Connect with us

ഗ്രീഷ്മയെ, ലൈലയെ, ജോളിയെ, ഷെറിനെ, അനുശാന്തിയെ വെച്ചു നോക്കുമ്പോള്‍ സത്യത്തില്‍ എന്റെ ഷൈനി പാവമല്ലേ.. !; രതീഷ് രഘുനന്ദന്‍ ചോദിക്കുന്നു

Malayalam

ഗ്രീഷ്മയെ, ലൈലയെ, ജോളിയെ, ഷെറിനെ, അനുശാന്തിയെ വെച്ചു നോക്കുമ്പോള്‍ സത്യത്തില്‍ എന്റെ ഷൈനി പാവമല്ലേ.. !; രതീഷ് രഘുനന്ദന്‍ ചോദിക്കുന്നു

ഗ്രീഷ്മയെ, ലൈലയെ, ജോളിയെ, ഷെറിനെ, അനുശാന്തിയെ വെച്ചു നോക്കുമ്പോള്‍ സത്യത്തില്‍ എന്റെ ഷൈനി പാവമല്ലേ.. !; രതീഷ് രഘുനന്ദന്‍ ചോദിക്കുന്നു

കേരളത്തില്‍ സ്ത്രീകള്‍ പ്രതികളാകുന്ന കുറ്റകൃത്യങ്ങളില്‍ പ്രതികരണവുമായി സംവിധായകന്‍ രതീഷ് രഘുനന്ദന്‍. സമീപകാല കുറ്റകൃത്യങ്ങള്‍ വച്ചുനോക്കുമ്പോള്‍ തന്റെ ഷൈനി പാവമല്ലേ എന്നാണ് രതീഷ് ചോദിക്കുന്നു. രതീഷ് സംവിധാനം ചെയ്ത ഉടല്‍ സിനിമയിലെ നായികാ കഥാപാത്രമാണ് ഷൈനി. സിനിമയില്‍ ദുര്‍ഗകൃഷ്ണയാണ് ഷൈനിയെ അവതരിപ്പിച്ചത്.

ഉടല്‍ സിനിമയില്‍ സ്ത്രീ കഥാപാത്രം ക്രൂരകൃത്യം ചെയ്തപ്പോള്‍ പലരും സംശയിച്ചെന്നും ഒരു സ്ത്രീക്ക് ഇങ്ങനൊയൊക്കെ പെരുമാറാനാകുമോ എന്നുപോലും തന്നോട് ചോദിച്ചവരുണ്ടെന്നും രതീഷ് പറയുന്നു.
രതീഷിന്റെ വാക്കുകള്‍:

സത്യത്തില്‍ എന്റെ ഷൈനി പാവമല്ലേ.. ! ഗ്രീഷ്മയെ, ലൈലയെ, ജോളിയെ, ഷെറിനെ, അനുശാന്തിയെ സമീപകാല സ്ത്രീ കുറ്റവാളികളെ കുറിച്ചാലോചിക്കുമ്പോള്‍ സത്യത്തില്‍ ഷൈനി നിവര്‍ത്തി കേടുകൊണ്ട് ചെയ്തു പോയതല്ലേ. മുകളില്‍ പറഞ്ഞ ആര്‍ക്കുമില്ലാതിരുന്ന നിവര്‍ത്തികേടുകൊണ്ട്.

ഉടല്‍ കണ്ട് ഒരു ചെറിയ വിഭാഗം ആളുകളെങ്കിലും സംശയിച്ചിരുന്നു, ചോദിച്ചിരുന്നു, ഒരു സ്ത്രീക്ക് ഇങ്ങനൊയൊക്കെ പെരുമാറാനാകുമോയെന്ന്. എന്തിനേറെ, സിനിമ കാണാതെ കേട്ടറിവു കൊണ്ട് മാത്രം ഉടലില്‍ മുഴുവന്‍ സ്ത്രീ വിരുദ്ധതയെന്ന് ഡീഗ്രേഡ് ചെയ്ത യുവസംവിധായകനെ പോലുമറിയാം. ചുറ്റുമൊന്നു നോക്കൂ, ഷൈനിയേക്കാള്‍ കടുകട്ടി മനസ്സുള്ളവരെ കാണാം.

ഒരു തരിമ്പു പോലും സഹതാപമര്‍ഹിക്കാത്ത കരിമ്പാറ മനസ്സുള്ളവരെ. സ്‌നേഹനിരാസവും അവഗണനയും മടുപ്പിക്കുന്ന ജീവിതാന്തരീക്ഷവുമാണ് സിനിമയിലെ ഷൈനിയെ കൊലയാളിയാക്കിയത്. ജീവിതത്തിലെ കൊലയാളികളുടെ, കൊലപാതകത്തിനുള്ള പ്രേരണകള്‍ കണ്ട് പേടിയാകുന്നു!

More in Malayalam

Trending

Recent

To Top