Malayalam
തന്റെ ഇനിയുള്ള സിനിമകള്‍ പുതുതലമുറ സംവിധായകര്‍ക്കൊപ്പം; മോഹന്‍ലാല്‍
തന്റെ ഇനിയുള്ള സിനിമകള്‍ പുതുതലമുറ സംവിധായകര്‍ക്കൊപ്പം; മോഹന്‍ലാല്‍
മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് മോഹന്‍ലാല്‍. അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ മോഹന്‍ലാലിന്റെ വാക്കുകളാണ് വൈറലായി മാറുന്നത്. തന്റെ ഇനിയുള്ള സിനിമകള്‍ പുതുതലമുറ സംവിധായകര്‍ക്കൊപ്പമാണെന്ന് പറയുകയാണ് മോഹന്‍ലാല്‍.
ഖത്തറില്‍ വച്ച് പ്രേക്ഷകരുമായി നടത്തിയ സംവാദത്തില്‍ മോഹന്‍ലാല്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. പുതുതലമുറയിലെ സംവിധായകര്‍ക്കൊപ്പം മോഹന്‍ലാല്‍ എപ്പോഴാണ് സിനിമ ചെയ്യുന്നത് എന്നാണ് ഒരു ആരാധകന് ചോദിച്ചത്.
തീര്‍ച്ചയായും പുതിയ സംവിധായകരുമായിട്ടുള്ള ചിത്രങ്ങള്‍ വരുന്നതായിരിക്കും. തന്റെ ഇനിയുള്ള ചിത്രങ്ങള്‍ പലതും പുതിയ സംവിധായകര്‍ക്ക് ഒപ്പമാണ് എന്നാണ് മോഹന്‍ലാല്‍ പറയുന്നത്. ജീത്തു ജോസഫ് ചിത്രം ‘റാം’ ആണ് ഇപ്പോള്‍ മോഹന്‍ലാല്‍ ചെയ്യുന്ന ചിത്രം. അതിന് ശേഷം ലിജോ ജോസ് പെല്ലിശേരി ചിത്രമാണ് ചെയ്യുക.
അനൂപ് സത്യന്, മധു സി നാരായണന് എന്നിവരുടെ ചിത്രങ്ങളിലും മോഹന്‍ലാല്‍ എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. പൃഥ്വിരാജ് ഒരുക്കാന്‍ പോകുന്ന ‘എമ്പുരാന്’, പാന്‍ ഇന്ത്യന്‍ ചിത്രം ‘ഋഷഭ’ എന്നീ ചിത്രങ്ങളും മോഹന്‍ലാല്‍ ചെയ്യും. ഇത് കൂടാതെ മോഹന്‍ലാല്‍ ആദ്യമായി സംവിധായകനാകുന്ന ‘ബറോസ്’ എന്ന സിനിമയും എത്തും.
ഷാജി കൈലാസിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ‘എലോണ്‍’, എംടിയുടെ തിരക്കഥയില്‍ പ്രിയദര്ശന് സംവിധാനം ചെയ്യുന്ന ‘ഓളവും തീരവും’ എന്നീ സിനിമകളാണ് മോഹന്‍ലാലിന്റെതായി റിലീസിന് ഒരുങ്ങുന്നത്.
