Connect with us

‘ഈ ദിവസമെങ്കിലും മറക്കാതിരിക്കു, ഇന്ന് നമ്മുടെ വെഡ്ഡിങ് ആനിവേഴ്‌സറിയാണ്’ എന്നായിരുന്നു ആ കുറിപ്പിൽ എഴുതിയിരുന്നത്, അതിന് ശേഷം ഇതുവരെ ആ ദിവസം ഞാൻ മറന്നിട്ടില്ല; മോഹൻലാൽ

Malayalam

‘ഈ ദിവസമെങ്കിലും മറക്കാതിരിക്കു, ഇന്ന് നമ്മുടെ വെഡ്ഡിങ് ആനിവേഴ്‌സറിയാണ്’ എന്നായിരുന്നു ആ കുറിപ്പിൽ എഴുതിയിരുന്നത്, അതിന് ശേഷം ഇതുവരെ ആ ദിവസം ഞാൻ മറന്നിട്ടില്ല; മോഹൻലാൽ

‘ഈ ദിവസമെങ്കിലും മറക്കാതിരിക്കു, ഇന്ന് നമ്മുടെ വെഡ്ഡിങ് ആനിവേഴ്‌സറിയാണ്’ എന്നായിരുന്നു ആ കുറിപ്പിൽ എഴുതിയിരുന്നത്, അതിന് ശേഷം ഇതുവരെ ആ ദിവസം ഞാൻ മറന്നിട്ടില്ല; മോഹൻലാൽ

‌‌‌മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന് സോഷ്യൽ മീഡിയയിൽ ആഘോഷങ്ങളുടെയും ആശംസകളുടെയും വസന്തകാലമാണ്. 1980 ൽ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിലൂടെ എത്തി മലയാളികളുടെ മനസ്സിനെ കീഴടക്കാൻ മോഹൻലാൽ എന്ന നടന് അധികം കാലതാമസം ഒന്നും വേണ്ടി വന്നില്ല.

മോഹൻലാലിനോടുള്ളത് പോലെ തന്നെ അദ്ദേഹത്തിന്റെ കുടുംബത്തോടും പ്രേക്ഷകർക്കേറെ ഇഷ്ടമാണ്. ഇപ്പോഴിതാ മുമ്പൊരിക്കൽ ഒരു മാധ്യമത്തോട് സംസാരിക്കവെ തങ്ങളുടെ ഒരു വെഡ്ഡിഡ് ആനിവേഴ്‌സറി മറന്ന് പോയതിനെ കുറിച്ച് ആണ് മോഹൻലാൽ സംസാരിക്കുന്നത്. ജോൺ ബ്രിട്ടാസ് അവതാരകനായി എത്തിയ പരിപാടിയിൽ നിന്നുള്ള വീഡിയോ ഇപ്പോൾ ഫാൻസ് പേജുകളിലൂടെ വീണ്ടും വൈറലാകുകയാണ്.

ഒരു ദിവസം ഞാൻ ദുബായിലേക്ക് പോകുകയാണ്. കാറിൽ എന്നെ എയർപോർട്ടിൽ വിട്ടതിന് ശേഷം എന്റെ ഭാര്യ സുചിത്ര തിരിച്ചുപോയി. ഞാൻ അകത്ത് കയറി, ആ ലോഞ്ചിൽ ഇരിക്കുമ്പോൾ എനിക്കൊരു കോൾ വന്നു, അത് സുചിത്രയായിരുന്നു. ‘ഞാൻ നിങ്ങളുടെ ബാഗിൽ ഒരു സാധനം വച്ചിട്ടുണ്ട്. അതെടുത്ത് നോക്കു’ എന്ന് പറഞ്ഞു, എന്താണ് എന്ന് ചോദിച്ചപ്പോൾ, നോക്കൂ എന്ന് പറഞ്ഞ് കോൾ കട്ടായി.

എന്റെ കൈയ്യിലുണ്ടായിരുന്ന ബാഗ് ഞാൻ തുറന്ന് നോക്കി, അതിലൊരു ഗിഫ്റ്റ് ഉണ്ടായിരുന്നു. അത് തുറന്ന് നോക്കിയപ്പോൾ ഒരു റിങ്, കൂടെ ഒരു കുറിപ്പും. ‘ഈ ദിവസമെങ്കിലും മറക്കാതിരിക്കു, ഇന്ന് നമ്മുടെ വെഡ്ഡിങ് ആനിവേഴ്‌സറിയാണ്’ എന്നായിരുന്നു അതിലെഴുതിയിരുന്നത്. എനിക്ക് വല്ലാത്ത സങ്കടം തോന്നി. ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കാത്ത ആളായിരുന്നോ ഞാൻ എന്നോർത്താണ് വിഷമം തോന്നിയത്.

