Malayalam Breaking News
സൂര്യ ചിത്രത്തിൽ മോഹൻലാലിന്റെ കഥാപാത്രത്തെ കുറിച്ചുള്ള വിവരങ്ങൾ പുറത്ത് !!
സൂര്യ ചിത്രത്തിൽ മോഹൻലാലിന്റെ കഥാപാത്രത്തെ കുറിച്ചുള്ള വിവരങ്ങൾ പുറത്ത് !!
സൂര്യ ചിത്രത്തിൽ മോഹൻലാലിന്റെ കഥാപാത്രത്തെ കുറിച്ചുള്ള വിവരങ്ങൾ പുറത്ത് !!
കെ.വി ആനന്ദ് സംവിധാനം ചെയ്യുന്ന സൂര്യയുടെ മുപ്പത്തിയേഴാമത്തെ ചിത്രത്തിനായി തമിഴ് നാട്ടുകാരേക്കാൾ കൂടുതൽ കാത്തിരിക്കുന്നത് മലയാളികളാണ്. കാരണം മറ്റൊന്നുമല്ല, നമ്മുടെ സ്വന്തം മോഹൻലാൽ അതിൽ ഒരു ഗംഭീര വേഷം ചെയ്യുന്നുണ്ടെന്നത് തന്നെ. ചിത്രത്തിലെ മോഹൻലാലിൻറെ കഥാപാത്രത്തെ കുറിച്ചുള്ള വിവരങ്ങൾ ഇപ്പോൾ പുറത്തായിരിക്കുകയാണ്.
തമിഴ്‌നാട്ടിലെ വളരെ ശക്തനായ ഒരു രാഷ്ട്രീയക്കാരന്റെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത് എന്നാണ് റിപ്പോർട്ടുകൾ പുറത്തു വരുന്നത്. നെഗറ്റീവ് ഷേഡുള്ള കഥാപാത്രമാണ് മോഹൻലാലിന്റേത്.
ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ ലണ്ടനിൽ പൂർത്തിയായി. സൂര്യ ഇപ്പോൾ രണ്ടു സിനിമകളിൽ ഒരേ സമയം അഭിനയിച്ചു കൊണ്ടിരിക്കുകയാണ്. മോഹൻലാലിനും സൂര്യക്കും പുറമെ സമുദ്രക്കനി, ആര്യ, ബൊമൻ ഇറാനി, സയേഷ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
Mohanlal plays an important role in Suriya 37