Connect with us

എന്റെ രാജകുമാരിക്ക് ജന്മദിനാശംസകള്‍…; വിസ്മയയ്ക്ക് പിന്നാള്‍ ആശംസകളുമായി മോഹന്‍ലാല്‍

Social Media

എന്റെ രാജകുമാരിക്ക് ജന്മദിനാശംസകള്‍…; വിസ്മയയ്ക്ക് പിന്നാള്‍ ആശംസകളുമായി മോഹന്‍ലാല്‍

എന്റെ രാജകുമാരിക്ക് ജന്മദിനാശംസകള്‍…; വിസ്മയയ്ക്ക് പിന്നാള്‍ ആശംസകളുമായി മോഹന്‍ലാല്‍

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹന്‍ലാല്‍. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. മോഹന്‍ലാലിനെ പോലെ തന്നെ അദ്ദേഹത്തിന്റെ മകന്‍ പ്രണവ് മോഹന്‍ലാലിനും ആരാധകര്‍ ഏറെയാണ് വളരെ കുറച്ച് ചിത്രങ്ങളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളൂ എങ്കിലും പ്രണവിന് പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളുടെ ലിസ്റ്റിലേയ്ക്ക് ഇടം നേടാന്‍ കാലതാമസമുണ്ടായിരുന്നില്ല. സിനിമയില്‍ എത്തിയില്ലെങ്കിലും പ്രണവിനെ പോലെ തന്നെ അദ്ദേഹത്തിന്റെ മകള്‍ വിസ്മയയ്ക്കും ആരാധകര്‍ ഏറെയാണ്.

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് വിസ്മയ എന്ന മായ. തന്റെ സന്തോഷങ്ങളും വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം തന്നെ താരപുത്രി സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്. അതെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ മകളുടെ പിറന്നാള്‍ ദിനത്തില്‍ മോഹന്‍ലാല്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കിട്ട കുറിപ്പാണ് വൈറലാകുന്നത്. വിസ്മയയുടെ മനോഹരമായ ചിത്രത്തിനൊപ്പമായിരുന്നു മോഹന്‍ലാലിന്റെ ആശംസ കുറിപ്പ്.

എന്റെ രാജകുമാരിക്ക് ജന്മദിനാശംസകള്‍… നീ എപ്പോഴും സ്‌നേഹവും സന്തോഷവും കൊണ്ട് അനുഗ്രഹീതയായിരിക്കട്ടെ എന്നാണ് താരം കുറിച്ചത്. താരങ്ങള്‍ ഉള്‍പ്പടെ നിരവധിയാളുകളാണ് മോഹന്‍ലാലിന്റെ പോസ്റ്റിന് മറുപടിയുമായി എത്തുന്നത്. നിരവധി ആരാധകര്‍ വിസ്മയയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിട്ടുണ്ട്. മണിക്കൂറുകള്‍ക്കുള്ളില്‍ ഒന്നര ലക്ഷത്തിന് മുകളില്‍ ലവ് ആണ് ചിത്രത്തിന് ലഭിച്ചത്.

വളരെ വിരളമായി മാത്രമെ മക്കളുടെ പിറന്നാള്‍ ദിനത്തില്‍ മോഹന്‍ലാല്‍ ആശംസ കുറിപ്പ് പങ്കിടാറുള്ളു. അതുകൊണ്ട് തന്നെ വിസ്മയ്ക്കുള്ള പിറന്നാള്‍ ആശംസ പോസ്റ്റ് കണ്ട് ആരാധകരും സര്‍െ്രെപസ്ഡായി. ലാലേട്ടന്‍ പൊതുവെ ഈ സൈസ് എടുക്കാറില്ലലോ ഇന്നെന്തുപറ്റിയെന്നാണ് ഒരു ആരാധകന്‍ ചോദിച്ചത്. ഈ കുട്ടി സിംഗിളാണോ ലാലേട്ടാ… എന്നായിരുന്നു മറ്റൊരാളുടെ സംശയം. മോള്‍ടെ കല്യാണം എന്നാണ് എന്നിങ്ങനെ വേറെയും നിരവധി കമന്റുകള്‍ പോസ്റ്റിന് വന്നിട്ടുണ്ട്.

