Connect with us

മോഹന്‍ലാലിന് ഇത്രയും ദോഷങ്ങളോ.. മറികൊത്തല്‍ നടത്തിയതിന് പിന്നില്‍…; വൈറലായി സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകള്‍

Malayalam

മോഹന്‍ലാലിന് ഇത്രയും ദോഷങ്ങളോ.. മറികൊത്തല്‍ നടത്തിയതിന് പിന്നില്‍…; വൈറലായി സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകള്‍

മോഹന്‍ലാലിന് ഇത്രയും ദോഷങ്ങളോ.. മറികൊത്തല്‍ നടത്തിയതിന് പിന്നില്‍…; വൈറലായി സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകള്‍

പ്രായഭേദമന്യേ പ്രേക്ഷകരുടെ മനസിലിടം നേടിയ താരപ്രതിഭയാണ് മോഹന്‍ലാല്‍. വര്‍ഷങ്ങളായി പ്രേക്ഷകരെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താരം ഇന്നും തന്റെ അഭിനയസപര്യ തുടരുന്നു. മോഹന്‍ലാല്‍ സിനിമകള്‍ കാണാനുളള മലയാളികളുടെ ആവേശം ഇന്നും ചോര്‍ന്ന് പോയിട്ടില്ല. നടനായും സംവിധായകനായും എല്ലാം അദ്ദേഹം മോളിവുഡിന്റെ അഭിമാനമായി നിലനില്‍ക്കുകയാണ്. നടനെന്നതിലുപരി തികഞ്ഞൊരു ഈശ്വര വിശ്വാസിയാണ് മോഹന്‍ലാല്‍. ഇടയ്ക്കിടെ വിശിഷ്ട ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്ന മോഹന്‍ലാലിന്റെ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കാറുണ്ട്.

അതിപ്രാചീനവും പൗരാണികവുമായ പൂജാസമ്പ്രദായങ്ങള്‍ നിലനില്‍ക്കുന്ന ശാക്തേയദേവിക്ഷേത്രങ്ങളില്‍ പ്രമുഖ സ്ഥാനമുള്ള മാമാനിക്കുന്ന് ക്ഷേത്രത്തില്‍ മോഹന്‍ലാല്‍ മറികൊത്തല്‍ ചടങ്ങ് നടത്തിയതെല്ലാം വൈറലായിരുന്നു. കണ്ണൂരില്‍ വിവിധ പരിപാടികള്‍ക്കായി എത്തിയപ്പോഴായിരുന്നു മോഹന്‍ലാല്‍ വഴിപാട് ചെയ്യാനായി എത്തിയത്. അന്ന് മുതല്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ സംസാരം ആയിരുന്നു മോഹന്‍ലാല്‍ നടത്തിയ വഴിപാടുകളെക്കുറിച്ച്. ക്ഷേത്രത്തിലെ ഏറ്റവും വലിയ വഴിപാട് ആണ് താരം നടത്തിയത്.

ഈ വഴിപാട് നടത്തിയാല്‍ ദോഷങ്ങളും മാര്‍ഗതടസ്സങ്ങളും അകലുമെന്നാണ് വിശ്വാസം. മാത്രമല്ല ശത്രുദോഷം, ആഭിചാരം പോലെയുള്ള കര്‍മ്മങ്ങള്‍ തങ്ങളില്‍ ഏറ്റു എന്ന് വിശ്വസിക്കുന്ന ആളുകള്‍ക്ക് ഇതില്‍ നിന്നൊക്കെ ഒരു മോക്ഷം കൂടി ഈ വഴിപാട് നല്‍കും എന്നാണ് വിശ്വാസികള്‍ പറയുന്നത്. ജീവിതവിഘ്‌നങ്ങളെ നാളികേരത്തില്‍ സങ്കല്‍പിച്ച് അതില്‍ ദേവീപ്രതീകമായ നെയ്തിരി സമര്‍പ്പിച്ച് ക്ലേശങ്ങള്‍ മറികടക്കുന്നതായി മൂന്നുരു കടന്നുവച്ച് വിഘ്‌നനിവാരണാര്‍ഥം നാളീകേരം കൊത്തിയുടക്കുന്ന ചടങ്ങാണ് മറികൊത്തല്‍.

