Connect with us

മനസും ശരീരവും ആത്മാവും ഒരുപോലെ സമര്‍പ്പിച്ച് ഒരു മനുഷ്യന്റെ ജീവിതയാത്ര ആത്മാവ് ഉള്‍ക്കൊണ്ട് സ്‌ക്രീനിലെത്തിക്കാന്‍ ബ്ലെസ്സി എന്ന മനുഷ്യനോടും മറ്റുള്ളവരോടും ഒപ്പം നിങ്ങള്‍ നിലകൊണ്ടു; സുപ്രിയ മേനോന്‍

Social Media

മനസും ശരീരവും ആത്മാവും ഒരുപോലെ സമര്‍പ്പിച്ച് ഒരു മനുഷ്യന്റെ ജീവിതയാത്ര ആത്മാവ് ഉള്‍ക്കൊണ്ട് സ്‌ക്രീനിലെത്തിക്കാന്‍ ബ്ലെസ്സി എന്ന മനുഷ്യനോടും മറ്റുള്ളവരോടും ഒപ്പം നിങ്ങള്‍ നിലകൊണ്ടു; സുപ്രിയ മേനോന്‍

മനസും ശരീരവും ആത്മാവും ഒരുപോലെ സമര്‍പ്പിച്ച് ഒരു മനുഷ്യന്റെ ജീവിതയാത്ര ആത്മാവ് ഉള്‍ക്കൊണ്ട് സ്‌ക്രീനിലെത്തിക്കാന്‍ ബ്ലെസ്സി എന്ന മനുഷ്യനോടും മറ്റുള്ളവരോടും ഒപ്പം നിങ്ങള്‍ നിലകൊണ്ടു; സുപ്രിയ മേനോന്‍

വ്യക്തമായ കാഴ്ചപ്പാടുകളും അഭിപ്രായങ്ങളുമുള്ള താരമാണ് പൃഥ്വിരാജ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും സിനിമാ വിശേഷങ്ങളുമെല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറാലായി മാറുന്നത്. ഇരുപതാം വയസില്‍ മലയാള സിനിമയില്‍ അരങ്ങേറിയ പൃഥ്വിരാജ് ഇന്ന് നടന്‍ മാത്രമല്ല സംവിധായകനും നിര്‍മാതാവും ഡിസ്ട്രിബ്യൂട്ടറുമെല്ലമാണ്. തിരക്കുകളില്‍ നിന്നും തിരക്കുകളിലേക്ക് നീങ്ങുമ്പോള്‍ പൃഥ്വിക്ക് കൂട്ടായി നല്ലപാതി സുപ്രിയയുമുണ്ട്.

ഭാര്യ, അമ്മ എന്ന റോളില്‍ മാത്രമായി സുപ്രിയയെ പൃഥ്വിരാജ് ഒതുക്കിയിട്ടില്ല. കഴിവിനൊത്ത് വളരാനുള്ള വഴികളെല്ലാം പൃഥ്വി സുപ്രിയയ്ക്ക് തുറന്ന് കൊടുത്തു. തന്റെ ഉറ്റ സുഹൃത്തായാണ് സുപ്രിയയെ എപ്പോഴും പൃഥ്വിരാജ് വിശേഷിപ്പിക്കാറുള്ളത്. മാധ്യമപ്രവര്‍ത്തനമെന്ന ഇഷ്ട മേഖല ഉപേക്ഷിച്ച് ഭര്‍ത്താവിനും കുടുംബത്തിനുമായി കൊച്ചയിലേക്ക് പറിച്ച് നടപ്പെട്ട സുപ്രിയ ഇന്ന് മലയാള സിനിമയിലെ പേരുകേട്ട പ്രൊഡക്ഷന്‍ കമ്പനിയായ പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ അമരക്കാരിയാണ്.

ഇപ്പോള്‍ പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രം ആടുജീവിതം തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. വര്‍ഷങ്ങളോളം നീണ്ട കാത്തിരിപ്പിനൊടുവില്‍ ‘ആടുജീവിതം’ ഇന്നാണ് തിയേറ്ററില്‍ എത്തിയത്. മരുഭൂമിയില്‍ ദുരിതം പേറി ജീവിച്ച നജീബിന്റെ ജീവിതകഥയെ അടിസ്ഥാനമാക്കി ബെന്യാമിന്‍ രചിച്ച ‘ആടുജീവിതം’ നോവലിന്റെ ദൃശ്യാവിഷ്‌ക്കാരത്തിനായി ലോകമെമ്പാടുമുള്ള സിനിമാസ്വാദകര്‍ കാത്തിരിക്കുകയായിരുന്നു.

