Connect with us

‘നല്ലൊരു ഭര്‍ത്താവ് ഇങ്ങനെയാകണം നല്ലൊരു അച്ഛന്‍ ഇങ്ങനെയാകണം എന്നൊക്കെ എവിടെയാണ് എഴുതി വെച്ചിരിക്കുന്നത്.. അങ്ങനെയുള്ള നിയമങ്ങളിലൊന്നും ഞാന്‍ വിശ്വസിക്കുന്നില്ല എന്റെ മക്കള്‍ക്ക് കൊടുക്കാവുന്ന എല്ലാ സൗകര്യങ്ങളും ഞാന്‍ കൊടുക്കുന്നുണ്ട്’; മോഹന്‍ലാല്‍

Malayalam

‘നല്ലൊരു ഭര്‍ത്താവ് ഇങ്ങനെയാകണം നല്ലൊരു അച്ഛന്‍ ഇങ്ങനെയാകണം എന്നൊക്കെ എവിടെയാണ് എഴുതി വെച്ചിരിക്കുന്നത്.. അങ്ങനെയുള്ള നിയമങ്ങളിലൊന്നും ഞാന്‍ വിശ്വസിക്കുന്നില്ല എന്റെ മക്കള്‍ക്ക് കൊടുക്കാവുന്ന എല്ലാ സൗകര്യങ്ങളും ഞാന്‍ കൊടുക്കുന്നുണ്ട്’; മോഹന്‍ലാല്‍

‘നല്ലൊരു ഭര്‍ത്താവ് ഇങ്ങനെയാകണം നല്ലൊരു അച്ഛന്‍ ഇങ്ങനെയാകണം എന്നൊക്കെ എവിടെയാണ് എഴുതി വെച്ചിരിക്കുന്നത്.. അങ്ങനെയുള്ള നിയമങ്ങളിലൊന്നും ഞാന്‍ വിശ്വസിക്കുന്നില്ല എന്റെ മക്കള്‍ക്ക് കൊടുക്കാവുന്ന എല്ലാ സൗകര്യങ്ങളും ഞാന്‍ കൊടുക്കുന്നുണ്ട്’; മോഹന്‍ലാല്‍

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹന്‍ലാല്‍. പകരം വെയ്ക്കാനാകാത്ത നിരവധി കഥാപാത്രങ്ങള്‍ അവസ്മരണീയമാക്കിയ താരത്തിന് ആരാധകര്‍ ഏറെയാണ് എന്ന് എടുത്ത് പറയേണ്ട ആവശ്യമില്ല. കൊച്ചുകുട്ടികള്‍ മുതല്‍ പ്രായഭേദ വ്യത്യാസമില്ലാതെ എല്ലാവരുടെയും പ്രിയപ്പെട്ട ഏട്ടനാണ് മോഹന്‍ലാല്‍. വലിയൊരു ആരാധകവൃന്തം തന്നെ മോഹന്‍ലാലിനുണ്ട്. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് പ്രേക്ഷകര്‍ സ്വീകരിക്കുന്നതും.

മോഹന്‍ലാലിന്റെ അഭിനയ മികവിനെ പ്രശംസിക്കാത്ത സഹപ്രവര്‍ത്തകര്‍ ചുരുക്കമാണ്. നിമിഷ നേരം കൊണ്ട് കഥാപാത്രമായി മാറാനുള്ള നടന്റെ കഴിവിനെ നിരവധി പേര്‍ പ്രശംസിച്ചിട്ടുണ്ട്. മോഹന്‍ലാലിനെ സ്‌നേഹിക്കുന്നത് പോലെ തന്നെയാണ് അദ്ദേഹത്തിന്റെ കുടുംബത്തെയും മലയാളികള്‍ സ്‌നേഹിക്കുന്നത്. മോഹന്‍ലാലും ഭാര്യ സുചിത്രയും മക്കളായ പ്രണവും വിസ്മയയും കൂടി ചേരുന്നതാണ് അവരുടെ കുടുംബം.

പ്രണവ് മോഹന്‍ലാല്‍ അച്ഛന്റെ വഴിയെ സിനിമയിലേക്കെത്തിയപ്പോള്‍ വിസ്മയ എഴുത്തിന്റെ ലോകം തിരഞ്ഞെടുത്തു. രണ്ടുപേരും കൂടുതല്‍ വിദേശത്താണ് താമസം. ഒരാള്‍ പഠനവുമായും മറ്റൊരാള്‍ യാത്രകളുമായും. പ്രണയവിവാഹമെന്ന് പൂര്‍ണമായും വിളിക്കാന്‍ സാധ്യമല്ലെങ്കിലും ഒരു ഇഷ്ടത്തില്‍ നിന്നുള്ള തുടക്കമാണ് സുചിത്രയുമായുള്ള മോഹന്‍ലാലിന്റെ വിവാഹ ബന്ധത്തില്‍ എത്തിയത്.

