Malayalam Breaking News
ഭീമൻ പാതി വഴിയിൽ മുടങ്ങിയെങ്കിൽ പത്തുതല രാവണനായി അവതരിക്കാൻ മോഹൻലാൽ – വിനയൻ പുറത്ത് വിട്ട സസ്പെൻസ് !
ഭീമൻ പാതി വഴിയിൽ മുടങ്ങിയെങ്കിൽ പത്തുതല രാവണനായി അവതരിക്കാൻ മോഹൻലാൽ – വിനയൻ പുറത്ത് വിട്ട സസ്പെൻസ് !
By
ഇന്ത്യൻ സിനിമ മുഴുവൻ ഇപ്പോൾ ചരിത്ര സിനിമകളുടെ പിന്നാലെയാണ് . തെലുങ്കിൽ ബാഹുബലി പിറന്നു ലോകമെമ്പാടും ചരിത്രം സൃഷ്ടിച്ചതോടെ അത്തരം സിനിമകളോടാണ് ആളുകൾക്ക് താല്പര്യം. സിനിമ ലോകവും അതിനു പിന്നാലെയാണ് . മലയാളത്തിലും അത്തരത്തിൽ പുരാണവും ചരിത്രവുമൊക്കെ ഇതിവൃത്തമാകുന്ന ഒട്ടേറെ ചിത്രങ്ങൾ വരികയും വരാനിരിക്കുകയും ചെയ്യുന്നു. മമ്മൂട്ടിയുടെ മാമാങ്കം , മോഹൻലാലിന്റെ കുഞ്ഞാലി മരയ്ക്കാർ തുടങ്ങി ഒട്ടേറെ ചരിത്ര സിനിമകളാണ് വരാനിരിക്കുന്നത്.
മോഹൻലാലിനെ നായകനാക്കി എം ടി വാസുദേവൻ നായരുടെ തിരക്കഥയിൽ ശ്രീകുമാർ മേനോൻ സിനിമയാക്കാൻ ഇരുന്ന രണ്ടാമൂഴം മുടങ്ങിയതോടെ ഇനി മോഹൻലാലിനെ കുഞ്ഞാലിയായി മാത്രം സങ്കൽപ്പിക്കാൻ സാധിക്കു എന്ന് വിചാരിച്ചിരിക്കുകയാണ് ആരാധകർ. എന്നാൽ ആരാധകർ പ്രതീക്ഷിച്ചതിനും അപ്പുറം മാസ്സ് ലുക്കിൽ മോഹൻലാൽ എത്താൻ പോകുകയാണെന്നാണ് സൂചന.
വിനയനും മോഹൻലാലും തമ്മിലുള്ള പ്രശ്നങ്ങൾ വര്ഷങ്ങളായി നീണ്ടു നിൽക്കുകയായിരുന്നു. എന്നാൽ പരിഭവവും പിണക്കവുമൊക്കെ പറഞ്ഞു തീർത്ത് വിനയൻ മോഹൻലാലിനെ നായകനാക്കി ഒരു ചിത്രം പ്രക്ഷ്യാപിക്കുകയും ചെയ്തു. അതിനു ശേഷം മോഹൻലാലിനെ വാനോളം പുകഴ്ത്തുകയാണ് വിനയൻ.കിട്ടുന്ന അവസരത്തിലെല്ലാം വിനയൻ മോഹൻലാലിന് പ്രശംസകൾ കൊണ്ട് മൂടും.
ഇപ്പോൾ ചിത്രകാരന്റെ ഭാവനയിൽ മോഹൻലാലിനെ രാവണനായി ചിത്രീകരിച്ചിരിക്കുന്ന ഒരു പെയിന്റിംഗ് തന്റെ ഫേസ്ബുക് പേജിൽ പങ്കു വച്ചിരിക്കുകയാണ് സംവിധായകൻ വിനയൻ. ഇതോടെ ഇനി മോഹൻലാൽ – വിനയൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രത്തിൽ മോഹൻലാൽ രാവണനായി ആണോ എത്തുന്നതെന്ന് സംശയത്തിലാണ് ആരാധകർ.
ഭീമനായി മോഹൻലാലിനെ പ്രതീക്ഷിച്ച് നിരാശപ്പെട്ടവർക്ക് രാവണനായി മോഹൻലാൽ അവതരിക്കും എന്ന് സൂചനകളാണ് ഇപ്പോൾ ലഭിക്കുന്നത്. എന്തായാലും വിനയൻ മോഹൻലാലിനെ നീണ്ട കാലത്തിനു ശേഷം നായകനായി ലഭിക്കുമ്പോൾ നിരാശപ്പെടുത്തില്ല എന്നത് ഉറപ്പാണ്. ഇനി രാവണന് മോഹൻലാലിൻറെ മുഖമായി സ്‌ക്രീനിൽ കാണാൻ സാധിക്കുമോ എന്ന് കാത്തിരിക്കാം.
mohanlal to play ravanan in vinayan movie ?
