Connect with us

ബിഗിൽ നല്ല ചിത്രമാണ് പക്ഷേ എനിക്ക് ആ ചിത്രം ചെറിയ നിരാശയുണ്ടാക്കുന്നുണ്ട്;ഐ എം വിജയൻ!

Malayalam

ബിഗിൽ നല്ല ചിത്രമാണ് പക്ഷേ എനിക്ക് ആ ചിത്രം ചെറിയ നിരാശയുണ്ടാക്കുന്നുണ്ട്;ഐ എം വിജയൻ!

ബിഗിൽ നല്ല ചിത്രമാണ് പക്ഷേ എനിക്ക് ആ ചിത്രം ചെറിയ നിരാശയുണ്ടാക്കുന്നുണ്ട്;ഐ എം വിജയൻ!

വിജയ്‌യെ നായകനാക്കി അറ്റ്ലി സംവിധാനം ചെയ്ത ചിത്രമാണ് ബിഗിൽ. ദീപാവലി ദിനത്തിൽ പുറത്തിറങ്ങിയ ചിത്രത്തിന് വളരെ നല്ല പ്രതിയകരണമാണ് പ്രേക്ഷകർ നൽകുന്നത്.ഏറെ പുതുമകളൊന്നും അവകാശപ്പെടാനില്ലെങ്കിലും ഈ സ്‌പോര്‍ട്‌സ്-ആക്ഷന്‍ ചിത്രം വിജയ് ആരാധകരുടെ പ്രതീക്ഷകള്‍ നിലനിര്‍ത്തുന്നതില്‍ വിജയിച്ചിട്ടുണ്ടെന്നതില്‍ സംശയമില്ല.ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ ഫുഡ്ബോള് താരം ഐ എം വിജയനും എത്തുന്നുണ്ട്.സിനിമയിൽ ഒരു വേഷം ചെയ്യാൻ പറ്റിയതിലും വിജയ്‌യുടെ കൂടെ അഭിനയിക്കാൻ കഴിഞ്ഞതും ഭാഗ്യമാണെന്ന്
ഐ എം വിജയൻ പറഞ്ഞിരുന്നു.അപ്പോഴും ബിഗിലിനെ കുറിച്ച്അദ്ദേഹത്തിന് ഒരു നിരാശ ഉണ്ട്.

ഫുട്ബോൾ പ്രമേയമായുള്ള ഒരു സിനിമയാണ് ബിഗിൽ എങ്കിലും ഫുട്ബോൾ കളിക്കാരൻ കൂടിയായ ഐ എം വിജയന് ഇതിൽ ഫുട്ബോൾ കളിക്കുന്ന രംഗങ്ങൾ ഒന്നും ഉണ്ടായില്ല എന്നത് മാത്രമാണ് അദ്ദേഹത്തിന്റെ നിരാശ. ദളപതി വിജയ്‌യുടെ മാനേജര്‍ വിളിച്ചിട്ട് വിജയ് സാറിനൊപ്പം ഒരു സിനിമയുണ്ടെന്ന് പറഞ്ഞപ്പോള്‍ തനിക്കു ആദ്യം അത് വിശ്വസിക്കാനായില്ല എന്നും വിജയ് സാറിന്റെ സിനിമയോ എന്നാണ് താൻ ആദ്യം ചോദിച്ചത് എന്നും ഐ എം വിജയൻ പറയുന്നു. വിജയ് പോലെയുള്ള ഒരു വമ്പൻ താരത്തിന്റെ കൂടെ ഒരു സീൻ എങ്കിലും അഭിനയിക്കാൻ അവസരം ലഭിക്കുന്നത് ഭാഗ്യം ആണെന്നും ഐ എം വിജയൻ പറയുന്നു.

വിജയ് അച്ഛനും മകനും ആയി എത്തുന്ന ബിഗിലിൽ ഇവർക്ക് രണ്ടു പേർക്കും എതിരെ നിൽക്കുന്ന കഥാപാത്രങ്ങളിൽ ഒന്നാണ് ഐ എം വിജയൻ അവതരിപ്പിച്ചിരിക്കുന്നത്. രായപ്പൻ, മൈക്കൽ എന്നീ കഥാപാത്രങ്ങൾക്ക് ആണ് വിജയ് ഈ ചിത്രത്തിൽ ജീവൻ നൽകിയിരിക്കുന്നത്. ഇപ്പോൾ ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ മത്സരങ്ങൾ നടക്കുന്ന സമയത്തു തന്നെ താൻ അഭിനയിച്ച ഫുട്ബോൾ പ്രമേയം ആയുള്ള ചിത്രം റിലീസ് ആയതിലും ഏറെ സന്തോഷവാനാണ് ഐ എം വിജയൻ. ഈ ചിത്രത്തിലെ മികച്ച പ്രകടനത്തിലൂടെ തമിഴിൽ ഒട്ടേറെ അവസരങ്ങൾ ഐ എം വിജയനെ തേടി വരും എന്നുറപ്പാണ്. ദളപതി വിജയ്‌യുടെ ഒരു കടുത്ത ആരാധകൻ കൂടിയാണ് ഐ എം വിജയൻ.

im vijayan talks about bigil film

Continue Reading
You may also like...

More in Malayalam

Trending