Malayalam
കുരിശ് ധരിച്ച് എത്തി മോഹൻലാൽ; ക്രിസ്തു മതം സ്വീകരിച്ചോ?, മാമോദീസ മുങ്ങിയോ? എന്ന് സോഷ്യൽ മീഡിയ; മറുപടിയുമായി ആരാധകർ
കുരിശ് ധരിച്ച് എത്തി മോഹൻലാൽ; ക്രിസ്തു മതം സ്വീകരിച്ചോ?, മാമോദീസ മുങ്ങിയോ? എന്ന് സോഷ്യൽ മീഡിയ; മറുപടിയുമായി ആരാധകർ
മലയാളുകളുടെ പ്രിയപ്പെട്ട താരമാണ് മോഹൻലാൽ. പകരം വെയ്ക്കാനാകാത്ത നിരവധി കഥാപാത്രങ്ങൾ അവസ്മരണീയമാക്കിയ താരത്തിന് ആരാധകർ ഏറെയാണ് എന്ന് എടുത്ത് പറയേണ്ട ആവശ്യമില്ല. വലിയൊരു ആരാധകവൃന്തം തന്നെ മോഹൻലാലിനുണ്ട്. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. 1980 ൽ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിലൂടെ എത്തി മലയാളികളുടെ മനസ്സിനെ കീഴടക്കാൻ മോഹൻലാൽ എന്ന നടന് അധികം കാലതാമസം ഒന്നും വേണ്ടി വന്നില്ല. നടനായും സംവിധായകനായും എല്ലാം അദ്ദേഹം മോളിവുഡിന്റെ അഭിമാനമായി നിലനിൽക്കുകയാണ്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മോഹൻലാലിന്റെ വിശേഷങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അദ്ദേഹത്തിന്റെ സംവിധാനത്തിൽ എത്തുന്ന ബറോസ് എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. നടനും ഈ ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികളിലാണ്. സിനിമയുടെ പ്രമോഷന്റെ ഭാഗമായി നിരവധി അഭിമുഖങ്ങൾ മോഹൻലാൽ നൽകിയെങ്കിലും ഒന്നിൽ പോലും സിനിമയെ കുറിച്ച് അധിക വിശദീകരണങ്ങൾ ഒന്നും നൽകിയിട്ടില്ല.
താൻ അല്ല തന്റെ സിനിമയാണ് ആളുകളോട് സംസാരിക്കുകയെന്നാണ് താരം പറഞ്ഞത്. അതേസമയം ബാറോസ് പ്രമോഷന്റെ ഭാഗമായി മോഹൻലാൽ നൽകിയ അഭിമുഖവും ചില ഫോട്ടോകളും പുതിയൊരു ചർച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്. അടുത്തിടെയായി മോഹൻലാൽ പൊതു ചടങ്ങുകളിൽ പ്രത്യക്ഷപ്പെടുമ്പോഴെല്ലാം കഴുത്തിൽ ഒരു ചെറിയ സിൽവർ കുരിശ് ധരിച്ചാണ് പ്രത്യക്ഷപ്പെടുന്നത് . ഇത് ഏവരുടെയും ശ്രദ്ധയിൽ പെട്ടിട്ടുമുണ്ട്.
ആഭരണങ്ങളോട് പ്രിയമുള്ള മോഹൻലാൽ മാല, മോതിരം, വാച്ചുകൾ, ബ്രേസ് ലെറ്റുകൾ എന്നിവ സ്ഥിരമായി ഉപയോഗിക്കാറുള്ള വ്യക്തിയാണ്. പക്ഷെ ആദ്യമായാണ് സിനിമയിൽ അല്ലാതെ കുരിശുള്ള മാല ധരിച്ച് താരത്തെ ആരാധകർ കാണുന്നത്. അതുകൊണ്ട് തന്നെ ഇതെല്ലാം സോഷ്യൽമീഡിയയിൽ ഒരു ചർച്ചാ വിഷയമായി മാറിയിരിക്കുക ആണ്. മോഹൻലാൽ മതം മാറിയോ, ക്രിസ്തു മതം സ്വീകരിച്ചോ?, മാമോദീസ മുങ്ങിയോ? എന്നിങ്ങനെയൊക്കെയാണ് ഒരു വിഭാഗത്തിന്റെ സംശയങ്ങൾ.