വിവാഹം വരെ ആ ബന്ധം എത്താന്‍ നിമിത്തമായത് ചലച്ചിത്ര നിര്‍മാതാവ് പി.വി ഗംഗാധരനും. മുപ്പത്തിയഞ്ച് വര്‍ഷം നീണ്ട ദാമ്പത്യ ജീവിതമാണ് ഇരുവരുടേതും. 1988ലായിരുന്നു മോഹന്‍ലാല്‍സുചിത്ര വിവാഹം നടന്നത്. തമിഴിലെ സിനിമാ കുടുംബവും മലയാളത്തിന്റെ സൂപ്പര്‍സ്റ്റാറും തമ്മിലുള്ള ബന്ധം ആരംഭിക്കുന്നത് ഇവിടെ നിന്നുമാണ്.

ഏത് യാത്രയിലും ലാലിനൊപ്പം സുചിത്രയുമുണ്ടാകും. മക്കള്‍ രണ്ടുപേരും പഠനവും യാത്രയുമായി തിരക്കിലായതിനാല്‍ ലാലും സുചിത്രയും ഒരുമിച്ചാണ് യാത്രകളെല്ലാം. അമ്മ മാത്രമാണ് മോഹന്‍ലാലിന് സ്വന്തമായുള്ളത്. അച്ഛനേയും ചേട്ടനേയും മോഹന്‍ലാലിന് നേരത്തെ നഷ്ടപ്പെട്ടതിനാല്‍ അമ്മയോട് അതിയായ സ്‌നേഹമാണ് താരത്തിന്.

അമ്മയെ കുറിച്ച് സംസാരിച്ച് തുടങ്ങുമ്പോള്‍ തന്നെ മോഹന്‍ലാലിന്റെ കണ്ണുകള്‍ നിറയും. എത്രയൊക്കെ തിരക്കുകള്‍ വന്നാലും അമ്മയ്‌ക്കൊപ്പം ചിലവഴിക്കാന്‍ ലാല്‍ സമയം കണ്ടെത്താറുണ്ട്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അസുഖ ബാധിതയായി കിടപ്പിലാണ് മോഹന്‍ലാലിന്റെ അമ്മ ശാന്തകുമാരി. മറ്റുള്ള താരങ്ങളെപ്പോലെ മക്കളോടും ഭാര്യയോടുമുള്ള സ്‌നേഹം പരസ്യമായി കാണിക്കുകയോ അതേ കുറിച്ച് സംസാരിക്കാന്‍ തയ്യാറാവുകയോ ചെയ്യാത്ത ഒരാളാണ് മോഹന്‍ലാല്‍.

എല്ലാവരോടും ആവശ്യമായ ഡിറ്റാച്ച്‌മെന്റ് സൂക്ഷിച്ചാണ് താന്‍ സ്‌നേഹം പ്രകടിപ്പിക്കാറ് എന്നുള്ളത് മോഹന്‍ലാല്‍ തന്നെ സമ്മതിച്ചിട്ടുള്ള കാര്യമാണ്. അധികം അറ്റാച്ച്ഡായാല്‍ താന്‍ സ്‌നേഹിക്കുന്നവര്‍ക്കുണ്ടാകുന്ന വേദനകള്‍ സഹിക്കാന്‍ പറ്റാത്തതുകൊണ്ടായിരിക്കാം താന്‍ അങ്ങനെ പെരുമാറുന്നതെന്നാണ് മോഹന്‍ലാല്‍ ഒരിക്കല്‍ പറഞ്ഞത്.

ഇപ്പോഴിതാ ജോണി ലൂക്കോസിന് നല്‍കിയ പഴയൊരു അഭിമുഖത്തില്‍ മോഹന്‍ലാല്‍ പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. മോഹന്‍ലാല്‍ നല്ലൊരു മകനാണോ നല്ലൊരു അച്ഛനാണോ നല്ലൊരു ഭര്‍ത്താവാണോ എന്നായിരുന്നു ജോണി ലൂക്കോസിന്റെ ചോദ്യം. കുറിക്കുകൊള്ളുന്ന മറുപടിയാണ് ലാല്‍ തിരികെ നല്‍കിയത്.

