വാളയാർ പരമശിവമായി വീണ്ടും ദിലീപ് !! സംവിധാനം ജോഷി തന്നെ; നായികയായെത്തുന്നത് കാവ്യ..!! ജനപ്രിയനായകന്റെ മാസ്സ് സിനിമക്കായി കട്ട കാത്തിരിപ്പിൽ ആരാധകർ….
തുടര്‍ച്ചയായി ഉണ്ടായ പരാജയങ്ങൾ കാരണം സിനിമയില്‍ നിന്ന് അല്‍പ്പ കാലമായി മാറിനിൽക്കുകയാണ് സംവിധായകന്‍ ജോഷി. എപ്പോഴൊക്കെ പരാജയങ്ങള്‍ മൂലം മാറിനിന്നിട്ടുണ്ടോ അപ്പോഴൊക്കെ അതിശക്തമായ സിനിമകളുമായി മടങ്ങിവരവ് നടത്തിയിട്ടുമുണ്ട് ജോഷി. നാല് തുടര്‍പരാജയങ്ങള്‍ക്ക് പിന്നാലെ ‘ന്യൂഡല്‍ഹി’ എന്ന ബ്രഹ്‌മാണ്ഡഹിറ്റുമായി അദ്ദേഹം മടങ്ങി വന്നത് നമുക്ക് ഇതിനോട് ചേർത്ത് വായിക്കാം.
വലിയ ഇടവേളയ്ക്ക് ശേഷം ജോഷി വീണ്ടും തിരിച്ചുവരുന്നത് ‘വാളയാര്‍ പരമശിവം’ എന്ന പ്രൊജക്ടുമായാണ്. റണ്‍വേ എന്ന സൂപ്പര്‍ഹിറ്റ് സിനിമയുടെ രണ്ടാം ഭാഗമാണിത്. ദിലീപ് നായകനാകുന്ന സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്ന രീതിയിലാണ് ഇപ്പോള്‍ റിപ്പോര്‍ട്ടുകള്‍ വന്നുകൊണ്ടിരിക്കുന്നത്.
ഉദയകൃഷ്ണയായിരിക്കും വാളയാര്‍ പരമശിവത്തിന് തിരക്കഥ ഒരുക്കുന്നത്. ഇന്ദ്രജിത്തും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രമായെത്തും. ദിലീപിന്‍റെ നായികയായി കാവ്യാ മാധവന്‍ തന്നെ അഭിനയിക്കും എന്നതാണ് വാളയാര്‍ പരമശിവത്തിന്‍റെ ഏറ്റവും വലിയ പ്രത്യേകത.
സംവിധായകൻ കെ.ജി. ജോർജ് അന്തരിച്ചു. 78 വയസ്സായിരുന്നു. എറണാകുളം കാക്കനാട്ടെ വയോജന കേന്ദ്രത്തിലായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു. നെല്ലിന്റെ തിരക്കഥാകൃത്തായിട്ടാണ്...
പ്രാർത്ഥനകൾക്ക് വിഫലം. സംവിധായകൻ സിദ്ധീഖ് അന്തരിച്ചു. കൊച്ചി അമൃത ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ആശുപത്രിയിൽ വെച്ചാണ് അന്ത്യം. ന്യൂമോണിയയും കരൾ...