Malayalam Breaking News
മോഹന്‍ലാലും മീനയും തമ്മിലുള്ള ആ രഹസ്യം .
മോഹന്‍ലാലും മീനയും തമ്മിലുള്ള ആ രഹസ്യം .
By
മുപ്പത്തിരണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് 1984ല്‍ ‘ മനസ്സറിയാതെ ‘ എന്ന ചിത്രത്തില്‍ ബാലതാരമായികൊണ്ടായിരുന്നു മോഹന്‍ലാലിനൊപ്പം മീന ആദ്യമായി അഭിനയിച്ചത് . 96ല്‍ ‘പ്രിന്‍സ്’ എന്ന ബിഗ് ബട്ജറ്റ് ചിത്രം എട്ടുനിലയില്‍ പൊട്ടി മോഹന്‍ലാലിന്റെ കരിയറില്‍ കരിനിഴല്‍ വീഴ്ത്തിയപ്പോള്‍ മീന നായികയായ ഐ .വി . ശശി ചിത്രം 97ലെ വര്ണ്ണപകിട്ടായിരുന്നു മോഹന്‍ലാലിന്റെ രക്ഷക്കെത്തിയത് . പിന്നീട് അവര്‍ ഒരുമിച്ച ഒളിപ്യന്‍ അന്തോണി ആദം – മിസ്റ്റര്‍ ബ്രഹ്മാചാരി – നാട്ടുരാജാവ് – ചന്ദ്രോത്സവം തുടങ്ങിയ ചിത്രങ്ങള്‍ വലിയ ബഹളങ്ങള്‍ ഉണ്ടാക്കിയില്ലെങ്കിലും മോഹന്‍ലാലിന്റെ നില ഒരിക്കല്‍ക്കൂടി പരുങ്ങലിലായ വേളയിലാ അവരുടെ ‘ഉദയനാണ് താരം’ ബ്ലോക്ക് ബസ്റ്ററായി മാറുന്നത് .
മോഹന്‍ലാല്‍ ചിത്രങ്ങളുടെ കാലം അസത്മിച്ചെന്ന് വിമര്‍ശകര്‍ വീണ്ടും ഒളിയമ്പുകള്‍ തൊടുത്ത് വിടുന്ന നേരത്താ മോഹന്‍ലാലിന്റെ താരമൂല്യത്തെ കൊടുമുടികയറ്റി മലയാളസിനിമയുടെ സകലചരിത്രങ്ങളും ഉടച്ചുവാര്‍ത്തുകൊണ്ട് അവരുടെ ‘ ദൃശ്യം ‘ പിറന്നത് . ‘ ദൃശ്യ’ ത്തിനു ശേഷം അതിനെ വെല്ലുന്ന വിജയത്തിനായി ആരാധകര്‍ മുറവിളികൂട്ടുന്നതിനിടയിലാണ് ജിബുജേക്കബ്ബ് സംവിധാനം ചെയ്ത മുന്തിരിവള്ളികൾ സൂപ്പർ ഹിറ്റായത് .
credit – ashik muhammad
mohanlal – meena chemistry
