Malayalam Breaking News
ആ നിർണായക വേഷത്തിലേക്ക് ദിലീപിനെ നിർദേശിച്ചത് മോഹൻലാൽ !
ആ നിർണായക വേഷത്തിലേക്ക് ദിലീപിനെ നിർദേശിച്ചത് മോഹൻലാൽ !
By
കമ്മാര സംഭവം എന്ന ചിത്രത്തിന് ശേഷം ദിലീപ് നായകനാകുന്ന ചിത്രമാണ് ബി ഉണ്ണികൃഷ്ണൻ ഒരുക്കുന്ന കോടതി സമക്ഷം ബാലൻ വക്കീൽ . ഉടൻ തിയേറ്ററുകളിലേക്ക് എത്തുന്ന ചിത്രത്തിൽ മമ്ത മോഹൻദാസും , പ്രിയ ആനന്ദും നായികമാരാകുന്ന ചിത്രം ഉടൻ തിയേറ്ററുകളിലേക്ക് എത്തുന്നു.
ഈ കഥാപാത്രം അവതരിപ്പിക്കാനായി ഏറ്റവും അനുയോജ്യന്‍ ദിലീപാണെന്നായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്. ബി ഉണ്ണിക്കൃഷ്ണനാണ് ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയത്. സിനിമയുടെ ഓഡിയോ ലോഞ്ചിനിടയിലാണ് അദ്ദേഹം കാര്യങ്ങള്‍ വിശദീകരിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ അദ്ദേഹത്തിന്റെ വാക്കുകള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. മോഹന്‍ലാലിനേയും മഞ്ജു വാര്യരേയും നായികാനായകന്മാരാക്കി ഒരുക്കിയ വില്ലന്‍ ശേഷം ദിലീപിനൊപ്പമാണ് ബി ഉണ്ണിക്കൃഷ്ണന് എത്തുന്നത്.
വില്ലന്‍ ശേഷമുള്ള സിനിമയെക്കുറിച്ച് ആലോചിച്ച് തുടങ്ങിയപ്പോള്‍ മോഹന്‍ലാലിനോട് ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞിരുന്നു. കഥാപാത്രത്തെക്കുറിച്ച് പറഞ്ഞതിന് പിന്നാലെയായാണ് മോഹന്‍ലാല്‍ ഇത് ദിലീപിനെ വെച്ച് ചെയ്യാനും ദിലീപായിരിക്കും കൂടുതല്‍ അനുയോജ്യനെന്നുമായിരുന്നു പറഞ്ഞത്. സംവിധായകന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.
mohanlal suggests dileep
