Connect with us

മോഹൻലാലിന് നേരെ ‘കൈ തോക്ക്’ ചൂണ്ടി നടൻ അലൻസിയറിന്റെ പ്രതിഷേധം !!

Malayalam Breaking News

മോഹൻലാലിന് നേരെ ‘കൈ തോക്ക്’ ചൂണ്ടി നടൻ അലൻസിയറിന്റെ പ്രതിഷേധം !!

മോഹൻലാലിന് നേരെ ‘കൈ തോക്ക്’ ചൂണ്ടി നടൻ അലൻസിയറിന്റെ പ്രതിഷേധം !!

മോഹൻലാലിന് നേരെ ‘കൈ തോക്ക്’ ചൂണ്ടി നടൻ അലൻസിയറിന്റെ പ്രതിഷേധം !!

എതിർപ്പുകളെയും വിമര്ശങ്ങളെയുംഅതിജീവിച്ച് സംസ്ഥാന പുരസ്‌കാര വേദിയിൽ അതിഗംഭീര കയ്യടി വാങ്ങി മോഹൻലാൽ. മോഹൻലാലിനെ പങ്കെടുപ്പിക്കരുതെന്നു പ്രതിഷേതിച്ചവർക്ക് മുൻപിൽ തലയുയർത്തി മോഹൻലാൽ എത്തി. വളരെ മിതമായ എന്നാൽ കുറിക്കു കൊള്ളുന്ന പ്രസംഗത്തിലൂടെ നിറഞ്ഞ കരഘോഷങ്ങൾ ഏറ്റു വാങ്ങിയാണ് മോഹൻലാൽ പുരസ്‌കാര വേദി വിട്ടത്.

നിങ്ങളുടെ ഇടയിലേക്ക് വരാൻ എനിക്കാരുടെയും അനുവാദം വേണ്ട എന്ന വാക്കിലൂടെ തന്റെ പ്രിയപ്പെട്ട നാട്ടിൽ നിന്ന് സംസാരിക്കുന്നതിന്റെ സന്തോഷവും പങ്കു വച്ചാണ് മോഹൻലാൽ ആരംഭിച്ചത് . നാൽപതു വർഷമായി തുടരുന്ന യാത്രയാണ് സിനിമാ. എവിടെ വരെ എപ്പോൾ വരെ എന്നറിയില്ല .ഈ വേദിയിലേക്ക് എത്തുമ്പോൾ താൻ അതിഥിയല്ലെന്നും തന്റെ സഹപ്രവർത്തകരെ ആദരിക്കുന്നത് സന്തോഷമാണ് , അത് തന്റെ അവകാശമാണെന്നും പറഞ്ഞാണ് മോഹൻലാൽ അവസാനിപ്പിച്ചത്.

എന്നാൽ പുരസ്‌കാര ചടങ്ങിൽ മോഹൻലാലിനെതിരെ നടൻ അലൻസിയറിന്റെ പ്രതിഷേധം ശ്രദ്ധേയമായി . മോഹൻലാൽ പ്രസംഗിച്ചുകൊണ്ടിരിക്കെ പ്രസംഗപീഠത്തിനു താഴെയെത്തി കൈവിരലുകൾ തോക്കുപോലെയാക്കി രണ്ടുവട്ടം വെടിയുതിർക്കുകയായിരുന്നു. മോഹൻലാൽ പറഞ്ഞുകൊണ്ടിരിക്കുന്നതു കള്ളമെന്ന ഭാവേനയായിരുന്നു മികച്ച സ്വഭാവ നടനുള്ള പുരസ്കാരം സ്വീകരിക്കാനെത്തിയ അലൻസിയറുടെ പ്രവൃത്തി.

തുടർന്നു സ്റ്റേജിലേക്കു കയറി മോഹൻലാലിന് അടുത്ത് എത്താനുള്ള ശ്രമം ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചുവും പൊലീസും ചേർന്നു തടയുകയും സ്റ്റേജിനു പുറകിലേക്കു കൂട്ടിക്കൊണ്ടുപോവുകയും ചെയ്തു. ഇതിനിടയിൽ മോഹൻലാൽ പ്രസംഗം അവസാനിപ്പിക്കുകയും ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ എ.കെ.ബാലൻ, ഇ.ചന്ദ്രശേഖരൻ, കടകംപള്ളി സുരേന്ദ്രൻ, മാത്യു ടി.തോമസ്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.മുരളീധരൻ എംഎൽഎ തുടങ്ങിയവർ വേദിയിലിരിക്കെയായിരുന്നു അലൻസിയറിന്റെ പ്രതിഷേധം.

വിരലുകൾ തോക്കുപോലെയാക്കി അലൻസിയർ വെടിവയ്ക്കുന്നതു ബാലൻ മുഖ്യമന്ത്രിയെ കാണിച്ചു കൊടുത്തെങ്കിലും ഗൗരവം കുറയ്ക്കാനായി മുഖ്യമന്ത്രി ആസ്വദിച്ചു ചിരിച്ചു വിടുകയായിരുന്നു. അതേസമയം തന്റെ പ്രവൃത്തിയിൽ പ്രതിഷേധസൂചകമായി എന്തെങ്കിലും കാണേണ്ടതില്ലെന്ന് അലൻസിയർ മനോരമയോടു പറഞ്ഞു. ആ നിമിഷം എന്താണു ചെയ്തതെന്നു വ്യക്തമായ ഓർമയില്ലെന്നും അദ്ദേഹം പറഞ്ഞു. പുരസ്കാര പ്രഖ്യാപന വേളയിൽ മികച്ച സ്വഭാവ നടനുള്ള പുരസ്കാരത്തെ അലൻസിയർ വിമർശിച്ചിരുന്നു. തനിക്കു സ്വഭാവ നടനുള്ള പുരസ്കാരം നൽകിയപ്പോൾ നായകന്മാരൊക്കെ ചെയ്യുന്നത് എന്തു വേഷമാണെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.

alancier against mohanlal

More in Malayalam Breaking News

Trending

Recent

To Top