Malayalam
മോഹൻലാലിൻറെ വരാനിരിക്കുന്ന ബിഗ് ബജറ്റ് ചിത്രങ്ങൾ!
മോഹൻലാലിൻറെ വരാനിരിക്കുന്ന ബിഗ് ബജറ്റ് ചിത്രങ്ങൾ!
By
മലയാള സിനിമയുടെ താരരാജാവ് മോഹൻലാലിൻറെ വരാനിരിക്കുന്ന ചിത്രങ്ങൾക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ ഒന്നടങ്കം താരത്തിൻറെ പുലിമുരുകൻ,ലൂസിഫർ,ഇട്ടിമാണി മേഡ് ഇൻ ചൈന,കാപ്പൻ തുടങ്ങിയ മാസ്സ് ചിത്രങ്ങൾക്ക് ശേഷം വരാനിരിക്കുന്ന ചിത്രങ്ങൾ ഉടൻ തന്നെ എത്തുന്നതാണ്.വളരെ ഏറെ വെത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ നെഞ്ചിനകത്ത് വാഴുകയാണ് മോഹൻലാൽ.വലിയ പ്രേക്ഷക പിന്തുണയാണ് വരാനിരിക്കുന്ന ചിത്രങ്ങൾക്കൊക്കെയും ഉള്ളത്.ഇപ്പോൾ എങ്ങും റെക്കോർഡ് വിജയം കൈവരിക്കുന്നത് മോഹൻലാൽ ആണ്.
ദിവസം തോറും ആരാധക പിന്തുണയുടെ കാര്യത്തിൽ വലിയൊരു മാറ്റമാണ് ഒരോ വർഷത്തിലും സംഭവിക്കുന്നത്.നടന്ന വിസ്മയം മോഹൻലാലിനെ കുറിച്ച് വർണിച്ചാൽ തീരുകയില്ല എന്നും മലയാള സിനിമയ്ക്കു കോടികൾ സ്വപ്നം കാണാൻ പഠിപ്പിച്ച ഈ താരരാജാവിനെ വാക്കുകളാൽ ഉപമിക്കാൻ ഒരിക്കലും കഴിയില്ല.മലയാള സിനിമയിൽ പകരം വെക്കാൻ പറ്റാത്ത അതുല്യ പ്രതിഭ.ഇനി മോഹൻലാലിൻറെ ഇറങ്ങാനിരിക്കുന്ന ചിത്രമാണ് ബിഗ് ബ്രദർ എന്ന ചിത്രവും.മരക്കാർ അറബിക്കടലിന്റെ സിംഹവും.ഈ രണ്ടു ചിത്രവും വളരെ ഏറെ ആകാംഷയാണ് പുലർത്തുന്നത്.മാത്രമല്ല ഈ ചിത്രങ്ങളെല്ലാം തന്നെ കോടി ബജറ്റിലാണ് ഒരുങ്ങുന്നത്.ഇട്ടിമാണിയ്ക്ക് ശേഷം മോഹൻലാൽ പ്രധാന കഥപാത്രമായി എത്തുന്ന ചിത്രമാണ് ബിഗ്ബ്രദർ. ഇപ്പോഴിത ചിത്രത്തിന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത്. വർഷങ്ങൾക്ക് ശേഷ മോഹൻലാൽ- സിദ്ദിഖ് കൂട്ടക്കെട്ട് ഒന്നിക്കുന്ന ചിത്രമാണിത്. ആക്ഷനും കോമഡിയ്ക്കും തുല്യപ്രധാന്യം നൽകിയ ഒരുങ്ങുന്ന ചിത്രമാണിത്. വിയറ്റ്‌നാം കോളനിയാണ് സിദ്ദിഖിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ അഭിനയിച്ച ആദ്യ ചിത്രം.
സംഘട്ടന രംഗത്തിന് സമാനമായ ചിത്രമാണ് പോസ്റ്ററിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പട്ടാള കഥയാണോ എന്നുളള സംശയവും പ്രേക്ഷകരിൽ ചിലർ ചോദിക്കുന്നുണ്ട്. കറുത്ത യൂണിഫോം ധരിച്ച് ഗണ്ണുമായി മോഹൻലാലും ഒരു സംഘം പേരും ഓടി അടുക്കുന്നതാണ് പോസ്റ്ററിൽ. ഇതുവരെ ചിത്രത്തിന്റെ പ്രമേയത്തെ കുറിച്ചോ മോഹൻലാലിന്റെ കഥാപാത്രത്തെ കുറിച്ചേയുള്ള വിശദാംശങ്ങളൊന്നുംപുറത്തുവന്നിട്ടില്ല. അതീവ സസ്പെൻസ് സൂക്ഷിച്ചു കൊണ്ടാണ് ചിത്രം പുറത്തെത്തുന്നത്.
25 കോടി ബജറ്റിൽ ഒരുങ്ങുന്ന ഒരു ബിഗ് ബജറ്റ് ചിത്രമാണിത്. മോഹൻലാലിനോടൊപ്പം വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ബോളിവുഡ് താരം അര്‍ബാസ് ഖാന്‍ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. റജീന, സത്‌ന ടൈറ്റസ്, സിദ്ദിഖ്, വിഷ്ണു ഉണ്ണികൃഷ്ണന്‍, അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ്, ടിനി ടോം, സര്‍ജാനോ ഖാലിദ് എന്നിവരും ചിത്രത്തിൽ പ്രധാന കഥപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. 2013 ൽ പുറത്തു വന്ന ലേഡീസ് ആന്റ് ജെന്റിൽമാനാണ് സിദ്ദിഖ്- മോഹൻലാൽ കൂട്ട്ക്കെട്ടിൽ പുറത്തു വന്ന അവസാന ചിത്രം. ‘ അടുത്ത ക്രിസ്മസിന് ചിത്രം തീയേറ്ററുകളിലെത്തും.
