Connect with us

ബിഗ് ബോസില്‍ എല്ലാവരെയും തമ്മില്‍ തല്ലിച്ച് പേളി മാണി! ബഷീറിന്റെയും അനൂപിന്റെയും ഹൃദയത്തെ മുറിവേല്‍പ്പിച്ച് പേളി! ഒരു സ്ത്രീയും ഇങ്ങനെ പെരുമാറരുതെന്ന് പൊട്ടിക്കരഞ്ഞ് ബഷീറും അനൂപും… സുരേഷ് സ്വയം ചെരുപ്പ് ഊരി മുഖത്തടിച്ചു….

Malayalam Breaking News

ബിഗ് ബോസില്‍ എല്ലാവരെയും തമ്മില്‍ തല്ലിച്ച് പേളി മാണി! ബഷീറിന്റെയും അനൂപിന്റെയും ഹൃദയത്തെ മുറിവേല്‍പ്പിച്ച് പേളി! ഒരു സ്ത്രീയും ഇങ്ങനെ പെരുമാറരുതെന്ന് പൊട്ടിക്കരഞ്ഞ് ബഷീറും അനൂപും… സുരേഷ് സ്വയം ചെരുപ്പ് ഊരി മുഖത്തടിച്ചു….

ബിഗ് ബോസില്‍ എല്ലാവരെയും തമ്മില്‍ തല്ലിച്ച് പേളി മാണി! ബഷീറിന്റെയും അനൂപിന്റെയും ഹൃദയത്തെ മുറിവേല്‍പ്പിച്ച് പേളി! ഒരു സ്ത്രീയും ഇങ്ങനെ പെരുമാറരുതെന്ന് പൊട്ടിക്കരഞ്ഞ് ബഷീറും അനൂപും… സുരേഷ് സ്വയം ചെരുപ്പ് ഊരി മുഖത്തടിച്ചു….

ബിഗ് ബോസില്‍ എല്ലാവരെയും തമ്മില്‍ തല്ലിച്ച് പേളി മാണി! ബഷീറിന്റെയും അനൂപിന്റെയും ഹൃദയത്തെ മുറിവേല്‍പ്പിച്ച് പേളി! ഒരു സ്ത്രീയും ഇങ്ങനെ പെരുമാറരുതെന്ന് പൊട്ടിക്കരഞ്ഞ് ബഷീറും അനൂപും… സുരേഷ് സ്വയം ചെരുപ്പ് ഊരി മുഖത്തടിച്ചു….

ബിഗ് ബോസ് 64 എപിസോഡുകള്‍ പിന്നിടുമ്പോള്‍ മത്സരം മുറുകുന്നതിനൊപ്പം ബിഗ് ബോസ് ഹൗസിലെ പൊട്ടിത്തെറികളും അതിരുകടക്കുന്നു… ബിഗ് ബോസിന്റെ 64ാം എപിസോഡിലായിരുന്നു ഈ സംഭവബഹുലമായ സംഭവങ്ങള്‍ അരങ്ങേറുന്നത്. രഞ്ജിനി ഹരിദാസ് പുറത്തായതിന് പിന്നാലെ തൊട്ടടുത്ത ദിവസം തന്നെ ബിഗ് ബോസില്‍ പൊട്ടിത്തെറിയുണ്ടായി. ക്യാപ്റ്റനായി ചുമതലയേറ്റ ബഷീറിന്റെ ആദ്യദിനം കൂടിയായിരുന്നു.

