Malayalam
‘സിനിമകള്‍ കാണാന്‍ പ്രയാസമുള്ള ആളാണ് ഞാന്‍’, സിനിമ കാണാനുള്ള സൗകര്യകുറവുണ്ട്; മോഹന്‍ലാല്‍
‘സിനിമകള്‍ കാണാന്‍ പ്രയാസമുള്ള ആളാണ് ഞാന്‍’, സിനിമ കാണാനുള്ള സൗകര്യകുറവുണ്ട്; മോഹന്‍ലാല്‍
നിരവധി ആരാധകരുള്ള താരമാണ് മോഹന്‍ലാല്‍. ഓരോ തലമുറയെയും തന്റെ സിനിമകള്‍ കൊണ്ട് സ്വാധീനിച്ച ചുരുക്കം ചില അഭിനേതാക്കളില്‍ ഒരാളാണ് അദ്ദേഹം. ഇപ്പോഴിതാ സിനിമകള്‍ കാണാന്‍ കുറച്ചു പ്രയാസമുള്ള ആളാണ് താനെന്നും, തനിക്ക് സിനിമ കാണാനുള്ള സൗകര്യകുറവുണ്ടെന്നുമാണ് മോഹന്‍ലാല്‍ പറയുന്നത്.
‘സിനിമകള്‍ കാണാന്‍ കുറച്ചു പ്രയാസമുള്ള ആളാണ് ഞാന്‍. കഴിഞ്ഞവര്‍ഷം അധികവും രാജ്യത്തിന് പുറത്തായിരുന്നു. അല്ലെങ്കില്‍ ചെന്നൈയിലെ വീട്ടില്‍ പോവുമ്പോഴാണ് ഞാന്‍ സിനിമകള്‍ കാണാറുള്ളത്. ഞാന്‍ ജയിലര്‍ കണ്ടിരുന്നു. അതാണ് ഞാന്‍ അവസാനം കണ്ടത്. പിന്നെ നെപ്പോളിയന് എന്ന ഒരു സിനിമ കണ്ടിരുന്നു. മലയാള സിനിമയില്‍ ജയ ജയ ഹേ പോലെ കുറേ സിനിമകള്‍ കണ്ടിരുന്നു.
എനിക്ക് കാണാനുള്ള സൗകര്യകുറവുണ്ട്. സിദ്ദിഖ് ഒക്കെ തിയേറ്ററില്‍ ചെന്ന് സിനിമ കാണുന്ന ആളാണ്. നമുക്കങ്ങനെ പോവാന്‍ പറ്റാത്തത് കൊണ്ട് ഞാന്‍ വീട്ടില്‍ ഇരുന്ന് സിനിമ കാണാറുണ്ട്. മദ്രാസില്‍ ഞാന്‍ ഉണ്ടായിരുന്നില്ല. ഞാന്‍ യാത്രകളില്‍ ആയിരുന്നു. മൂന്ന് ദിവസം മുന്‍പാണ് ഞാന്‍ വന്നത്. ഒരു തെലുങ്ക് സിനിമയുടെ ഭാഗമായി ഞാന്‍ ന്യൂസിലാന്‍ഡില്‍ ആയിരുന്നു. അവിടെ വെച്ചൊന്നും സിനിമ കാണാനുള്ള സാഹചര്യം ഉണ്ടായിരുന്നില്ല.’ എന്നാണ് മോഹന്‍ലാല്‍ പറയുന്നത്.
അതേസമയം മോഹന്‍ലാല്‍ ജീത്തു ജോസഫ് കൂട്ടുക്കെട്ടില്‍ പുറത്തിറങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘നേര്’ കോര്‍ട്ട് റൂം ത്രില്ലര്‍ ഴോണറില്‍ പുറത്തിറങ്ങുന്ന ചിത്രത്തെ വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ നോക്കികാണുന്നത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. വര്‍ഷങ്ങളായി പ്രാക്ടീസ് ചെയ്യാതിരിക്കുന്ന അഡ്വക്കേറ്റ് വിജയമോഹന് എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ സിനിമയില്‍ അവതരിപ്പിക്കുന്നത്.
തുമ്പ പൊലീസ് സ്റ്റേഷന് പരിധിയില്‍ ഒരു കൊലപാതകം നടക്കുകയും അതുമായി ബന്ധപ്പെട്ട് വിജയമോഹന് എന്ന മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന വക്കീല്‍ കേസ് ഏറ്റെടുക്കുകയും തുടര്‍ന്ന് കോടതിയില്‍ അരങ്ങേറുന്ന സംഭവവികാസങ്ങളുമാണ് നേരിന്റെ പ്രമേയം. ജീത്തു ജോസഫും ശാന്തി മായാദേവിയും ചേര്‍ന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്.
