Malayalam Breaking News
എനിക്ക് ലഭിച്ച അംഗീകാരം ഞാൻ അവർക്കായി സമർപ്പിക്കുന്നു! ; പത്മഭൂഷൺ ലഭിച്ചതിന്റെ സന്തോഷം പങ്ക് വച്ച് മോഹൻലാൽ
എനിക്ക് ലഭിച്ച അംഗീകാരം ഞാൻ അവർക്കായി സമർപ്പിക്കുന്നു! ; പത്മഭൂഷൺ ലഭിച്ചതിന്റെ സന്തോഷം പങ്ക് വച്ച് മോഹൻലാൽ
മലയാളത്തിന്റെ അഭിമാന നടൻ മോഹൻലാൽ പത്മഭൂഷണ്‍ ലഭിച്ചതിന്റെ സന്തോഷം ആരാധകരുമായി പങ്കുവച്ചു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ സന്തോഷം ആരാധകരെ അറിയിച്ചത്. 40 വര്‍ഷത്തെ തന്‍റെ സിനിമ ജീവിതത്തില്‍ കൂടെ നിന്ന എല്ലാവര്ക്കും അദ്ദേഹം നന്ദി അറിയിച്ചു. എല്ലാ സഹപ്രവർത്തകർക്കും പ്രേഷകർക്കുമായി തന്റെ പുരസ്ക്കാരം സമർപ്പിക്കുന്നു എന്ന് മോഹൻലാൽ പറഞ്ഞു.
ഫേസ്ബുക്ക് പേജിന്റെ പൂർണ്ണ രൂപം
നാല്പതുവര്‍ഷം നീണ്ട സിനിമാറ്റിക് യാത്രയാണ് എന്നെ സംബന്ധിച്ചിടത്തോളം ഇത്.. ഈ യാത്രയില്‍ ആയിരക്കണക്കിന് ആളുകളെയും അഭ്യുദയകാംക്ഷികളെയും ഞാന്‍ കണ്ടുമുട്ടി. സിനിമാസെറ്റുകളിലെ ലൈറ്റ് ബോയ് മുതല്‍ താരാപഥത്തില്‍ വിഹരിക്കുന്നവര്‍ വരെ.
വെള്ളിത്തിരയില്‍ എന്നെ കണ്ട സാധാരണക്കാരായ പുരുഷന്‍മാരും സ്ത്രീകളും കുട്ടികളും മുതല്‍ അസാധാരണ വ്യക്ത്വിത്വങ്ങള്‍ വരെ.അവരുടെ സ്നേഹവും അനുഗ്രഹവും പിന്തുണയുമാണ്, അവരുടെ പ്രതീക്ഷകള്‍ക്കൊപ്പം ഉയരാന്‍ ഓരോ ദിവസവും എന്നെ പ്രേരിപ്പിച്ചത്, എനിക്കു പ്രചോദനമായത്. എനിക്ക് ലഭിച്ച ഈ അംഗീകാരം അവര്‍ ഓരോരുത്തര്‍ക്കുമായി ഞാന്‍ സമര്‍പ്പിക്കുന്നു, അതില്‍ ഞാന്‍ ധന്യനാണ്.
എന്റെ ഈ യാത്രയില്‍ ഭാഗമായ എല്ലാവരോടും എനിക്ക് അങ്ങേയറ്റം നന്ദിയും കടപ്പാടുമുണ്ട്.
mohanlal’s fb post
