Actor
ശ്രീകുമാരന്‍ തമ്പി ഫൗണ്ടേഷന്‍ പുരസ്‌കാരം മോഹന്‍ലാലിന്
ശ്രീകുമാരന്‍ തമ്പി ഫൗണ്ടേഷന്‍ പുരസ്‌കാരം മോഹന്‍ലാലിന്
അഭിനയ മേഖലയിലെ മികവിന് ഈ വര്‍ഷത്തെ ശ്രീകുമാരന്‍ തമ്പി ഫൗണ്ടേഷന്‍ പുരസ്‌കാരം മോഹന്‍ലാലിന് സമ്മാനിക്കും. ഓഗസ്റ്റ് 31 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആണ് പുരസ്കാരം കൈമാറുന്നത്. ഒരു ലക്ഷം രൂപയും ശില്‍പവും അടങ്ങുന്നതാണ് പുരസ്‌കാരം.
കെ ജയകുമാര്‍, പ്രഭാവര്‍മ, പ്രിയദര്‍ശന്‍ എന്നിവര്‍ അടങ്ങിയ ജൂറി ആണ് പുരസ്‌കാര ജേതാവിനെ തിരെഞ്ഞെടുത്തത്. അതേസമയം, തന്‍റെ സിനിമാ തിരക്കുകളിലാണ് നടന്‍. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന എല്‍ 360 എന്ന് താത്കാലികമായി പേരിട്ടിരക്കുന്ന ചിത്രത്തിലാണ് താരം അഭിനയിച്ചുകൊണ്ടിരിക്കുന്നത്.
മലയാളത്തിലെ പ്രിയപ്പെട്ട താര ജോഡികളായ മോഹന്‍ലാല്‍-ശോഭന കോമ്പോ വീണ്ടുമൊന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. 2009ല്‍ റിലീസ് ചെയ്ത ‘സാഗര്‍ ഏലിയാസ് ജാക്കി’യില്‍ ആയിരുന്നു ഒടുവില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചത്.
നാലു പതിറ്റാണ്ടിലേറെയായി സിനിമയിലെ നിറ സാന്നിധ്യമാണ് മോഹന്‍ലാല്‍.
5 ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍, രണ്ട് മികച്ച നടനുള്ള പ്രത്യേക ജൂറി പരാമര്‍ശം, അഭിനയത്തിന് പ്രത്യേക ജൂറി അവാര്‍ഡ്, മികച്ച ഫീച്ചര്‍ ഫിലിമിനുള്ള അവാര്‍ഡ്, നിര്‍മ്മാതാവ് എന്ന നിലയില്‍ കേരള സ്‌റ്റേറ്റ് ഫിലിം അവാര്‍ഡ്, ഫിലിം ഫെയര്‍ അവാര്‍ഡുകള്‍, എന്നിവയും മറ്റു നിരവധി അംഗീകാരങ്ങളും മോഹന്‍ലാലിനെ തേടിയെത്തിയിട്ടുണ്ട്.
ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ സംഭാവനകളെ മാനിച്ച് 2001ലും 2010 ലും പത്മശ്രീ പുരസ്‌കാരവും 2019 ല്‍ പത്മഭൂഷനും, ഇന്ത്യയുടെ നാലാമത്തെയും, മൂന്നാമത്തെയും ഉയര്‍ന്ന സിവിലിയന്‍ ബഹുമതികള്‍ എന്നിവയും അദ്ദേഹത്തെ തേടിയെത്തി.
2009 ടെറിട്ടോറിയല്‍ ആര്‍മിയിലെ ലെഫ്റ്റ് കേണല്‍ പദവി ലഭിച്ച ഇന്ത്യയിലെ ആദ്യത്തെ നടനായി മോഹന്‍ലാല്‍ മാറി. 2001 മുതല്‍ 2014 വരെ ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ നിന്നും, 2018 കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്നും ഓണറ്റി ഡോക്ടറേറ്റുകള്‍ നേടിയിട്ടുണ്ട്.