രാവിലെ തന്നെ സാബുവും ഹിമ ശങ്കറും തമ്മില്‍ വാഗ്വാദത്തില്‍ ഏര്‍പ്പെട്ടിരുന്നു. തുടര്‍ന്ന് ഇരുവരും പരസ്പരം പരിഹസിച്ചു. പിന്നീട് ബഷീറും പേളിയും തമ്മിലായി. ബഷീര്‍ കാരണവരായിട്ടും ബഷീറിന്റെ നിയന്ത്രണത്തിലല്ല കാര്യങ്ങളെന്ന് പേളി ആരോപിച്ചു വഴക്കുണ്ടാക്കുകയായിരുന്നു. തുടര്‍ന്ന് ബഷീര്‍ ഉടന്‍ തന്നെ യോഗം വിളിച്ച് ഇത് ചര്‍ച്ച ചെയ്യാന്‍ ശ്രമിച്ചു. കിച്ചണില്‍ ആരൊക്കെ കയറണം എന്നത് തീരുമാനിക്കുന്നത് മറ്റുളളവരാണെന്ന് പേളി പറഞ്ഞു. എന്നാല്‍ പേളി പറയുമ്പോള്‍ അങ്ങനെ യോഗം വിളിക്കാനാവില്ലെന്ന് അനൂപും തുറന്നടിച്ചു. താങ്കള്‍ ആരാണെന്ന് പേളിയും അനൂപിനോട് തിരിച്ചു ചോദിച്ചു.

തുടര്‍ന്ന് വാക്കേറ്റത്തിലേയ്ക്ക് കടക്കുകയായിരുന്നു. ഹിമയെ കിച്ചണില്‍ കയറ്റുന്നില്ലെന്നും അവഗണന മാറ്റും വരെ താന്‍ കിച്ചണില്‍ കയറില്ലെന്നും പേളി വ്യക്തമാക്കി. ബഷീറിന് നാണം ഇല്ലെന്ന് പേളി പറഞ്ഞതിനെ ബഷീര്‍ ചോദ്യം ചെയ്തു. പേളിയും ബഷീറും വാക്കേറ്റം കടുത്തു. ശ്രീനിഷ് ഇടയ്ക്ക് കയറി പേളിയെ പിടിച്ചുമാറ്റിയെങ്കിലും ബഷീര്‍ തന്നെ എന്താണ് ചെയ്യുന്നതെന്ന് കാണട്ടേയെന്ന് പറഞ്ഞ് പേളി ശ്രീനിഷിനെ പിടിച്ചു മാറ്റുകയായിരുന്നു. പേളി ഒടുവില്‍ ബഷീറിന്റെ വീട്ടുകാരം വലിച്ചിട്ടു. തന്റെ വീട്ടുകാരെ പറഞ്ഞതില്‍ പ്രകോപിതനായി ബഷീര്‍ ബഹളം വെച്ചു. വീട്ടില്‍ പോയി കാണിക്കെടാ എന്നാണ് പേളി ബഷീറിനോട് പറഞ്ഞത്. തന്റെ വീട്ടുകാരെ പറയാന്‍ മിനിമം യോഗ്യത വേണമെന്നാണ് ബഷീര്‍ മറുപടി നല്‍കിയത്. തുടര്‍ന്ന് പരസ്പരം പരിഹസിച്ചു. ശേഷം തനിക്ക് പുറത്ത് പോവണമെന്ന് ബഷീര്‍ പറഞ്ഞു. താനിത് പോലെ സംസാരിക്കാറില്ലെന്നും ഒരു സ്ത്രീയും ഇങ്ങനെ പെരുമാറരുതെന്നും തനിക്ക് ഇവിടുന്ന് പോകണമെന്നുമായിരുന്നു ബഷീര്‍ കരഞ്ഞു പറഞ്ഞത്. തന്റെ പേര് മോശമാക്കാനാണ് അവര്‍ ശ്രമിച്ചതെന്നും പറഞ്ഞ് ബഷീര്‍ പൊട്ടിക്കരയുകയായിരുന്നു. എന്നാല്‍ സാബുവും അനൂപും അര്‍ച്ചനയും ചേര്‍ന്ന് ബഷീറിനെ സമാധാനിപ്പിക്കുകയായിരുന്നു.

