Connect with us

എന്നെ എങ്ങനെയെങ്കിലും ഇവന്മാരുടെ ഇടയ്ക്കു നിന്ന് രക്ഷിക്കണം , അല്ലെങ്കിൽ ഭ്രാന്തിന്റെ ഡോക്ടറെയെങ്കിലും ഇങ്ങോട്ട് അയക്കണം – ബിഗ് ബോസ് വീട്ടിൽ മനസ്സ് തകർന്നു അരിസ്റ്റോ സുരേഷ്

Malayalam Breaking News

ഓരോ ദിവസവും ബിഗ് ബോസിൽ അങ്കം മുറുകുകയാണ്. ഗ്രൂപ്പ് തിരിയുകയും വാശിയും വൈരാഗ്യവും പൊട്ടിത്തെറികളും ശക്തമാകുകയും ചെയ്യുന്നു. പുറത്തായതിന് ശേഷം അകത്തെത്തി വളരെ ശാന്തമായി ഓരോരുത്തരെയും നിരീക്ഷിക്കുന്ന രഞ്ജിനി ഹരിദാസും , ബിഗ് ബോസ് സീസൺ 1 വിജയിയാകാൻ ഉറപ്പിച്ച സാബു മോനും ബഷീറിന്റെയും അർച്ചനയുടെയും ക്യാപ്റ്റൻസി മത്സരവും പെർലിയുടെയും ശ്രീനിഷിന്റെയും പ്രണയവുമൊക്കെ പരിപാടിയെ പോഷിപ്പിക്കുന്നുണ്ടെങ്കിലും മറ്റൊരാൾ എങ്ങനെയെങ്കിലും പുറത്തു പോകണം എന്ന തീരുമാനത്തിലാണ്.

മറ്റാരുമല്ല , അരിസ്റ്റോ സുരേഷ്. സാബുവും അനൂപും അരിസ്റ്റോ സുരേഷും തുടക്കം മുതൽ ഒറ്റകെട്ടായി നിന്നിരുന്നതാണ് . എന്നാൽ സുരേഷ് പേർളി മാണിയുടെ അച്ഛനായും മമ്മിയായും ഒക്കെ മറ്റു മത്സരാർത്ഥികളോട് വഴക്കിട്ടതോടെ സുരേഷ് തീർത്തും ഒറ്റപ്പെട്ട അവസ്ഥയിലാണ്.

ട്രാൻസ്‍ജൻഡറായ അഞ്ജലി അമീറിനെ പേർളി മാറ്റി നിർത്തുന്നുവെന്നും നിറവും ജാതിയും നോക്കി പേർളി പെരുമാറുന്നുവെന്നും പറഞ്ഞു ഗ്രുപ് തിരിഞ്ഞു വഴക്കായതോടെ കാര്യം മനസിലാക്കാതെ അരിസ്റ്റോ സുരേഷ് ഷിയാസുമായി ഏറ്റുമുട്ടി. ബഷീറിന്റേയോ പേര്ളിയുടെയോ വാക്കു കേക്കാതെ ഷിയാസും സുരേഷും വാഗ്‌വാദത്തിലേർപ്പെട്ടതോടെ ബിഗ് ബോസ് വീട് പോരാട്ട ഭൂമിയായി. ഇതോടെ തനിക്കെങ്ങനെങ്കിലും പുറത്തു പോകണമെന്നും അല്ലെങ്കിൽ ഈ വീട്ടിലേക്ക് ഭ്രാന്തിന്റെ ഡോക്ടറെ അയക്കേണ്ടി വരുമെന്നും അരിസ്റ്റോ സുരേഷ് പറയുന്നു.

ഈ ആഴ്ചയിലെ നോമിനേഷനിലും സുരേഷ് ഇല്ലതെതിനാൽ പുറത്തേക്ക് പോകാനുള്ള അവസരമില്ല. സാധ്യതയുമില്ല. പക്ഷെ തനിക്ക് സഹിക്കാൻ പറ്റുന്നില്ലെന്നും പോയെ പറ്റു എന്നുമാണ് അരിസ്റ്റോ സുരേഷ് പറയുന്നത്.

aristo suresh wants to go out from big boss house

More in Malayalam Breaking News

Trending