Malayalam Breaking News
പോക്കിരിരിരാജയുടെ രണ്ടാം ഭാഗമല്ല മധുരരാജാ! ഇത് രണ്ടാം വരവാണ് -മമ്മൂട്ടി !!!
പോക്കിരിരിരാജയുടെ രണ്ടാം ഭാഗമല്ല മധുരരാജാ! ഇത് രണ്ടാം വരവാണ് -മമ്മൂട്ടി !!!
കാത്തിരിപ്പിനൊടുവിൽ മധുരരാജയുടെ ട്രെയ്‌ലർ എത്തി. ഗംഭീര വരവാണ് ഇത്തവണ മമ്മൂക്ക നടത്തിയിരിക്കുന്നത്. ആരാധകാരെ ആവേശത്തിന്റെ മുൾമുനയിൽ നിർത്തുന്ന രീതിയിലാണ് ട്രെയ്‌ലർ എടുത്തിരിക്കുന്നത്.ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ പ്രേക്ഷകർ.
2009 ല്‍ പുറത്തു വന്ന പോക്കിരിരാജയുടെ രണ്ടാം ഭാഗമായിട്ടാണ് മധുരരാജ എത്തുന്നത്.എന്നാല്‍ രാജയുടെ രാണ്ടാം ഭാഗം വേണോ എന്നുളള ചോദ്യങ്ങള്‍ ട്രെയിലര്‍ റിലീസിന് മുന്‍പ് തന്നെ പുറത്തു വന്നിരുന്നു. അതിനുളള മറുപടിയും മമ്മൂക്ക നല്‍കിയിരുന്നു. മധുരരാജ പോക്കിരാജയുടെ രണ്ടാം ഭാഗമെന്ന് പറയാന്‍ കഴിയില്ലെന്ന് മമ്മൂട്ടി. പത്രസമ്മേളനത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.
പോക്കിരാജ ഫോര്‍മാറ്റില്‍ ഇനി ഒരു ചിത്രം വേണോ എന്നുളള ചോദ്യങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു. പോക്കിരാജ ഫോര്‍മാറ്റില്‍ വീണ്ടും ഒരു ചിത്രം വരുമ്ബോള്‍ എത്രമാത്രം ആത്മവിശ്വാസത്തോടെയാണ് ചിത്രത്തെ സമീപിക്കുന്നതെന്നായിരുന്നു ചോദ്യം. എന്നാല്‍ ഇതിന് കൃത്യമായ മറുപടി മമ്മൂക്ക തന്നെ നല്‍കുകയും ചെയ്തിരുന്നു.മനുഷ്യന്റെ വികാരങ്ങള്‍ക്കോ മൂല്യങ്ങള്‍ക്കോ കാലങ്ങള്‍ അനുസരിച്ച് മാറ്റമുണ്ടാകില്ല. ഈ സിനിമ നന്മയുടെ ഭാഗത്ത് നില്‍ക്കുന്ന ചിത്രമാണ്. തിന്മയില്‍ നിന്ന് നന്മ ജയിക്കുന്നതാണ് സിനിമ. ഫ്രാഞ്ചൈസി ചിത്രങ്ങള്‍ ലോകസിനിമയില്‍ എത്രയോ കാലങ്ങളായി വരുന്നുണ്ട്. അവഞ്ചേഴ്സിന്റെ പതിനാലാം ഭാഗമാണ് ഇപ്പോള്‍ പുറത്തു വരുന്നത്.അതൊന്നും ഒരു ചോദ്യവും കൂടാതെ കാണും. ഈ പാവം രാജയോടെന്തിനായിങ്ങനെ? മമ്മൂട്ടി രസകരമായി ചോദിച്ചു.
മധുരാജ പോക്കിരാജയുടെ രണ്ടാം ഭാഗമാണെന്ന് പറയാന്‍ കഴിയുകയില്ല. രണ്ടാം വരവാണ്. ആദ്യ ഭാഗത്തിലുളള താരങ്ങളായ നെടുമുടി വേണു, സിദ്ദിഖ്, സലിം കുമാര്‍ തുടങ്ങിയവര്‍ മധുരരാജയിലുമണ്ട്. എന്നാല്‍ ഇപ്പോള്‍ രാജ പറയയുന്നത് പുതിയ സ്ഥലത്തെ കഥയാണ്. അവിടെ പുതിയ രീതികളാണ്.
ആദ്യ ഭാഗത്തില്‍ പൃഥ്വിയായിരുന്നു മമ്മൂക്കയുടെ സഹോദരന്‍ സൂര്യയുടെ കഥാപാത്രത്തില്‍ എത്തിയത്. എന്നാല്‍ രണ്ടാം ഭാഗത്തില്‍ താരമില്ല. പകരം തമിഴ് താരം ജയ് ആണ് എത്തുന്നത്. എന്നാല്‍ ജയ് അവതരിപ്പിക്കുന്ന കഥാപാത്രത്തെ കുറിച്ചുള്ള ഒരു ക്യൂ പോലും മധുരരാജ ടീം നല്‍കിയില്ല. ജയ് യുടെ കഥാപാത്രം വരുന്നത് മധുരയില്‍ നിന്ന് മാത്രമാണെന്ന് മാത്രമാണ് ആകെ അറിയിച്ചത്. താരത്തിന്റെ കഥാപാത്രത്തെ കുറിച്ച് പറഞ്ഞാല്‍ രസച്ചരട് പൊട്ടിപ്പോകുമെന്നായിരുന്നു. ഇപ്പോഴും ജയ് പ്രേക്ഷകര്‍ക്കിടയില്‍ സസ്പെന്‍സായി നില്‍ക്കുകയാണ്.
2009 ലായിരുന്നു വൈശാഖ് സംവിധാനം ചെയ്ത പോക്കിരി രാജ റിലീസിനായി എത്തിയത്. ചിത്രം പുറത്തിറങ്ങി 10 വര്‍ഷത്തിനു ശേഷമാണ് മധുരരാജ എത്തുന്നത്. നല്ല ചിത്രങ്ങള്‍ക്ക് കാല-ദേശ-ഭാഷാന്തരങ്ങള്‍ ഇല്ലെന്നും അതിനാലാണ് 10 വര്‍ഷത്തിനു ശേഷം പോക്കിരി രാജയിലെ കഥാപാത്രത്തിന്റെ തുടര്‍ച്ചയായ മധുരരാജയില്‍ അഭിനയിക്കുന്നതെന്നും മമ്മൂട്ടി വ്യക്തമാക്കി.
mammootty about madhuraraja filim