ആന്റണി പെരുമ്പാവൂർ നിർബന്ധിച്ച് ധരിപ്പിച്ചതാവും, ഫാഷന് വേണ്ടി ഉപയോഗിക്കുന്നതാകും എന്നിങ്ങനെയാണ് മറ്റൊരു വിഭാഗത്തിന്റെ കണ്ടെത്തൽ. ഇത്തരത്തിൽ ചോദ്യങ്ങൾ ഉന്നയിക്കുന്നവർക്ക് മോഹൻലാലിൻറെ ആരാധകർ തന്നെ തക്കതായ മറുപടി കൊടുക്കുന്നുണ്ട്. ഇപ്പൊ എല്ലാവരും ജാതി മത വ്യത്യാസം നോക്കാതെ കുരിശ് ധരിക്കുമെന്നും ഇതിൽ മതം കുത്തികയറ്റിയവരെ സൂക്ഷിക്കണം എന്നുമാണ് ആരാധകർ പറയുന്നത്.
മോഹൻലാൽ കുരിശുമാല ധരിച്ച ഈ വേളയിൽ യുട്യൂബറും ബിഗ് ബോസ് സീസൺ ആറ് മത്സരാർത്ഥിയുമായിരുന്ന സീക്രട്ട് ഏജന്റ് എന്ന സായ് കൃഷ്ണ പങ്കുവെച്ച വീഡിയോയും ശ്രദ്ധ നേടുകയാണ്. ഫാഷന് വേണ്ടി കുരിശിട്ട് നടക്കുന്ന വ്യക്തിയല്ല മോഹൻലാൽ എന്നാണ് സായ് കൃഷ്ണ പറയുന്നത്.
കുരിശ് കഴുത്തിൽ ഇടുന്നത് മതവുമായി കൂട്ടികുഴക്കേണ്ടതില്ല. ചിലർ ഒരു പോസിറ്റിവിറ്റി കിട്ടാനായി കുരിശ് കഴുത്തിൽ അണിയാറുണ്ട്. കയ്യിൽ കൊന്ത സൂക്ഷിക്കുന്നവരുണ്ട്. മോഹൻലാലിനെ പോലൊരു നടൻ ഫാഷന് വേണ്ടി റിയൽ ലൈഫിൽ കുരിശിട്ട് നടക്കുമെന്ന് തോന്നുന്നില്ല. സിനിമയിൽ ഇട്ടേക്കും. പക്ഷെ റിയൽ ലൈഫിൽ ഒരിക്കലും അതൊന്നും ചെയ്യില്ല. കാരണം മതം, മതപരമായ ചിഹ്നങ്ങൾ എന്നിവയോടെല്ലാം ബഹുമാനമുള്ളയാളാണ് അദ്ദേഹം.
ബ്ലെസ്സിങ്സിലൊക്കെ വിശ്വസിക്കുന്നയാളുമാണ്. കുരിശ് ധരിച്ചത് കോൺഫിഡൻസിന് വേണ്ടിയാകും. കാരണം അദ്ദേഹം ദൈവ വിശ്വാസിയാണ്. അതേ കുറിച്ച് സംസാരിക്കാറുള്ളയാളുമാണ്. പ്രകൃതിയെ കുറിച്ച് വരെ സംസാരിക്കുകയും അദൃശ്യശക്തിയിൽ വിശ്വസിക്കുന്നയാളുമാണ് മോഹൻലാൽ എന്നും സീക്രട്ട് ഏജന്റ് പറയുന്നു.
അതേസമയം, ഡിസംബർ 25 നാണ് ബറോസ് തിയേറ്ററുകളിലെത്തുന്നത്. ബറോസ്: ഗാർഡിയൻ ഓഫ് ഡി’ഗാമാസ് ട്രഷർ എന്ന നോവലിനെ അടിസ്ഥാനമാക്കി ജിജോ പുന്നൂസാണ് ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത്. 3D യിലാണ് ചിത്രമെത്തുന്നത്. ഫാന്റസി ഴോണറിലാണ് ചിത്രമൊരുങ്ങുന്നത്. ടൈറ്റിൽ കഥാപാത്രമായ ബറോസ് ആയി എത്തുന്നതും മോഹൻലാൽ തന്നെയാണ്. വാസ്‌കോഡ ഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ബറോസ് എന്ന ഭൂതത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. നിധി തേടി ഒരു കുട്ടി ബറോസിനു മുന്നിലെത്തുന്നതാണ് കഥയുടെ പ്രമേയം.