മോഹന്‍ലാല്‍ ഈ ചടങ്ങ് നടത്തിയതോടെ ലാലേട്ടന് ഇത്രയും ശത്രുക്കള്‍ ഉണ്ടാകുമോ, ലാലേട്ടന് എന്തോ സംഭവിച്ചു, കുടുംബത്തില്‍ എന്തെങ്കിലും ദോഷം സംഭവിച്ചുകാണും എന്നുള്ള സംശയങ്ങളും ആരാധകര്‍ പങ്കിട്ടിരുന്നു. എന്നാല്‍ പൊതുവെ ഈശ്വരവിശ്വാസി ആയ ലാലേട്ടന്‍ കേരളത്തിലുള്ള ഒട്ടുമിക്ക ക്ഷേത്രങ്ങളും ദര്‍ശനം നടത്താറുണ്ട്. പൊതുവെ വഴിപാടുകള്‍ കഴിക്കുന്നതിന് പിന്നില്‍ ഒരു അജണ്ട ഉണ്ടെന്ന് തോന്നുന്നില്ല എന്ന അഭിപ്രായവും ചിലര്‍ കുറിക്കുന്നുണ്ട്. കണ്ണ് അടച്ചുകൊണ്ട് ക്ഷേത്രത്തില്‍ ഒരു തേങ്ങ എടുക്കും. അത് വടു ഭൈരവനും ഭൈരവിക്കും മുന്‍പില്‍ സ്ഥാപിച്ചിരിക്കുന്ന ഒരു പീഠത്തില്‍ സമര്‍പ്പിക്കുകയും ചെയ്യുന്നു.

മനസ്സില്‍ ഉള്ള പ്രശ്‌നത്തെ കുറിച്ച് ഈ സമയം മനസ്സില്‍ ധ്യാനിച്ചുകൊണ്ട് ക്ഷേത്രത്തില്‍ നിന്നും തരുന്ന ദീപം തലക്ക് ഉഴിയുകയും നാളികേരത്തിന് രണ്ട്‌സൈഡിലായി വയ്ക്കുകയും, ഒരു വെട്ടുകത്തി എടുത്ത് നാളികേരത്തിനും ദീപത്തിനും മറികടക്കുകയും വേണം. ഇങ്ങനെ മറികടക്കുന്നതിന് ഒരുപാട് അര്‍ത്ഥങ്ങള്‍ ഉണ്ട്. മറികടന്ന ശേഷം തേങ്ങ പൊട്ടിച്ചു കളയുകയും വേണം. അതോടെ ദോഷങ്ങള്‍ തീര്‍ന്നു എന്നാണ് വിശ്വാസം.

1980 വരെ കോഴിയറവ് പതിവായിരുന്നു ഈ ക്ഷേത്രത്തില്‍. പറശ്ശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രം കഴിഞ്ഞാല്‍ ഏറ്റവും തിരക്കുള്ള കണ്ണൂര്‍ ജില്ലയിലെ ക്ഷേത്രങ്ങളില്‍ ഒന്നാണ് മാമാനിക്കുന്ന്. ദുര്‍ഗ്ഗ, ഭദ്രകാളീ ഭാവത്തില്‍ ആണ് പരാശക്തിയുടെ പ്രതിഷ്ഠ. മഹാദേവിക്കൊപ്പം താണ്ഡവനര്‍ത്തകന്‍ കുടികൊള്ളുന്ന അപൂര്‍വ്വ ക്ഷേത്രങ്ങളില്‍ ഒന്നാണ് മാമാനിക്കുന്ന് ക്ഷേത്രം. ശിവന്‍, ക്ഷേത്രപാലന്‍, ശാസ്താവ്, നാഗരാജാവ് എന്നീ ഉപദേവതാ പ്രതിഷ്ഠകളും ഉണ്ട്.

അതേ സമയം ഇപ്പോള്‍ എല്‍ 360 എന്ന പേരിടാത്ത ചിത്രത്തിലാണ് മോഹന്‍ലാല്‍ അഭിനയിച്ചുവരുന്നത്. തരുണ്‍ മൂര്‍ത്തീ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശോഭനയാണ് നായിക. എല്‍ 360ന്റെ ഓരോ രംഗത്തെ കുറിച്ചും വലിയ കൗതുകമായിരുന്നു മോഹന്‍ലാലിന് എന്ന് സംവിധായകന്‍ തരുണ്‍ മൂര്‍ത്തി വ്യക്തമാക്കിയതും ചര്‍ച്ചയായിരുന്നു. കഥ കേട്ടപ്പോള്‍ ആവേശഭരിതനായെന്നാണ് മോഹന്‍ലാല്‍ പറഞ്ഞത് എന്നും ചര്‍ച്ചയായ എല്‍ 360ന്റെ സംവിധായകന്‍ തരുണ്‍ മൂര്‍ത്തി വെളിപ്പെടുത്തി. എല്‍ 360 വൈകാതെ തന്നെ തുടങ്ങാന്‍ മോഹന്‍ലാല്‍ നിര്‍ദ്ദേശിച്ചതിനാലാണ് എപ്രിലില്‍ ചിത്രീകരണം നടത്താന്‍ തീരുമാനിച്ചതെന്നും തരുണ്‍ മൂര്‍ത്തി നേരത്തെ വെളിപ്പെടുത്തിയിരുന്നു.

More in Malayalam

Trending

Recent

To Top