Connect with us

ജയറാം 12 കിലോ ഭാരം കുറച്ച് ചുള്ളനായതിങ്ങനെ !

Malayalam Breaking News

ജയറാം 12 കിലോ ഭാരം കുറച്ച് ചുള്ളനായതിങ്ങനെ !

ജയറാം 12 കിലോ ഭാരം കുറച്ച് ചുള്ളനായതിങ്ങനെ !

കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് ജയറാമിന്റെ ഒരു ചിത്രം സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ചത് . വളരെ മെലിഞ്ഞു നല്ല ഫിറ്റ് ശരീരത്തിൽ എത്തിയ ജയറാമിന്റെ രൂപ മാറ്റം ആരാധകരെ ചില്ലറയൊന്നുമല്ല അമ്പരപ്പിച്ചത് . പിന്നീട് അല്ലു അർജുൻ ചിത്രത്തിനായുള്ള മെയ്ക്ക് ഓവർ ആണിതെന്ന് ജയറാം വെളിപ്പെടുത്തിയിരുന്നു.

കഴിഞ്ഞ വര്ഷം തന്നെ ജയറാം ഈ രൂപ മാറ്റം നടത്താൻ ശ്രമിച്ചിരുന്നു . എന്നാൽ മറ്റു ചിത്രങ്ങൾക്കായി രൂപ മാറ്റങ്ങൾ നടത്തേണ്ടിയിരുന്നതിനാൽ മെലിയുവാൻ ജയറാമിനു സാധിച്ചില്ല. പഞ്ചവര്ണ തത്തയുടെ ഷൂട്ടിങ്ങിനായി രമേശ് പിഷാരടിയുടെ നിർദേശത്തിൽ കൂടുതൽ വണ്ണം ജയറാം വരുത്തിയിരുന്നു.

മൂന്നു മാസത്തേക്കിനു കയ്യിൽ കിട്ടുന്നതെല്ലാം കഴിക്കുമായിരുന്നു . അങ്ങനെ ഉണ്ടായ ഭാരം കുറയ്ക്കാൻ വളരെയധികം ക ഷ്ടപ്പെടേണ്ടി വന്നു . ജയറാം പറയുന്നു.

കൂടുതല്‍ മെലിഞ്ഞ് മസില്‍മാനായി പ്രത്യക്ഷപ്പെടുന്ന പുതിയ ഫോട്ടോ താരം തന്നെ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുകയാണ്. 

പ്രായം കുറവു തോന്നിക്കുന്നുവെന്നും കൂടുതല്‍ സുന്ദരനായല്ലോയെന്നും ജയറാമിനെ കണ്ട് ആരാധകര്‍ പറയുന്നു. പട്ടാഭിരാമനില്‍ ജയറാമിന്റെ കഥാപാത്രത്തിനു ലേശം വണ്ണമുണ്ട്. ആ തടിയൊക്കെ എവിടെപ്പോയെന്നാണ് ഇപ്പോള്‍ ആരാധകരുടെ സംശയം.

തെലുങ്ക് താരം അല്ലു അര്‍ജുന്റെ നായകനാകുന്ന ചിത്രത്തിനു വേണ്ടിയാണ് താരത്തിന്റെ പുതിയ മേക്ക്ഓവര്‍. ത്രിവിക്രം ശ്രീനിവാസ് സംവിധാനം ചെയ്യുന്ന എ എ 19 എന്ന അല്ലു അര്‍ജുന്‍ ചിത്രത്തിലാണ് ജയറാം ഇനി അഭിനയിക്കന്നത്. താരത്തിന്റെ അച്ഛനായാണ് ജയറാം വേഷമിടുന്നതെന്നാണ് സൂചനകള്‍. അല്ലു അര്‍ജുന്റെ അമ്മവേഷത്തിലെത്തുന്നത് തബുവാണ്. ഒരു ദശാബ്ദത്തിനു ശേഷം തബു തെലുങ്കില്‍ അഭിനയിക്കുന്ന ചിത്രമായിരിക്കുമിത്.

ചിത്രത്തില്‍ അല്ലു അര്‍ജുന്റെ നായികയാകുന്നത് പൂജ ഹെഗ്‌ഡെയാണ്. സത്യരാജ്, കാജല്‍ അഗര്‍വാള്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. പി എസ് വിനോദ് ആണ് ഛായാഗ്രഹണം. എസ് തമനാണ് സംഗീതം. എസ് രാധാകൃഷ്ണയും അല്ലു അരവിന്ദും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം അടുത്ത വര്‍ഷം പുറത്തിറങ്ങും.

jayaram about her weight loss

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top