Malayalam Breaking News
ഒടുവില്‍ ഇരു വൃക്കകളും തകരാറിലായ കുഞ്ഞു ആരാധകനെ കാണാന്‍ വാക്കു പാലിച്ച് മോഹന്‍ലാല്‍ എത്തി….. ഓട്ടോഗ്രാഫും നല്‍കി മടങ്ങി
ഒടുവില്‍ ഇരു വൃക്കകളും തകരാറിലായ കുഞ്ഞു ആരാധകനെ കാണാന്‍ വാക്കു പാലിച്ച് മോഹന്‍ലാല്‍ എത്തി….. ഓട്ടോഗ്രാഫും നല്‍കി മടങ്ങി
ഒടുവില്‍ ഇരു വൃക്കകളും തകരാറിലായ കുഞ്ഞു ആരാധകനെ കാണാന്‍ വാക്കു പാലിച്ച് മോഹന്‍ലാല്‍ എത്തി….. ഓട്ടോഗ്രാഫും നല്‍കി മടങ്ങി
ഇരു വൃക്കകളും തകരാറിലായ കുഞ്ഞു ആരാധകനെ കാണാന്‍ വാക്കു പാലിച്ച് മോഹന്‍ലാല്‍ ത്തെി. തിരുവനന്തപുരത്ത് വെച്ചാണ് സാമൂഹിക ലോകത്തിന്റെ കണ്ണീരായ അഭിജിത്തിനെ കാണാന്‍ മോഹന്‍ലാല്‍ എത്തിയത്. ഇരു വൃക്കകളും തകാരാറിലായ കുഞ്ഞു ആരാധകനായ അഭിജിത്തിനെയും കുടുംബത്തെയും മോഹന്‍ലാല്‍ കണ്ടു.
അഭിജിത്തിന്റെ ചികിത്സയ്ക്കായി സഹായം നല്‍കാനുള്ള ഏര്‍പ്പാടും മോഹന്‍ലാല്‍ ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് അഭിജിത്തിന്റെ കഥ പുറംലോകം അറിയുന്നത്. മോഹന്‍ലാലിനെ കാണിച്ചു തരാമെന്ന് പറഞ്ഞ് അഭിജിത്തിനെയും കുടുംബത്തെയും ആരോ പറ്റിച്ചുവെന്ന തരത്തില്‍ വാര്‍ത്തകളും വന്നിരുന്നു. ഇതേതുടര്‍ന്ന് മോഹന്‍ലാലിനെ കാണാനുള്ള അവസരം ഒരുക്കുമെന്ന് പറഞ്ഞ് അദ്ദേഹത്തിന്റെ ഫാന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ രംഗത്തെത്തുകയായിരുന്നു.
അഭിജിത്തിന്റെ ചികിത്സയ്ക്ക് വന്‍തുക ആവശ്യമാണ്. 15 ലക്ഷം രൂപയോളം വേണ്ടി വരും ഓപ്പറേഷന്. അഭിജിത്തിന്റെ ഈ ഭീമമായ ചെലവ് താങ്ങാനാകാതെ ബുദ്ധിമുട്ടുകയാണ് ഈ കുടുംബം. ഹോട്ടല്‍ തൊഴിലാളിയാണ് അഭിജിത്തിന്റെ അച്ഛന്‍ വിജയകുമാരന്‍. അഭിജിത്തിനെ നോക്കാന്‍ ജോലി ഉപേക്ഷിക്കേണ്ടി വന്നു. അഭിജിത്തിന്റെ സഹോദരന്‍ വര്‍ക്ക്‌ഷോപ്പ് തൊഴിലാളിയാണ്. വൃക്ക ദാനം ചെയ്യാന്‍ അച്ഛന്‍ തയ്യാറാണ്. വൃക്ക മാറ്റിവയ്ക്കുന്നതിന് മുമ്പ് മൂത്രസഞ്ചിയ്ക്ക് ഒരു ഓപ്പറേഷന്‍ ചെയ്യണം.
മോഹന്‍ലാലിന്റെ കടുത്ത ആരാധകനാണ് അഭിജിത്ത്. തന്റെ രോഗത്തിന്റെ ഗൗരവമൊന്നും ഈ കുട്ടിക്ക് അറിയില്ല. മോഹന്‍ലാലിനെ നേരില്‍ കാണണം എന്നത് അഭിജിത്തിന്റെ വലിയ ആഗ്രഹമായിരുന്നു. ആരാധകരില്‍ നിന്നാണ് അഭിജിത്തിന്റെ അവസ്ഥ മോഹന്‍ലാല്‍ അറിയുന്നത്. തിരുവനന്തപുരത്ത് എത്തുന്ന ദിവസം കാണാമെന്ന് അദ്ദേഹം പറഞ്ഞ വാക്കുപാലിക്കുകയും ചെയ്തു.
Mohanlal visits young fan