അച്ഛന്റെ ചെല്ലക്കുട്ടി വിസ്മായയാണെന്നാണ് പോസ്റ്റില്‍ നിന്നും വ്യക്തമാകുന്നത്. കാരണം ഇതുവരെയും പ്രണവിന് പിറന്നാള്‍ ആശംസിച്ച് കുറിപ്പൊന്നും മോഹന്‍ലാല്‍ പങ്കുവെച്ചിട്ടില്ല. പൊതുവെ പെണ്‍മക്കള്‍ക്ക് അച്ഛനോടാണ് പ്രിയം എന്നാണല്ലോ പറയപ്പെടുന്നത് എന്നും ആരാധകര്‍ പറയുന്നു. രണ്ട് വര്‍ഷം മുമ്പും മകള്‍ക്ക് പിറന്നാള്‍ ആശംസ കുറിപ്പുമായി മോഹന്‍ലാല്‍ എത്തിയിരുന്നു.

കഴിഞ്ഞ ദിവസം തന്റെ അമ്മ സുചിത്രയുടെയും ആന്റിയുടെയും സ്വപ്നസാക്ഷാത്കാരത്തിന് സാക്ഷിയായ സന്തോഷം പങ്കിട്ട് വിസ്മയ എത്തിയിരുന്നു. ബ്രിട്ടീഷ് റോക്ക്/പോപ്പ് ഗായകനായ റോഡ് സ്റ്റിവാര്‍ട്ടിന്റെ പെര്‍ഫോമന്‍സ് ആസ്വദിക്കുന്ന സുചിത്ര മോഹന്‍ലാലിന്റെ വീഡിയോയാണ് വിസ്മയ പങ്കിട്ടത്. എന്റെ അമ്മയുടെയും ആന്റിയുടെയും സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നു. എന്റെ അമ്മയ്ക്ക് ഇത് എത്രമാത്രം പ്രധാനമാണെന്ന് അമ്മയെ അറിയുന്നവര്‍ക്ക് അറിയാം എന്നാണ് അമ്മയുടെ ഫാന്‍ഗേള്‍ മൊമന്റിന്റെ വീഡിയോ പങ്കിട്ട് വിസ്മയ കുറിച്ചത്.

അതേസമയം, സഹോദരന്‍ പ്രണവിനെ പോലെ ലളിത ജീവിതം ഇഷ്ടപ്പെട്ടുന്ന വ്യക്തിയാണ് വിസ്മയ എന്ന മായ. പ്രകൃതിയെ സ്‌നേഹിക്കുന്ന അതിനോടിണങ്ങി ജീവിക്കുന്ന വ്യക്തി കൂടിയാണ് മായ. സര്‍വോപരി എഴുത്തുകാരിയെന്ന് പറഞ്ഞില്ലെങ്കില്‍ പൂര്‍ണമാവില്ല. ഗ്രെയ്ന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ് എന്ന പേരില്‍ വിസ്മയ ഒരു കവിതാസമാഹാരം എഴുതിയിരുന്നു. ഇംഗ്ലീഷിലെ പുസ്തകം നക്ഷത്രധൂളികള്‍ എന്ന പേരില്‍ മലയാളത്തില്‍ വായിക്കാന്‍ ലഭ്യമാണ്.

നാട്ടില്‍ കുടുംബം മുഴുവന്‍ പങ്കെടുത്ത ചടങ്ങിലാണ് വിസ്മയ തന്റെ പുസ്തകപ്രകാശനം ചെയ്തത്. കോപ്പികളില്‍ ഒരെണ്ണം കളിക്കൂട്ടുകാരന്‍ കൂടിയായ ചാലു ചേട്ടന്‍ എന്ന് വിളിക്കുന്ന ദുല്‍ഖര്‍ സല്‍മാന് അയച്ചുകൊടുക്കുകയും ചെയ്തിരുന്നു. ഇടയ്ക്ക് തായ്‌ലന്‍ഡില്‍ പോയി മോതായ് ചെയ്ത് ശരീരഭാരം കുറച്ച വിശേഷവും വിസ്മയ പോസ്റ്റ് ചെയ്തിരുന്നു. കഠിന പരിശ്രമത്തിലൂടെയാണ് വിസ്മയ അത്തരമൊരു നേട്ടം കൈവരിച്ചത്. ചിത്ര രചനയിലും പ്രാവീണ്യമുള്ളയാളാണ് വിസ്മയ. സിനിമ ലോകത്ത് സജീവമല്ലെങ്കിലും ഏറെ ആരാധകരുള്ള താരപുത്രിയാണ് വിസ്മയ.

More in Social Media

Trending