര്‍ ഹിറ്റ് സൂത്രവാക്യമായി മാറിയിരുന്നു .സത്യന് അന്തികാടും മോഹന്‍ലാലും18ഓളം ചിത്രങ്ങള്‍ക്ക് വേണ്ടി ഒരുമിച്ചിട്ടുണ്ട്. സത്യന്‍അന്തിക്കാടിന്റെ ആദ്യചിത്രമായ കുറുക്കന്റെ കല്യാണത്തില്‍ മോഹന്‍ലാല്‍ ചെറിയൊരു സീനില്‍ അഭിനയിച്ചിട്ടുണ്ട്.വലിയൊരു റോള്‍ വെട്ടിചുരുക്കിയായിരുന്നു മോഹന്‍ലാലിന്റെത് ചെറിയ റോളാക്കിയത്.സുകുമാരന്‍ അവതരിപ്പിച്ച കഥപാത്രത്തിന്റെ ചില തെറ്റിദ്ധാരണകള്‍ മാറ്റാന്‍ ഒരു കഥാപാത്രത്തെ സൃഷ്ട്ടിച്ചതായിരുന്നു തിരക്കഥാകൃത്തായ ഡോക്ടര്‍ ബാലകൃഷ്ണന്.
ഇന്നത്തെ നടന് റിയാസ്ഖാന്റെ പിതാവും ചിത്രത്തിന്റെ നിര്‍മ്മാതാവുമായ റഷീദ് ആണ് സത്യന്അന്തിക്കാടിനോട് പറയുന്നത് ”മഞ്ഞില്‍വിരിഞ്ഞ പൂക്കളിലെ വില്ലന്‍ മിടുക്കനാണ് .ആ റോളിലേക്ക് നമുക്കയാളെ വിളിക്കാമെന്ന്.എന്നാല്‍ , മോഹന്‍ലാല്‍ അഭിനയിക്കാന്‍ എത്തിയ ദിവസം ഒരു കൊച്ചുസീന് മാത്രമെടുത്ത് ബാക്കി ഭാഗങ്ങള്‍ പിന്നീട് ചിത്രീകരിക്കാമെന്ന് തീരുമാനിച്ചു.ഒടുവില്‍ , ഷൂട്ട് പൂര്‍ത്തിയാവാറായപ്പോള്‍ സിനിമയുടെ നീളം കൂടും എന്ന് മനസ്സിലാക്കിയ സംവിധായകനും രചയിതാവും മോഹന്‍ലാല്‍ അഭിനയിക്കേണ്ട ബാക്കി സീനുകള്‍ ഒഴിവാക്കുകയായിരുന്നു.
written by Ashiq shiju
mohanlal’s first movie with sathyan anthikad
