Malayalam
മരയ്ക്കാർ പൂർത്തിയാക്കി,ഇനി ഇട്ടിമാണി ശേഷം ബറോസ്സ് പിന്നെ ലൂസിഫർ 2 ;മോഹൻലാൽ റെക്കോർഡുകൾ ഇനിയും തിരുത്തികുറിക്കും !!!
മരയ്ക്കാർ പൂർത്തിയാക്കി,ഇനി ഇട്ടിമാണി ശേഷം ബറോസ്സ് പിന്നെ ലൂസിഫർ 2 ;മോഹൻലാൽ റെക്കോർഡുകൾ ഇനിയും തിരുത്തികുറിക്കും !!!
ലൂസിഫർ 200 കോടി ക്ലബ്ബിൽ എത്തിയതോടെ പുതിയൊരു റെക്കോർഡും കൂടെ അഭിനയ ജീവിതത്തിൽ മോഹൻലാൽ സ്വന്തമാക്കിയിരിക്കുകയാണ്. 40 വർഷക്കാലം അഭിനയ കളരിയിൽ തന്റെ മാഹാത്മ്യം തെളിയിച്ച മോഹൻലാൽ സംവിധാന പട്ടം ചാർത്തുകയാണ്, ബറോസ്സ് എന്ന ചിത്രത്തിലൂടെ
പ്രിയദർശൻ സംവിധാനം നിർവഹിച്ച മോഹൻലാലിൻറെ കരിയറിലെ ഏറ്റവും വലിയ ചിത്രം കുഞ്ഞാലിമരയ്ക്കർ അറബിക്കടലിന്റെ സിംഹം ഷൂട്ടിംഗ് പൂർത്തിയാക്കിയിരിക്കുകയാണ്. ശേഷം ലൂസിഫർ രണ്ടാം ഭാഗം അടുത്ത വർഷം അവസാനം മാത്രമേ ഉണ്ടാവുകയുളളു. പൃഥ്വിരാജ്, മോഹൻലാൽ തിരക്കിലായതിനാലാണ് ചിത്രം ഇത്രയും വൈകുന്നത്. അരുൺ ഗോപി ചിത്രത്തിന്റെ തിരക്കഥയിലേക്ക് കടന്നിട്ടില്ല. ഇപ്പോൾ ഇട്ടിമാണിയുടെ ലൊക്കേഷനിലാണ്. ഓണം റിലീസ് ആയ ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. അതിന് ശേഷം സിദ്ദിഖിന്റെ ബിഗ് ബ്രദർ എന്ന സിനിമയിൽ ജൂൺ 1മുതൽ ജോയിൻ ചെയ്യും. ഇതുകഴിഞ്ഞ് മറ്റൊരു സിനിമയും മോഹൻലാൽ അഭിനയിക്കാൻ കരാർ ചെയ്തിട്ടില്ല. അഭിനയിച്ചുതീർത്ത കുഞ്ഞാലി മരക്കാർ ഈ വർഷാവസാനം റിലീസ് ഉണ്ടാകും. ഈ വർഷം തന്നെ മോഹൻലാൽ തന്റെ ആദ്യ സംവിധാന സംരംഭം ബറോസ്സ് ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിനായി മാസങ്ങൾ നീണ്ട സമയം അദ്ദേഹത്തിന് ആവശ്യമാണ്.
പക്ഷെ 2020 ഏപ്രിൽ വരെ പൃഥ്വിരാജ് ഡേറ്റ് നൽകിയ മറ്റു ചിത്രങ്ങളുമായി തിരക്കിലാണ്. അതിനുശേഷം മാത്രമേ ലൂസിഫർ രണ്ടാം ഭാഗത്തിന്റെ ആരംഭഘട്ട ജോലികളിൽ പൃഥ്വിക്ക് പ്രവേശിക്കാനാവൂ. ഇപ്പോൾ പൃഥ്വിരാജിനെ നായകനാക്കി കലാഭവൻ ഷാജോൺ സംവിധാനം ചെയ്യുന്ന ബ്രദർസ് ഡേ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. അതിന് ശേഷം പൃഥ്വിരാജ് സച്ചിയുടെ അയ്യപ്പനും കോശിയും, ഡ്രൈവിംഗ് ലൈസൻസ്, ബ്യൂട്ടിഫുൾ ഗെയിം, ബ്ലെസ്സിയുടെ ആടുജീവിതം എന്നീ സിനിമകൾ പൂർത്തിയാക്കും.
mohanlal new movies