Connect with us

മറ്റു നടന്മാര്‍ക്ക് കൂടുതല്‍ അവസരം നല്‍കാതിരുന്നത് ആ ഭയം കാരണം; ബാലചന്ദ്ര മേനോന്‍

Malayalam

മറ്റു നടന്മാര്‍ക്ക് കൂടുതല്‍ അവസരം നല്‍കാതിരുന്നത് ആ ഭയം കാരണം; ബാലചന്ദ്ര മേനോന്‍

മറ്റു നടന്മാര്‍ക്ക് കൂടുതല്‍ അവസരം നല്‍കാതിരുന്നത് ആ ഭയം കാരണം; ബാലചന്ദ്ര മേനോന്‍

മലയാള സിനിമയില്‍ ബാലചന്ദ്ര മേനോന്‍ എന്ന വ്യക്തിയെ പരിചയെപ്പെടുത്താന്‍ ഒരു മുഖവുരയുടെ ആവശ്യമില്ല. മലയാള സിമിനയില്‍ വ്യക്തമുദ്ര പതിപ്പിച്ച നിരവധി നായികാ നായകന്മാരെ പുതുമുഖങ്ങളായി പരിചയപ്പെടുത്തിയ സംവിധായകന്‍ കൂടിയാണ് ബാലചന്ദ്ര മേനോന്‍. മണിയന്‍പിള്ള രാജു, കാര്‍ത്തിക, ആനി, നന്ദിനി എന്നിവര്‍ മേനോന്‍ ചിത്രങ്ങളിലൂടെ ചലചിത്ര ലോകത്ത് എത്തിയവരാണ്. സൂപ്പര്‍ താരങ്ങളെ പിറകെ നടക്കുക തന്നെ സംബന്ധിച്ച് വലിയ ബുദ്ധിമുട്ടായതിനാല്‍ സൂപ്പര്‍ താരങ്ങളെയല്ല മറിച്ച് സൂപ്പര്‍ നടന്മാരെ ഉപയോഗിക്കാനാണ് താന്‍ ശ്രമിച്ചിട്ടുള്ളതെന്ന് പറഞ്ഞിരിക്കുകയാണ് ബാലചന്ദ്ര മേനോന്‍. ഒരു അഭിമുഖത്തിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

താന്‍ ഒരിക്കല്‍ മാത്രമേ മമ്മൂട്ടിയോട് ഡേറ്റ് ചോദിച്ചിട്ടുള്ളുവെന്നും മമ്മൂട്ടി അത് തരികയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. ‘നയം വ്യക്തമാക്കുന്നു’ എന്ന സിനിമയ്ക്ക് വേണ്ടിയായിരുന്നു അത്.

സൂപ്പര്‍ താരങ്ങളെ പിറകെ നടക്കുക എന്നത് തന്നെ സംബന്ധിച്ച് വലിയ ബുദ്ധിമുട്ടാണ്. എനിക്ക് തീരെ കേള്‍ക്കാന്‍ ഇഷ്ടമല്ലാത്ത കാര്യമാണ് വെയിറ്റ് ചെയ്യുക എന്നത്.

താരങ്ങള്‍ക്ക് പുറകേ സിനിമ ചെയ്യാന്‍ നടന്നാല്‍ അത്തരം അനുഭവങ്ങള്‍ വരും അതുകൊണ്ട് പൂര്‍ണമായും നടന്മാരെയായിരുന്നു എനിക്ക് ആവശ്യം. ഞാന്‍ മറ്റു നടന്മാര്‍ക്ക് കൂടുതല്‍ അവസരം നല്‍കാതിരുന്നത് നടനെന്ന നിലയില്‍ ഞാന്‍ ഔട്ടാകും എന്ന ഭയം കൊണ്ടായിരുന്നു. എന്നിട്ടും നായികമാരെ പോലെ തന്നെ നടന്മാരെയും ഞാന്‍ കൊണ്ടു വന്നിട്ടുണ്ട്. മണിയന്‍ പിള്ള രാജു , ബൈജു തുടങ്ങിയ നടന്മാരെ ഞാന്‍ സിനിമയില്‍ അവതരിപ്പിച്ചു. ‘മണിയന്‍ പിള്ള അഥവാ മണിയന്‍ പിള്ള’ എന്ന സിനിമയില്‍ കമല്‍ ഹാസന്‍ മതി എന്ന് പലരും പറഞ്ഞപ്പോള്‍ ഞാനാണ് പറഞ്ഞത് സുധീര്‍ കുമാര്‍ എന്ന പുതുമുഖ താരം അഭിനയിക്കട്ടെയെന്ന്’.
about balachandra menon




More in Malayalam

Trending

Recent

To Top