ബ്ലെസിയുടെ സംവിധാനത്തില്‍ ഒരിയ ചിത്രം കോവിഡ് കാലം ഉള്‍പ്പെടെയുള്ള പ്രതിസന്ധികളെ തരണം ചെയ്താണ് പ്രേക്ഷകരുടെ മുന്നിലെത്തിയത്. പൃഥ്വിരാജിന് വൈകാരികമായ വിജയാശംസയുമായി രംഗത്തെത്തിയിരിക്കുകയാണ് ഭാര്യ സുപ്രിയ മേനോന്‍ ഇപ്പോള്‍.

സുപ്രിയ മേനോന്റെ കുറിപ്പ് ഇങ്ങനെയായിരുന്നു;

നാളെ അവസാനിക്കാന്‍ പോകുന്ന പതിനാറ് വര്‍ഷത്തെ യാത്രയെ നിങ്ങള്‍ എങ്ങനെയാണ് വിശേഷിപ്പിക്കുക? 2006 നവംബര്‍ മുതല്‍ പൃഥ്വിയെ എനിക്കറിയാം. 2011 മുതല്‍ അദ്ദേഹത്തെ വിവാഹം കഴിച്ച് ഒപ്പമുണ്ട്. ഇതിനിടയില്‍ നിരവധി സിനിമകളിലൂടെ അദ്ദേഹം യാത്ര ചെയ്യുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ഇതിനു മുമ്പൊരിക്കലും അദ്ദേഹത്തെ ഇങ്ങനെ കണ്ടിട്ടില്ല. ഭ്രാന്തമായ ഉപവാസ ദിനങ്ങളിലൂടെ കടന്നുപോകുന്ന നിങ്ങളെ ഞാന്‍ കണ്ടിട്ടുണ്ട്.

നിങ്ങള്‍ നിരന്തരം വിശന്നിരിക്കുന്നതിനും നിങ്ങളുടെ ഭാരം കുറയുന്നതിനും ഞാന്‍ സാക്ഷിയാണ്. നിങ്ങള്‍ വളരെ ക്ഷീണിതനും ബലഹീനനും ആയിരുന്നു. കോവിഡ് കാലത്ത് ലോകം മുഴുവന്‍ ഒരുമിച്ചിരിക്കുമ്പോള്‍ നമ്മള്‍ വേര്‍പിരിഞ്ഞിരുന്നു. മരുഭൂമിയിലെ ക്യാംപില്‍ വിലയേറിയ നിമിഷങ്ങളില്‍ നമ്മള്‍ നെറ്റ് കോളിലൂടെ സംസാരിച്ചു. ഈ ഒരു സിനിമ കാരണം മറ്റ് ഭാഷകളില്‍ ലഭിക്കേണ്ടിയിരുന്ന നിരവധി അവസരങ്ങള്‍ നിങ്ങള്‍ ഉപേക്ഷിച്ചു.

ഈ സിനിമയില്‍ മാത്രം നിങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ബുദ്ധിമുട്ടുകള്‍ക്കിടയിലും നിങ്ങള്‍ കലയില്‍ മാത്രം ശ്രദ്ധിച്ചു. കലയ്ക്കും നിങ്ങള്‍ക്കായി നിലകൊള്ളുന്ന എല്ലാത്തിനും വേണ്ടി നിങ്ങള്‍ തിരഞ്ഞെടുത്ത യാത്രയാണിത്. മനസും ശരീരവും ആത്മാവും ഒരുപോലെ സമര്‍പ്പിച്ച് ഒരു മനുഷ്യന്റെ ജീവിതയാത്ര ആത്മാവ് ഉള്‍ക്കൊണ്ട് സ്‌ക്രീനിലെത്തിക്കാന്‍ ബ്ലെസ്സി എന്ന മനുഷ്യനോടും മറ്റുള്ളവരോടും ഒപ്പം നിങ്ങള്‍ നിലകൊണ്ടു.

നാളെ, മാര്‍ച്ച് 28 നിങ്ങളുടെ എല്ലാ പരിശ്രമങ്ങളും ഫലപ്രാപ്തിയിലെത്തുമ്പോള്‍ എനിക്ക് ഒന്നേ പറയാനുള്ളൂ, നിങ്ങള്‍ കാണിച്ച ആത്മസമര്‍പ്പണം സമാനതകളില്ലാത്തതാണ്. ഈ മനോഹരമായ കലാസൃഷ്ടിക്ക് എന്റെയും നിങ്ങളെ സ്‌നേഹിച്ച് ഒപ്പം നില്‍ക്കുന്ന എല്ലാവരുടെയും സ്‌നേഹവും ആശംസയും നേരുന്നു. നിങ്ങള്‍ എന്നും എപ്പോഴും എന്റെ കണ്ണില്‍ ഗോട്ട് ആണ്. എന്നും സുപ്രിയ പറയുന്നു.

More in Social Media

Trending