അവഹേളിക്കാൻ ശ്രമിച്ചവർക്ക് മുന്നിൽ നെഞ്ച് വിരിച്ച് മോഹൻലാൽ !! സർക്കാരിന്റെ ഔദ്യോഗിക ക്ഷണം സ്വീകരിച്ച് പുരസ്‌കാര ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കും…
പുരസ്‌കാര ചടങ്ങിൽ മോഹൻലാൽ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ട് ഭീമ ഹരജി സമർപ്പിച്ചവർക്ക് കനത്ത തിരിച്ചടി. വിവാദങ്ങൾ സൃഷ്ടിച്ചവരെ ഇളിഭ്യരാക്കി മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് തന്നെ മോഹൻലാലിനെ പുരസ്‌കാര ചടങ്ങിൽ മുഖ്യാഥിതിയായി ക്ഷണിച്ചു. ക്ഷണം സ്വീകരിച്ച മോഹൻലാൽ തൻ തീർച്ചയായും ചടങ്ങിനെത്തുമെന്ന് അറിയിക്കുകയും ചെയ്‌തു.
അനാവശ്യ വിവാദങ്ങൾ സൃഷ്ടിച്ച് മോഹൻലാലിനെ പോലെ ഒരു മഹാനടനെ അപമാനിക്കാൻ ശ്രമിച്ചവരെ സിനിമ ലോകവും പ്രേക്ഷകരും ഒന്നടങ്കം ഒറ്റപ്പെടുത്തുന്ന കാഴ്‌ചയാണ് കഴിഞ്ഞ ദിവസങ്ങളിലായി നമുക്ക് കാണാൻ സാധിച്ചത്. ചലച്ചിത്ര അക്കാദമിയിലെ ചിലർ മോഹൻലാലിനോടുള്ള വ്യക്തിവൈരാഗ്യം തീർക്കാൻ പുരസ്‌ക്കാര ചടങ്ങിനെ ഉപയോഗിക്കുന്നു എന്നത് ഗവണ്മെന്റ് തലത്തിലും കടുത്ത അതൃപ്തിക്ക് കാരണമായിട്ടുണ്ട്. ഇതിനാലാണ് മുഖ്യമന്ത്രി നേരിട്ട് മോഹൻലാലിനെ ചടങ്ങിലേക്ക് ക്ഷണിച്ചത് എന്നാണറിയാൻ കഴിയുന്നത്.
മോഹൻലാലിനെ ചടങ്ങിലേക്ക് ക്ഷണിക്കുമെന്ന് ഇന്നലെ തന്നെ സർക്കാർ വ്യക്തമാക്കിയിരുന്നു. മോഹൻലാലിനെ പോലെ ഒരു നടനെ ചടങ്ങിലേക്ക് ക്ഷണിച്ചാൽ പുരസ്‌കാര വിതരണ ചടങ്ങിന്റെ ശോഭ കുറയുമെന്ന വാദം അംഗീകരിക്കാൻ കഴിയില്ലെന്ന് മന്ത്രി ബാലൻ വ്യക്തമാക്കിയിരുന്നു. മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ട ഇന്ദ്രൻസ് അടക്കമുള്ളവർക്ക് പ്രശ്നമില്ലെങ്കിൽ ആർക്കാണ് പ്രശ്നമെന്നും അദ്ദേഹം ചോദിച്ചിരുന്നു.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...