മോഹന്‍ലാലിന്റെ ബ്രഹ്മാണ്ഡ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം റിലീസിനായുളള കാത്തിരിപ്പിലാണ് ആരാധകര്‍. ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന സിനിമ നിലവില്‍ അവസാന ഘട്ടത്തിലാണ്. ലൂസിഫര്‍,ഇട്ടിമാണി മേഡ് ഇന്‍ ചൈന എന്നീ സിനിമകളുടെ വിജയത്തിന് പിന്നാലെയാണ് മരക്കാറും എത്തുന്നത്. വമ്പന്‍ താരനിര അണിനിരക്കുന്ന സിനിമ മോഹന്‍ലാലിന്റെ കരിയറിലെ തന്നെ എറ്റവും വലിയ ചിത്രമായി അണിയറയില്‍ ഒരുങ്ങുന്നു. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ പോസ്റ്ററുകള്‍ക്കും സ്റ്റിലുകള്‍ക്കുമെല്ലാം തന്നെ മികച്ച സ്വീകാര്യതയായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. മരക്കാറിന്റെതായി പുറത്തിറങ്ങിയ സ്‌നീക്ക് പീക്ക് ടീസറിനും വലിയ സ്വീകരണമായിരുന്നു ലഭിച്ചിരുന്നത്.
നൂറ് കോടി ബഡ്ജറ്റില്‍ ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം പ്രിയദര്‍ശന്റെ സംവിധാനത്തിലാണ് ഒരുങ്ങുന്നത്. ഹൈദരാബാദിലെ റാമോജി റാവു ഫിലിം സിറ്റിയില്‍ കൂറ്റന്‍ സെറ്റുകളിട്ടാണ് സംവിധായകന്‍ സിനിമ ചിത്രീകരിച്ചിരുന്നത്. അവസാന ഘട്ട ജോലികള്‍ പുരോഗമിക്കുന്ന സിനിമയുടെ റിലീസ് ഡേറ്റ് അടുത്തിടെയായിരുന്നു അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നത്. അടുത്ത വര്‍ഷം മാര്‍ച്ച് 19നാണ് മരക്കാര്‍ ലോകമെമ്പാടുമുളള തിയ്യേറ്ററുകളിലേക്ക് എത്തുക.
അതേസമയം വമ്പന്‍ റിലീസായി എത്തുന്ന ചിത്രം അമ്പതിലധികം ലോകരാജ്യങ്ങളില്‍ പ്രദര്‍ശനത്തിനെത്തുമെന്നാണ് അറിയുന്നത്. മോഹന്‍ലാലിന്റെ തന്നെ മുന്‍ചിത്രമായ ലൂസിഫര്‍ 44 രാജ്യങ്ങളില്‍ റിലീസിനെത്തിയിരുന്നു. ഈ റെക്കോര്‍ഡ് ആണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം തകര്‍ക്കാന്‍ ഒരുങ്ങുന്നത്. മോഹന്‍ലാലിന്റെ തന്നെ ഒടിയന്‍ 30ലധികം രാജ്യങ്ങളിലാണ് പ്രദര്‍ശനത്തിന് എത്തിയിരുന്നത്.
ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ബാനറില്‍ ഡോ. സിജെ റോയ്, മൂണ്‍ ഷോട്ട് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിള എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. കുഞ്ഞാലി മരക്കാര്‍ നാലാമനായി ലാലേട്ടന്‍ വേഷമിടുന്ന ചിത്രമാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം.
ഒപ്പം എന്ന ചിത്രത്തിന്റെ വിജയത്തിനു ശേഷമാണ് പ്രിയദര്‍ശനും മോഹന്‍ലാലും വീണ്ടും ഒന്നിച്ചിരിക്കുന്നത്. വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രത്തില്‍ മധുവാണ് കുഞ്ഞാലി മരക്കാര്‍ ഒന്നാമനായി എത്തുന്നത്. കാലാപാനിക്ക് ശേഷം മോഹന്‍ലാലിനൊപ്പം പ്രഭുവും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. മഞ്ജു വാര്യര്‍, ആക്ഷന്‍ കിംഗ് അര്‍ജുന്‍,സുനില്‍ ഷെട്ടി, സിദ്ധിഖ്, ബാബുരാജ്, കീര്‍ത്തി സുരേഷ്,കല്യാണി പ്രിയദര്‍ശന്‍,പ്രണവ് മോഹന്‍ലാല്‍,ഷിയാസ് കരീം തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.
അഞ്ച് ഭാഷകളിലായിട്ടാണ് സിനിമ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. പ്രഖ്യാപന വേളമുതല്‍ സിനിമാ പ്രേമികള്‍ ഒന്നടങ്കം പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് മരക്കാര്‍. ബാഹുബലിക്ക് വേണ്ടി കലാസംവിധാനം നിര്‍വ്വഹിച്ച സാബു സിറിളാണ് മരക്കാറിന് വേണ്ടിയും സെറ്റുകള്‍ ഒരുക്കിയിരുന്നത്.100ല്‍ അധികം ദിവസം നീണ്ടു നിന്ന തുടര്‍ച്ചയായ ഷൂട്ടിംഗിന് ശേഷമാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം പോസ്റ്റ് പ്രൊഡക്ഷനിലേക്ക് കടന്നിരുന്നത്.
mohanlal new malayalam big budget movies
