Connect with us

മോഹൻലാൽ …സൂര്യയ്ക്ക് വില്ലനും ടോവിനോയ്ക്ക് ചേട്ടനും

Malayalam Breaking News

മോഹൻലാൽ …സൂര്യയ്ക്ക് വില്ലനും ടോവിനോയ്ക്ക് ചേട്ടനും

മോഹൻലാൽ …സൂര്യയ്ക്ക് വില്ലനും ടോവിനോയ്ക്ക് ചേട്ടനും

മോഹൻലാലിനെയും അദ്ദേഹത്തിന്റെ ചിത്രങ്ങളെക്കുറിച്ചും ഒരോ ദിവസവും പുറത്തു വന്നു കൊണ്ടിരിക്കുന്ന വാർത്തകൾ ആരാധകർ ആവേശത്തോടെയാണ് സ്വീകരിക്കുന്നത്. ഒട്ടെറെ ബിഗ്ബജറ്റ് സിനിമകൾ അദ്ദേഹത്തിന്റെതായി അണിയറയിൽ ഒരുങ്ങി കൊണ്ടിരിക്കുകയും ചെയ്യുന്നു.

ഏതാണ്ട് ആയിരം കോടി രൂപയ്ക്ക് മുകളിലാണ് മോഹൻലാൽ എന്ന നടനെ മാത്രം വിശ്വസിച്ച് സിനിമ നിർമ്മാതാക്കൾ സിനിമ വ്യവസായത്തിൽ മുതൽ ഇറക്കുവാൻ തയ്യാറായിരിക്കുന്നത്.കൂടുതലും അദ്ദേഹത്തിന്റെ സുഹൃത്ത് വലയത്തിൽ നിന്നുള്ളവരാണ് മുതൽ മുടക്കിയിരിക്കുന്നവർ.മറ്റൊരു വിശേഷം തമിഴിൽ സൂര്യയ്ക്ക് ഒപ്പം ആദ്യമായി മോഹൻലാൽ അഭിനയിക്കുന്നു എന്നതാണ്.

തീർന്നില്ല കെ വി ആനന്ദ് സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തിൽ വില്ലൻ വേഷത്തിലാകും കംപ്ലീറ്റ് ആക്ടർ എത്തുക എന്നും വാർത്തകൾ വന്നു കഴിഞ്ഞു.

tovinothomas5-19-1471607817മറ്റൊരു വാർത്ത നടൻ പൃഥ്വിരാജ് മുരളി ഗോപിയുടെ രചനയിൽ സംവിധാനം ചെയ്യുന്ന ലൂസിഫറിൽ മോഹൻലാലിനൊപ്പം മലയാളികളുടെ പ്രിയയുവതാരം ടോവിനോ തോമസ് മോഹൻലാലിന്റെ അനുജനായി അഭിനയിക്കുന്നു എന്ന അഭ്യൂഹമാണ്. ടോവിനോ ലൂസിഫറിന്റെ ടൈറ്റിൽ കാർഡ് ഷെയർ ചെയ്തതോടെയാണ് അഭ്യൂഹങ്ങൾ ശക്തമായത്.

tovinothomas-29-1503982702മലയാളത്തിലും തമിഴിലും ഏറെ തിരക്കുള്ള നടനാണ് ഇപ്പോൾ ടോവിനോ. മായാ നദി എന്ന ചിത്രമാണ് മലയാളത്തിൽ ടോവിനോ അഭിനയിച്ച് പ്രദർശനത്തിന് അവസാനമെത്തിയ ചിത്രം.

More in Malayalam Breaking News

Trending

Recent

To Top