Malayalam
പുത്തന്‍ ലുക്കില്‍ മോഹന്‍ലാല്‍; ചിത്രങ്ങള്‍ വൈറല്‍
പുത്തന്‍ ലുക്കില്‍ മോഹന്‍ലാല്‍; ചിത്രങ്ങള്‍ വൈറല്‍
തന്റെ ആരാധകര്‍ക്കായി പുത്തന്‍ വേഷപ്പകര്‍ച്ചയില്‍ എത്താറുള്ള താരമാണ് മോഹന്‍ലാല്‍. പുതിയ സിനിമാ വിശേഷങ്ങളും ലൊക്കേഷന്‍ ചിത്രങ്ങളും ഫോട്ടോഷൂട്ട് ചിത്രങ്ങളും ആരാധകരുമായി പങ്ക് വെയ്ക്കാറുണ്ട്. താരം പങ്കുവെക്കുന്ന വിശേഷങ്ങള്‍ എല്ലാം ആരാധകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. താരം സോഷ്യല്‍ മീഡിയയില്‍ പങ്കിട്ട ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. സ്‌റ്റൈലിഷ് ലുക്കില്‍ മെലിഞ്ഞ് ആണ് മോഹന്‍ലാല്‍ ഫോട്ടോഷൂട്ടില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
സെലിബ്രിറ്റി ഫോട്ടോഗ്രഫറായ അനീഷ് ഉപാസനയാണ് ചിത്രം പകര്‍ത്തിയത്. മുന്‍പും ഈ കണ്‍സപ്റ്റ് ഫോട്ടോഗ്രഫിയിലെ ഒരു ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. പുതിയ ചിത്രമായ ആറാട്ടിന്റെ ചിത്രീകരണ തിരക്കിലാണ് മോഹന്‍ലാല്‍. ബി.ഉണ്ണികൃഷ്ണനാണ് ആറാട്ട് എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട് എന്നാണ് ചിത്രത്തിന്റെ മുഴുവന്‍ പേര്. ദൃശ്യം 2 വിന്റെ ഷൂട്ടിംഗ് കഴിഞ്ഞ് മോഹന്‍ലാല്‍ ദുബായില്‍ പോയി വന്ന ശേഷമാണ് ആറാട്ടിന്റെ സെറ്റിലേക്ക് താരം പ്രവേശിച്ചത്.
about mohanlal