ഇത്തരം ചെറിയ ചെറിയ കാര്യങ്ങളാണല്ലോ നമ്മുടെ വലിയ സന്തോഷം. അതിന് ശേഷം ഇതുവരെ ആ ദിവസം ഞാൻ മറന്നിട്ടില്ല എന്ന് മോഹൻലാൽ പറഞ്ഞു. ഇതിൽ കുറ്റപ്പെടുത്തലിന്റെ സ്വരമില്ലേ എന്ന് ബ്രിട്ടാസ് ചോദിച്ചപ്പോൾ, അതെ തീർച്ചയായും ഉണ്ട്. അത് ഞാൻ മനസ്സിലാക്കേണ്ടതാണ് എന്നായിരുന്നു ലാലിന്റെ മറുപടി. ഭാര്യ സ്‌കോർ ചെയ്‌തോ എന്ന് ചോദിച്ചപ്പോൾ, അവരെപ്പോഴും അങ്ങനെ വേണം എന്നായിരുന്നു ലാലേട്ടൻ പറഞ്ഞത്.

1988 ഏപ്രിൽ 28 ന് ആയിരുന്നു മോഹൻലാൽ സുചിത്ര വിവാഹം. അന്നുമുതൽ ലാലേട്ടന്റെ നിഴലായി സുചിത്രയുണ്ട്. വീട്ടുകാര്യങ്ങൾക്ക് പുറമെ താരരാജാവ് തുടങ്ങിവച്ച ബിസിനെസ്സ് സാമ്രാജ്യങ്ങൾ നോക്കി നടത്തുന്നതിലും സുചിത്രയുടെ പങ്ക് ചെറുതല്ല. സുചിത്ര ജനിച്ചതും വളർന്നതും സിനിമ പാരമ്പര്യമുള്ള ഒരു കുടുംബത്തിലാണ്. തമിഴ് സിനിമ നിർമാതാവ് കെ ബാലാജിയുടെ മകളാണ് സുചിത്ര.

ജാതകം ചേരില്ലെന്ന കാരണത്താൽ ആദ്യം വേണ്ടെന്നു വച്ച കല്യാണാലോചന രണ്ടു വർഷങ്ങൾക്കു ശേഷം വീണ്ടും നിയോഗം പോലെ വീട്ടുകാർ നടത്തികൊടുക്കുകയായിരുന്നു. വീട്ടുകാർ പറഞ്ഞുറപ്പിച്ച വിവാഹമായിരുന്നെങ്കിലും വിവാഹത്തിനു മുൻപേ സുചിത്ര മോഹൻലാലിന്റെ ആരാധികയായിരുന്നുവെന്ന കാര്യം ഒരിക്കൽ സുചിത്രയുടെ സഹോദരൻ സുരേഷ് ബാലാജി തന്നെ വെളിപ്പെടുത്തിയിരുന്നു.

സിനിമയിലൂടെ തന്നെയായിരുന്നു മോഹൻലാൽ സുചിത്രയുടെ മനസ്സ് കീഴടക്കിയതും. പിന്നീട് ഇരുവരും പ്രണയത്തിലാവുകയും തുടർന്ന് കത്തുകൾ എഴുതുകയും ചെയ്തിരുന്നു. പിന്നീടായിരുന്നു സുചിത്രയുടെ ഇഷ്ടം മനസ്സിലാക്കിയതെന്നാണ് സുരേഷ് ബാലാജി പറഞ്ഞിരുന്നത്. എന്നാൽ ഇരുവരുടെയും വിവാഹത്തിന് മുൻപ് ജാതകം നോക്കിയപ്പോൾ അത് ചേരില്ലായിരുന്നു എന്നായിരുന്നു എന്നായിരുന്നു ജ്യോത്സ്യന്റെ പ്രവചനം. പിന്നീട് രണ്ട് വർഷങ്ങൾക്ക് ശേഷം മറ്റൊരു ജോത്സ്യനെ കാണിച്ചപ്പോൾ പ്രശ്‌നങ്ങളൊന്നും ഇല്ല എന്നായിരുന്നു അത്രേ പറഞ്ഞത്.

More in Malayalam

Trending

Recent

To Top