‘നല്ലൊരു ഭര്‍ത്താവ് ഇങ്ങനെയാകണം… നല്ലൊരു മകന്‍ ഇങ്ങനെയാകണം… നല്ലൊരു അച്ഛന്‍ ഇങ്ങനെയാകണം എന്നൊക്കെ എവിടെയാണ് എഴുതി വെച്ചിരിക്കുന്നത്.. അങ്ങനെയുള്ള നിയമങ്ങളിലൊന്നും ഞാന്‍ വിശ്വസിക്കുന്നില്ല. എന്റെ മക്കള്‍ക്ക് കൊടുക്കാവുന്ന എല്ലാ സൗകര്യങ്ങളും ഞാന്‍ കൊടുക്കുന്നുണ്ട്. അവര്‍ക്ക് കൊടുക്കാവുന്നത് അവരെ പഠിപ്പിക്കുക എന്നതാണ്.’

‘അല്ലാതെ ഭയങ്കരമായ പ്രത്യേക സ്‌നേഹപ്രകടനങ്ങള്‍ ഞാന്‍ മനപൂര്‍വം ചെയ്യാറില്ല. അതുപോലെ തന്നെയാണ് എന്റെ കുടുംബത്തോടും. ഞാന്‍ ചെയ്യുന്ന പ്രവൃത്തികള്‍ അവര്‍ക്ക് ദോഷകരമല്ലാത്ത രീതിയിലുള്ളതാണ്. അവരെ ഞാന്‍ നന്നായിട്ട് നോക്കുന്നുമുണ്ട്. ഞാന്‍ എന്റെ ജോലിയും ചെയ്യുന്നു.

അത്തരത്തില്‍ ചിന്തിക്കുമ്പോള്‍ ഞാന്‍ നല്ല ഭര്‍ത്താവും നല്ല അച്ഛനുമാണ്’, എന്നാണ് മോഹന്‍ലാല്‍ മറുപടിയായി പറഞ്ഞത്. വ്യക്തവും കൃത്യവുമായ മോഹന്‍ലാലിന്റെ മറുപടിയെ നിരവധി പേരാണ് വീഡിയോ വൈറലായോതോടെ പ്രശംസിച്ചത്. പ്രണവ് മോഹന്‍ലാലിപ്പോള്‍ വിനീത് ശ്രീനിവാസന്റെ വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന സിനിമയില്‍ അഭിനയിക്കാനുള്ള തയ്യാറെടുപ്പിലാണ്.

അതേസമയം കഴിഞ്ഞ ദിവസം, മോഹന്‍ലാലിനെ കുറിച്ച് അദ്ദേഹത്തിന്റെ സഹോദരനായ ബിജു ഗോപിനാഥന്‍ നായര്‍ പറഞ്ഞ കാര്യങ്ങളാണ് വൈറലായി മാറുന്നത്. പഴയ മോഹന്‍ലാലിനെ കാണാന്‍ ഇനി ബുദ്ധിമുട്ടാണെന്ന് പറയുകയാണ് ബിജു. മോഹന്‍ലാലിന്റെ പിതാവിന്റെ സഹോദരന്റെ മകനാണ് ബിജു. മോഹന്‍ലാല്‍ പണ്ടൊക്കെ അഭിനയിക്കുമ്പോള്‍ അത്രയും അനായാസമായി ചെയ്യും.

ഒറ്റ ടേക്കില്‍ അദ്ദേഹത്തിന്റെ സീന്‍ തീരുമായിരുന്നു. കൂടെ അഭിനയിക്കുന്നവര്‍ക്ക് വേണ്ടി ഒന്നോ രണ്ടോ ടേക്ക് എടുക്കുക എന്നല്ലാതെ അഭിനയത്തില്‍ പുള്ളിയെ വെല്ലാന്‍ ഒരാളില്ല. പക്ഷേ ഇപ്പോള്‍ എന്താണ് പറ്റിയതെന്ന് ചോദിച്ചാല്‍ പുതിയൊരു നിര്‍മാതാവ് വരികയാണെങ്കില്‍ തന്നെ ഒരു പേടിയുണ്ടാവും. മുന്നോട്ട് എന്താണ് സംഭവിക്കുക എന്ന് പറയാന്‍ പറ്റില്ല’ എന്നും അദ്ദേഹം പറഞ്ഞിരുന്നു.

More in Malayalam

Trending