തന്റെ കൂടെ നടന്നാല്‍ നിനക്കും അടി കിട്ടുമെന്ന് ശ്രീനിഷിനോട് പേളി പറഞ്ഞു. എന്നാല്‍ ശാന്തമായിരിക്കാനാണ് പേളിക്ക് ശ്രീനിഷ് ഉപദേശം നല്‍കിയത്. എല്ലാവരെയും തമ്മിലടിപ്പിക്കുന്ന പേളിയുടെ ഈ സ്വഭാവം കണ്ടു നില്‍ക്കാന്‍ ആവാതെ അരിസ്റ്റോ സുരേഷ് ചെരുപ്പൂരി സ്വന്തം മുഖത്തടിച്ചു. പതിവ് പോലെ പേളി കരയാന്‍ തുടങ്ങി. പേളിയെ ശ്രീനിഷ് കെട്ടിപ്പിടിച്ച് സമാധാനിപ്പിച്ചു.

തനിക്ക് ഇതുപോലെ മുന്നോട്ട് പോവാനാവില്ലെന്ന് അനൂപും പറഞ്ഞു. തന്റെ അസുഖത്തെ പോലും പേളി കളിയാക്കുകയാണ് ചെയ്തതെന്ന് സാബുവിനോട് പറഞ്ഞ് അനൂപ് കരഞ്ഞു. എനിക്ക് മുന്നോട്ട് പോവാനാവില്ല. അവളെ അനിയത്തിയെ പോലെയാണ് കണ്ടത്. ഒരു സമൂഹത്തെ ആണ് പുച്ഛിക്കുന്നത്. അസുഖത്തെ പോലും ഇത് പോലെ കളിയാക്കുന്നു. ഹൃദയത്തിലാണ് മുറിവേറ്റത്. എന്ത് യോഗ്യതയാണ് എന്നെ പുച്ഛിക്കാന്‍ അവള്‍ക്കുളളത്. ഉള്ളിലൊരു ഡ്രാക്കുള ഇരുന്നിട്ട് പുറത്ത് മാലാഖയെ കാണിക്കുന്നു എന്നായിരുന്നു അനൂപ് വാകാരാധീതനായി പറഞ്ഞത്. ഇതിനിടെ പൊട്ടിക്കരഞ്ഞ പേളിയെ ശ്രീനിഷ് ആശ്വസിപ്പിച്ചു. പേളിയും ശ്രീനിഷും വിവാഹം ചെയ്താല്‍ ശ്രീനിയുടെ അവസ്ഥ പരിതാപകരമായിരിക്കുമെന്ന് സാബു ബഷീറിനോടും അനൂപിനോടും പറഞ്ഞു. ശ്രീനി ഇങ്ങനെയൊക്കെ പെടുമോ അതോ ഇതും അവരുടെ കളിയാണോ എന്ന് സംശയമുണ്ടെന്നും സാബു പറഞ്ഞു.


വൈകിട്ടോടെ നോമിനേഷന്‍ പ്രക്രിയയ്ക്കുളള നിര്‍ദേശം ലഭിച്ചിരുന്നു. 10 മത്സരാര്‍ത്ഥികളുടെ ചിത്രം ബിഗ് ബോസ് നല്‍കും. നോമിനേറ്റ് ചെയ്യുന്ന വ്യക്തികളുടെ ചിത്രം കത്തിച്ച് വീപ്പയില്‍ നിക്ഷേപിക്കാനായിരുന്നു നിര്‍ദേശം. 5 വോട്ടുകളുമായി അനൂപാണ് എലിമിനേഷനില്‍ മുന്‍പില്‍, ഹിമ 4 വോട്ട്, ഷിയാസ് 3 വോട്ട് എന്നിവരും പട്ടികയിലുണ്ട്. സാബുവിന് ലഭിച്ച പ്രത്യേക അധികാരം വെച്ച് സാബു ഹിമയെ എലിമിനേഷനില്‍ നിന്നും രക്ഷിച്ചു. ക്യാപ്റ്റന്റെ അധികാരം വെച്ച് ബഷീര്‍ പേളിയെ എലിമിനേഷനിലേക്ക് തിരഞ്ഞെടുത്തു. അനൂപ്, ഷിയാസ്, പേളി എന്നിവരാണ് അടുത്തയാഴ്ച്ചയിലെ എലിമിനേഷന്‍ പട്ടികയിലുളളത്.

Pearle Maaney creating issues in Biggboss

Continue Reading
You may also like...

More in Malayalam Breaking News

Trending