‘ഇതാണ് മോളെ ക്ഷമയുടെ പൂവ്’ ; മീര ജാസ്മിന് ക്ഷമയുടെ പൂവ് കാണിച്ചു കൊടുത്തു മോഹൻലാൽ !!
മലയാള സിനിമയിൽ താരജാഡയില്ലാത്ത ഒരു നടനാണ് മോഹൻലാൽ. കേരളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള നടൻ അണിയറയുടെ അകത്തും പുറത്തും ഓരോരുത്തരോട് പെരുമാറാക്കുന്ന രീതിയെ കുറിച്ച് പൊതുവെ എല്ലാവരും സംസാരിക്കാറുണ്ട്.
അദ്ദേഹത്തിന്റെ ആത്മാർത്ഥതയും പെരുമാറ്റവും തന്നെയാണ് അദ്ദേഹത്തിന് മലയാള സിനിമയുടെ സിംഹാസനം ഒഴിഞ്ഞു കൊടുത്തത്. എന്നാൽ അദ്ദേഹത്തിന്റെ ക്ഷമയെ പോലും പരീക്ഷിച്ച ഒരു നടി മലയാളത്തിലുണ്ട്.
മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകെട്ടാണ് സത്യൻ അന്തിക്കാട് – മോഹൻലാൽ. സത്യന്‍ അന്തിക്കാട് ചിത്രങ്ങളിലൂടെയാണ് മോഹന്‍ലാല്‍- മീര ജാസ്മിന്‍ ജോഡികള്‍ പ്രേക്ഷക മനസ്സില്‍ ഇടംപിടിക്കുന്നത്. രസതന്ത്രത്തിന്റെ വലിയ വിജയത്തോടെ മോഹന്‍ലാല്‍- മീര ജാസ്മിന്‍ ജോഡികളെ ഇന്നത്തെ ചിന്താവിഷയം എന്ന ചിത്രത്തിലൂടെ അദ്ദേഹം വീണ്ടും വെള്ളിത്തിരയിലെത്തിച്ചിരുന്നു.
എന്നാല്‍ ഈ സിനിമയുടെ ലൊക്കേഷനില്‍ വച്ച് മീര ഒരു ദിവസം വൈകി എത്തിയത് എല്ലാവരെയും ദേഷ്യം പിടിപ്പിച്ചിരുന്നു, മോഹന്‍ലാല്‍ ഉള്‍പ്പെടെ സെറ്റിലുള്ള എല്ലാവരും മീരാ ജാസ്മിനെ കാത്തിരിക്കുകയായിരുന്നു. ചിത്രത്തിന്റെ ലോക്കെഷനിലെക്ക് താമസിച്ചെത്തിയ മീര, മോഹന്‍ലാലിന്‍റെ അടുത്തേക്കാണ് ആദ്യം പോയത്, കയ്യില്‍ ഒരു പൂവും കൊണ്ടായിരുന്നു മോഹന്‍ലാലിന്‍റെ ഇരിപ്പ്, കാര്യങ്ങള്‍ ഒന്ന് തണുപ്പിക്കാനായി “ഇതെന്ത് പൂവാണ് ലാലേട്ടാ”എന്നായിരുന്നു മീരയുടെ ചോദ്യം, “ഇതാണ് മോളെ ക്ഷമയുടെ പൂവ്” എന്ന് മോഹന്‍ലാല്‍ സ്വതസിദ്ധമായ ശൈലിയില്‍ മറുപടിയും നല്‍കി.
