Connect with us

26 വര്‍ഷമായി നിധി പോലെ കാത്തു സൂക്ഷിച്ച ആ സമ്മാനം ആരാധകന്‍ മോഹന്‍ലാലിന് സമ്മാനിച്ചു

Malayalam Breaking News

26 വര്‍ഷമായി നിധി പോലെ കാത്തു സൂക്ഷിച്ച ആ സമ്മാനം ആരാധകന്‍ മോഹന്‍ലാലിന് സമ്മാനിച്ചു

26 വര്‍ഷമായി നിധി പോലെ കാത്തു സൂക്ഷിച്ച ആ സമ്മാനം ആരാധകന്‍ മോഹന്‍ലാലിന് സമ്മാനിച്ചു

26 വര്‍ഷമായി നിധി പോലെ കാത്തു സൂക്ഷിച്ച ആ സമ്മാനം ആരാധകന്‍ മോഹന്‍ലാലിന് സമ്മാനിച്ചു

26 വര്‍ഷമായി നിധിപോലെ കാത്തുസൂക്ഷിച്ച സമ്മാനം ആരാധകന്‍ മോഹന്‍ലാലിന് സമ്മാനിച്ചിരിക്കുകയാണ്. കൊടുങ്ങല്ലൂര്‍ സ്വദേശി സഫീര്‍ അഹമ്മദ് ആണ് രണ്ടു പതിറ്റാണ്ട് കാലം സൂക്ഷിച്ചു വെച്ചിരുന്ന ആ സമ്മാനം മോഹന്‍ലാലിന് സമ്മാനിച്ചത്. ഒരു പത്രത്താളാണ് സഫീര്‍ മോഹന്‍ലാലിന് നല്‍കിയത്. മോഹന്‍ലാലിന് ലഭിച്ച ആദ്യ ദേശീയ പുരസ്‌കാരത്തിന്റെ വാര്‍ത്ത അടങ്ങിയ പത്രമാണ് സഫീര്‍ സമ്മാനമായി നല്‍കിയത്.

1991ല്‍ പുറത്തിറങ്ങിയ ഭരതം എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിന് മോഹന്‍ലാലിന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു. അതിന് മുമ്പ് കിരീടത്തിനു മികച്ച നടനുള്ള സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരവും മോഹന്‍ലാലിന് ലഭിച്ചിരുന്നു. എന്നാല്‍ മികച്ച നടനുള്ള ഭരത് അവാര്‍ഡ് ലഭിച്ചത് ഭരതത്തിലെ പ്രകടനത്തിനാണ്.

1992ലാണ് മോഹന്‍ലാലിന് ദേശീയ അവാര്‍ഡ് ലഭിച്ച വാര്‍ത്ത വന്നത്. 1992 എട്ടിനുള്ള പത്രങ്ങളിലാണ് ഈ വര്‍ാര്‍ത്ത വരുന്നത്. അന്ന് പിഡിസി വിദ്യാര്‍ത്ഥിയായിരുന്ന സഫീര്‍ ഒരു കൗതുകത്തിന് അന്നത്തെ ആ വാര്‍ത്ത വന്ന മനോരമ പേപ്പര്‍ സൂക്ഷിച്ചു വെച്ചിരുന്നു.


എന്നാലിപ്പോഴാണ് ഈ നിധി സഫീര്‍ മോഹന്‍ലാലിന് കൈമാറുന്നത്. ലൂസിഫര്‍ ലൊക്കേഷനില്‍ നിന്ന് മോഹന്‍ലാല്‍ കൊച്ചിയില്‍ ഡ്രാമ ഡബ്ബിങ്ങിന് വേണ്ടി എത്തിയപ്പോള്‍ സഫീര്‍ തന്റെ കയ്യിലെ ഈ നിധി കാണിച്ചതായി മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ പറയുന്നു. ഇതിലൂടെ തന്റെ ഏറെ നാളത്തെ ആഗ്രഹമാണ് സാധിച്ചതെന്ന് സഫീര്‍ പറയുന്നു. ഈ പേപ്പറിന്റെ ഹാര്‍ഡ് കോപ്പി സഫീറിന്റെ കൈയ്യിലും മനോരമയുടെ ആര്‍ക്കൈവിലും മാത്രമേ കാണൂവെന്നും മോഹന്ഡലാല്‍ ഫാന്‍സ് അസോസിയേഷന്‍ പറയുന്നു. ഖത്തര്‍ ലാല്‍ കെയറിലെ ഒരംഗം കൂടിയാണ് സഫീര്‍.

Mohanlal s fans precious gift

More in Malayalam Breaking News

Trending

Recent

To Top