Social Media
യേശുദാസിനെ അദ്ദേഹത്തിന്റെ അമേരിക്കയിലെ വീട്ടില്‍ ചെന്ന് കണ്ട് മോഹന്‍ലാല്‍; വൈറലായി ചിത്രം
യേശുദാസിനെ അദ്ദേഹത്തിന്റെ അമേരിക്കയിലെ വീട്ടില്‍ ചെന്ന് കണ്ട് മോഹന്‍ലാല്‍; വൈറലായി ചിത്രം
മലയാളികളുടെ സ്വകാര്യ അഹങ്കാരങ്ങളാണ് യേശുദാസും മോഹന്‍ലാലും. നിരവധി ആരാധകരാണ് രണ്ടാള്ക്കുമുള്ളത്. എത്രയോ സിനിമകള്‍ക്കായി ഇരുവരും ഒരുമിക്കുകയും മികച്ച ഗാനങ്ങള്‍ സമ്മാനിക്കുകയും ചെയ്തു. ഇപ്പോഴിതാ നീണ്ടനാളത്തെ ഇടവേളയ്ക്കു ശേഷം ഇവര്‍ രണ്ടുപേരും തമ്മില്ക്കാണുകയും സൗഹൃദം പങ്കുവെയ്ക്കുകയും ചെയ്തിരിക്കുകയാണ്.
ഇപ്പോള്‍ മലയാള സിനിമയില്‍ അത്ര സജീവമല്ലാത്ത യേശുദാസ് കുടുംബത്തിനൊപ്പം അമേരിക്കയിലാണുള്ളത്. അമേരിക്കയിലെ അദ്ദേഹത്തിന്റെ വസതിയിലേയ്ക്ക് മോഹന്‍ലാല്‍ എത്തുകയായിരുന്നു. സുഹൃത്തുക്കള്‍ക്കൊപ്പമായിരുന്നു മോഹന്‍ലാലിന്റെ സന്ദര്‍ശനം. കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
‘ഗാനഗന്ധര്‍വന്റെ വസതിയില്‍… പ്രിയപ്പെട്ട ദാസേട്ടനെ, അദ്ദേഹത്തിന്റെ അമേരിക്കയിലെ വീട്ടില്‍ ചെന്ന് കാണാന്‍ കഴിഞ്ഞ സന്തോഷത്തില്‍’ എന്നാണ് ചിത്രങ്ങള്‍ക്കൊപ്പം മോഹന്‍ലാല്‍ കുറിച്ചത്.
നിലവില്‍ താന്‍ ആദ്യമായി സംവിധാനംചെയ്യുന്ന ബറോസിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ തിരക്കുകളിലാണ് മോഹന്‍ലാല്‍. ഹോളിവുഡിലെ സോണി സ്റ്റുഡിയോയില്‍ ബറോസ് സിനിമ കാണാനെത്തിയ വിവരം താരം അറിയിച്ചിരുന്നു. ത്രീഡി ചിത്രമായൊരുങ്ങുന്ന ബറോസിന്റെ സംഗീതത്തിന്റെയും സൗണ്ടിന്റെയും ജോലികള്‍ ഇവിടെയാണ് നടക്കുന്നത്.
